/indian-express-malayalam/media/media_files/2025/11/11/delhi-blast-03-2025-11-11-11-47-47.jpg)
ഡൽഹിയിലെ സ്ഫോടന സ്ഥലത്തുനിന്നുള്ള ദൃശ്യം
Delhi Redfort Blast: ന്യൂഡൽഹി: ഡൽഹിയിൽ ചെങ്കോട്ടയിൽ സ്ഫോടനം നടത്തിയത് ഒരു ഡോക്ടറാണെന്ന് പോലീസ് വൃത്തങ്ങൾ. സ്ഫോടനത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ, ജെയ്‌ഷെ-ഇ-മുഹമ്മദ്, അൻസാർ ഗസ്‌വത്തുൽ ഹിന്ദ് (എജിഎച്ച്) എന്നീ ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഹരിയാനയിലെ ഫരീദാബാദിൽ നിന്നും ഉത്തർപ്രദേശിലെ സഹാറൻപൂരിൽ നിന്നും രണ്ട് ഡോക്ടർമാരെ ജമ്മു കശ്മീർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Also Read: ചെങ്കോട്ട സ്ഫോടനം: പുൽവാമ സ്വദേശി ഹ്യുണ്ടായ് ഐ20 കാർ വാങ്ങിയത് ഒരാഴ്ച മുൻപ്
പുൽവാമയിൽ നിന്നുള്ള ഡോ.മുസമ്മിൽ അഹമ്മദ് ഗനായ് ആണ് ആദ്യം അറസ്റ്റിലായത്. പിന്നാലെ, ഖാസിഗുണ്ടിൽ നിന്നുള്ള ഡോ.അദീൽ മജീദ് റാത്തർ അറസ്റ്റിലായി. ഫരീദാബാദിലെ അൽ ഫലാഹ് ആശുപത്രിയിലാണ് ഗനായ് ജോലി ചെയ്തിരുന്നത്. ഗനായിയുടെ അറസ്റ്റിനുശേഷം ഒളിവിൽ പോയ മൂന്നാമത്തെ ഡോക്ടറായ ഉമർ നബിയാണ് ഹ്യുണ്ടായ് ഐ20 കാറിലെത്തി ഡൽഹിയിൽ സ്ഫോടനം നടത്തിയതെന്ന് സംശയിക്കുന്നതെന്ന് പോലീസ് വൃത്തങ്ങൾ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
Also Read: ഡൽഹിയിൽ സ്‌ഫോടനം ഉണ്ടായ കാറിന്റെ ഏറ്റവും പുതിയ ഉടമ പുൽവാമ സ്വദേശി; അടിമുടി ദുരൂഹത
പുൽവാമയിലെ കോയിൽ ഗ്രാമത്തിൽ താമസിക്കുന്ന ഉമർ നബി അൽ ഫലാഹ് സർവകലാശാലയിലെ സ്കൂൾ ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്ററിലും ജോലി ചെയ്തിരുന്നു. ഡോ.മുസാമിലിന്റെ അറസ്റ്റിനുശേഷം, പോലീസ് അയാൾക്കായി തിരച്ചിൽ തുടങ്ങിയിരുന്നു. ഇരുവരും ഒരേ ഗ്രാമത്തിൽ നിന്നുള്ളവരാണ്.
Also Read: ഡൽഹി സ്‌ഫോടനം: ഐ 20 കാർ മൂന്ന് മണിക്കൂറോളം ചെങ്കോട്ടയ്ക്ക് സമീപം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
തിങ്കളാഴ്ച രാത്രി മുതൽ പുൽവാമയിലെ വിവിധ ഗ്രാമങ്ങളിൽ നിന്നുള്ള അഞ്ച് പേരെയെങ്കിലും ജമ്മു കശ്മീർ പോലീസ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് വൃത്തങ്ങൾ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. കാറിന്റെ ഇപ്പോഴത്തെ ഉടമയെന്ന് ആരോപിക്കപ്പെടുന്ന പുൽവാമയിലെ സാംബൂര ഗ്രാമവാസിയായ അമീർ റാഷിദും ഇതിൽ ഉൾപ്പെടുന്നു. അദ്ദേഹത്തിന്റെ സഹോദരനെയും മറ്റ് മൂന്ന് പേരെയും ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് വൃത്തങ്ങൾ പറഞ്ഞു.
ഗനായ്, റാത്തർ, ഉമർ, കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്ത ലക്‌നൗവിൽ നിന്നുള്ള ഒരു സ്ത്രീ തുടങ്ങി സംഘത്തിൽ കുറഞ്ഞത് നാല് ഡോക്ടർമാരെങ്കിലും ഉണ്ടായിരുന്നതായി പോലീസ് പറയുന്നു.
Read More: ഡൽഹി സ്‌ഫോടനം; അനുശോചിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും; പരിക്കേറ്റവരെ സന്ദർശിച്ച് അമിത് ഷാ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us