/indian-express-malayalam/media/media_files/2025/11/11/delhi-blast-2025-11-11-16-44-21.jpg)
Delhi Blast Updates
Delhi Blast Updates: ന്യൂഡൽഹി: ചെങ്കോട്ട സ്‌ഫോടനത്തിൽ വിദേശ ഭീകര ഗ്രൂപ്പുകളിൽ നിന്ന് സഹായം ലഭിച്ചെന്ന് കണ്ടെത്തൽ. വിദേശത്തുള്ള ഭീകരർ ഇന്ത്യയിലുള്ളവരെ നിരന്തരം ബന്ധപ്പെട്ടതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പാക് അധീന കശ്മീർ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ഫോൺകോളുകൾ എത്തിയിരുന്നു. ഭീകരർ തുടങ്ങിയ ടെലഗ്രാം ഗ്രൂപ്പിൽ സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാനരൻ ഉമർ നബി ഉൾപ്പടെയുള്ളവർ അംഗങ്ങളാണ്. കസ്റ്റഡിയിലുള്ളവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായി അന്വേഷണ സംഘം അറിയിച്ചു.
Also Read:ഡൽഹി സ്‌ഫോടനം; അൽഫലാ സർവകലാശാല ചെയർമാൻ അറസ്റ്റിൽ
ചെങ്കോട്ട സ്‌ഫോടനത്തിൽ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന് ബന്ധമുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനെ പിന്നാലെ നടത്തിയ കൂടുതൽ അന്വേഷണത്തിലാണ് നിർണായക വിവരങ്ങൾ പുറത്തുവരുന്നത്. നിലവിൽ പാക് അധീനവേശ കശ്മീരിൽ കഴിയുന്ന ഫൈസൽ ഇഷ്ഫാഖ് ഭട്ട്, ഡോ. ഉകാഷ എന്നിവരാണ് ടെലഗ്രാം അക്കൗണ്ടുകൾ നിയന്ത്രിച്ചിരുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തി.
Also Read:ഡൽഹി സ്‌ഫോടനം; കാറിൽ ഉണ്ടായിരുന്നത് ഉമർ നബി തന്നെ; ഡിഎൻഎ ഫലം പുറത്ത്
അതേ സമയം, ചെങ്കോട്ട സ്‌ഫോടന കേസിൽ ഉമർ നബിയുമായി ബന്ധമുള്ള കൂടുതൽ പേരെ കണ്ടെത്താൻ എൻഐഎ നീക്കം തുടങ്ങി. കഴിഞ്ഞ ഒരു മാസത്തിനിടെ ഉമർ നബി ഫോണിൽ ബന്ധപ്പെട്ടവരെ കണ്ടെത്താനാണ് അന്വേഷണ ഏജൻസികൾ ശ്രമിക്കുന്നത്. കൂടാതെ അൽഫലാ സർവകലാശാലയിലെ ഡോക്ടർമാർ അടക്കമുള്ള 200 ജീവനക്കാർ അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിൽ ആണെന്നും ഉന്നത വൃത്തങ്ങൾ വ്യക്തമാക്കി. ചെങ്കോട്ട സ്‌ഫോടനത്തിനുശേഷം ക്യാമ്പസിൽ നിന്നും പോയവരെ കണ്ടെത്താനുള്ള അന്വേഷണവും ഊർജ്ജിതമാണ്.
Also Read:ഡൽഹിയിൽ നടന്നത് ഭീകരാക്രമണം; സ്ഥിരീകരിച്ച് കേന്ദ്ര സർക്കാർ, തീവ്രവാദത്തെ അടിച്ചമർത്തും
ചെങ്കോട്ട സ്‌ഫോടനത്തിന് പിന്നാലെ അൽഫലാ സർവകലാശാലയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും പിടിമുറുക്കിയിരിക്കുകയാണ്. അൽഫലാ സർവകലാശാല ചെയർമാൻ ജാവേദ് അഹമ്മദ് സിദ്ദിഖിയെ ഇ ഡി അറസ്റ്റ് ചെയ്തു. അൽഫലാ സർവകലാശായുമായി ബന്ധപ്പെട്ട 25 ഇടങ്ങളിൽ ഇ ഡി റെയ്ഡ് നടത്തിയിരുന്നു. ഇതിനിടെയാണ് ചെയർമാൻ ജാവേദിനെ അറസ്റ്റ് ചെയ്തത്.
സ്ഫോടനത്തിൽ കൊല്ലപ്പെട്ട ചാവേറായ ഡോക്ടർ ഉമർ നബിയുടെയും ഫരീദാബാദിൽ അറസ്റ്റിലായ മുസമിലിന്റെയും അൽ ഫലാഹ് യൂണിവേഴ്‌സിറ്റിയിലെ മുറികളിൽ നിന്ന് പിടിച്ചെടുത്ത ഡയറിയിൽ വലിയ സ്ഫോടന പരമ്പരയാണ് ആസൂത്രണം ചെയ്തതെന്ന ഞെട്ടിക്കുന്ന വിവരങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു.
Read More:ഡൽഹി ചെങ്കോട്ട സ്ഫോടനം: ഉമർ നബിയുടെ വീഡിയോ കിട്ടിയത് സ്വന്തം ഫോണിൽ നിന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us