/indian-express-malayalam/media/media_files/2025/11/12/dr-umar-nabi-bhat-2025-11-12-15-07-30.jpg)
ഉമർ നബി
Delhi Blast Updates: ന്യൂഡൽഹി: ചെങ്കോട്ട സ്‌ഫോടനത്തിന് മണിക്കൂറുകൾക്ക് മുമ്പ് കേസിലെ മുഖ്യപ്രതി ഉമർ നബിയെ ഡൽഹി ഫൈസ് ഇ ഇലാഹി മസ്ജിദിൽ അനുഗമിച്ചയാൾ പിടിയിൽ. സിസിടിവികൾ പരിശോധിച്ചതിന് ശേഷമാണ് അന്വേഷണസംഘം ഇയാളെ പിടികൂടിയത്. പ്രതിയെ കസ്റ്റഡിയിലെടുത്തതായും ഇന്റലിജൻസ് ഏജൻസികൾ സംയുക്തമായി ചോദ്യം ചെയ്യുന്നതായും ഡൽഹി പോലീസ് സ്‌പെഷ്യൽ സെൽ വൃത്തങ്ങൾ അറിയിച്ചു.
Also Read:ഡൽഹി സ്‌ഫോടനം; കാറിൽ ഉണ്ടായിരുന്നത് ഉമർ നബി തന്നെ; ഡിഎൻഎ ഫലം പുറത്ത്
സ്‌ഫോടനദിവസം ഉച്ചയ്ക്ക് 3.19-ന് ചെങ്കോട്ട പാർക്കിംങ് ഗ്രൗണ്ടിൽ ഉമർ കാർ പാർക്ക് ചെയ്യുന്നതിന് മുമ്പ് ഉമർ നടത്തിയ നീക്കങ്ങൾ അന്വേഷണ സംഘം പരിശോധിച്ചിരുന്നു. 50-ഓളം സിസിടിവി ദൃശ്യങ്ങളാണ് ഇതിനുവേണ്ടി പരിശോധിച്ചത്. ഇതിൽ ഉമർ പള്ളിയിലേക്ക് നടന്നുപോകുമ്പോഴുള്ള ദൃശ്യത്തിലാണ് അറസ്റ്റിലായ ആൾ ഇയാളെ അനുഗമിക്കുന്നത് കാണാൻ കഴിഞ്ഞത്.
Also Read:ഡൽഹിയിൽ നടന്നത് ഭീകരാക്രമണം; സ്ഥിരീകരിച്ച് കേന്ദ്ര സർക്കാർ, തീവ്രവാദത്തെ അടിച്ചമർത്തും
ഉമറുമായി അറസ്റ്റിലായ വ്യക്തി സംസാരിക്കുന്നതും ഇരുവരുടെയും സംസാരം മറ്റാരും കേൾക്കുന്നില്ലെന്ന് ഉറപ്പാക്കാനും ഇയാൾ ശ്രദ്ധിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഓൾഡ് ഡൽഹി നിവാസിയാണ് അറസ്റ്റിലായ ആൾ.
അതേസമയം, ചെങ്കോട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാലു ഡോക്ടർമാരുടെ രജിസ്‌ട്രേഷൻ റദ്ദാക്കി നാഷണൽ മെഡിക്കൽ കമ്മീഷൻ (എൻഎംസി). ഡോക്ടർമാരായ മുസാഫർ അഹമ്മദ്, അദീൽ അഹമ്മദ് റാത്തർ, മുസമ്മിൽ അഹമ്മദ് ഗനായ്, ഷഹീൻ ഷാഹിദ് അൻസാരി എന്നിവരെയെണ് മെഡിസിൻ പ്രാക്ടീസ് ചെയ്യുന്നതിൽ നിന്ന് വിലക്കിയത്.
നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം ഡോക്ടർമാർക്കെതിരെ കേസെടുത്ത പശ്ചാത്തലത്തിലാണ് നടപടി. മുസാഫർ അഹമ്മദ്, അദീൽ അഹമ്മദ് റാത്തർ, മുസമ്മിൽ അഹമ്മദ് ഗനായ് എന്നിവർ ജമ്മു കശ്മീർ മെഡിക്കൽ കൗൺസിലിലും ഷഹീൻ ഷാഹിദ് അൻസാരി ഉത്തർപ്രദേശ് മെഡിക്കൽ കൗൺസിലിലും ആയിരുന്നു രജിസ്റ്റർ ചെയ്തിരുന്നത്.
Read More:ചെങ്കോട്ടയിൽ സ്‌ഫോടനം നടത്തിയത് പുൽവാമ സ്വദേശിയായ ഡോക്ടറെന്ന് പോലീസ് സംശയം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us