/indian-express-malayalam/media/media_files/2025/10/01/pm-modi-2025-10-01-15-35-59.jpg)
ഫയൽ ഫൊട്ടോ
ഡൽഹി: 13 പേരുടെ ജീവനെടുത്ത ചെങ്കോട്ട സ്ഫോടനത്തിന് ഉത്തരവാദികളായ എല്ലാവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ നടുക്കിയ സംഭവത്തിനു പിന്നിലെ ഗൂഢാലോചനക്കാരെ വെറുതെ വിടില്ലെന്നും ഭൂട്ടാനില്‍ പൊതുപരിപാടിയില്‍ സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞു.
"ഇവിടെ വരാനും പരിപാടിയിൽ പങ്കെടുക്കാനും ഞാൻ പ്രതിജ്ഞാബദ്ധനായിരുന്നു. എന്നാൽ ഞാൻ ഇവിടെ നിൽക്കുന്നത് ഏറെ ദുഃഖത്തോടെയാണ്. ഇന്നലെ വൈകുന്നേരം ഡൽഹിയിൽ നടന്ന ഭയാനകമായ സംഭവം എല്ലാവരെയും വേദനിപ്പിച്ചു. ഇരകളുടെ കുടുംബങ്ങളുടെ വേദന എനിക്ക് മനസ്സിലാകും. ഇന്ന് മുഴുവൻ രാജ്യവും അവരോടൊപ്പം നിൽക്കുന്നു", ഭൂട്ടാന്റെ തലസ്ഥാനമായ തിംഫുവിൽ സംസാരിച്ച പ്രധാനമന്ത്രി മോദി പറഞ്ഞു.
"ഇന്നലെ രാത്രി മുഴുവൻ, എല്ലാ അന്വേഷണ ഏജൻസികളുമായും, പ്രധാന പങ്കാളികളുമായും ഞാൻ ബന്ധപ്പെടുകയും ചർച്ച നടത്തുകയും ചെയ്തിരുന്നു. ഞങ്ങൾ വിവരങ്ങൾ ശേഖരിക്കാൻ ശ്രമിക്കുകയായിരുന്നു. അന്വേഷണ സംഘങ്ങൾ ഗൂഢാലോചനയുടെ അടിത്തട്ടിൽ എത്തും. ഇതിന് പിന്നിലെ ഗൂഢാലോചനക്കാരെ വെറുതെ വിടില്ല. ഉത്തരവാദികളായ എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരും," മോദി പറഞ്ഞു.
Also Read: ചെങ്കോട്ട സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി; അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം
അതേസമയം, സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. നൂറിലധികം സിസിടിവി ക്യാമറകൾ പരിശോധിച്ചതിനുശേഷമായിരുന്നു ഡൽഹിയിൽ സ്ഫോടനത്തിന് ഉപയോഗിച്ച ഹ്യുണ്ടായ് ഐ20 കാർ ആദ്യം രാവിലെ 7.30 ഓടെ ഫരീദാബാദിലെ ഏഷ്യൻ ആശുപത്രിക്ക് പുറത്ത് എത്തിയെന്നും പിന്നീട് തിങ്കളാഴ്ച രാവിലെ 8.13 ഓടെ ബദർപൂർ ടോൾ ബൂത്തിൽ നിന്ന് ഫരീദാബാദ് റോഡ് വഴി തലസ്ഥാനത്തേക്ക് കടന്നതായും ഡൽഹി പോലീസ് സ്ഥിരീകരിച്ചത്.
Also Read: ചെങ്കോട്ടയിൽ സ്‌ഫോടനം നടത്തിയത് പുൽവാമ സ്വദേശിയായ ഡോക്ടറെന്ന് പോലീസ് സംശയം
ഡൽഹി പോലീസിന്റെ ഒന്നിലധികം സംഘങ്ങൾ സിസിടിവി ക്യാമറകൾ പരിശോധിക്കുകയും, കാർ ചെങ്കോട്ടയ്ക്ക് സമീപമുള്ള പാർക്കിങ് സ്ഥലത്ത് എത്തുന്നതിനുമുമ്പ് എവിടെയൊക്കെ പോയെന്ന് കണ്ടുപിടിക്കാനുള്ള ശ്രമം നടത്തുകയും ചെയ്തു. "ഡൽഹിയിൽ പ്രവേശിക്കുന്നതിനു മുമ്പ്, രാവിലെ 7.30 ഓടെ ഫരീദാബാദിലെ ഏഷ്യൻ ആശുപത്രിക്ക് പുറത്ത് കാർ ആദ്യം കണ്ടു. പിന്നീട്, രാവിലെ 8.13 ഓടെ ബദർപൂർ ടോൾ ബൂത്തിൽ നിന്ന് ഡൽഹിയിലേക്ക് പ്രവേശിച്ചു. ഓഖ്‌ല ഇൻഡസ്ട്രിയൽ ഏരിയയിലെ മോദി മില്ലിന് സമീപമുള്ള ഒരു പെട്രോൾ പമ്പിലെ സിസിടിവി ക്യാമറയിലാണ് കാർ അവസാനമായി കണ്ടത്," വൃത്തങ്ങൾ പറഞ്ഞു.
Read More: ചെങ്കോട്ട സ്ഫോടനം: പുൽവാമ സ്വദേശി ഹ്യുണ്ടായ് ഐ20 കാർ വാങ്ങിയത് ഒരാഴ്ച മുൻപ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us