scorecardresearch

അൽ ഖ്വയ്ദ-ഐഎസ്ഐഎസ് തർക്കം; ഉമർ നബിക്ക് മൊഡ്യൂളിൽ ഭിന്നത; മുഫ്തി പിടിയിലായതോടെ കശ്മീരിലേക്ക് പാഞ്ഞെത്തി അനുരഞ്ജനം

ഭീകരവാദ മൊഡ്യൂളിലെ മറ്റു അംഗങ്ങളുമായി മുഖ്യ പ്രതി ഉമർ നബിക്ക് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ

ഭീകരവാദ മൊഡ്യൂളിലെ മറ്റു അംഗങ്ങളുമായി മുഖ്യ പ്രതി ഉമർ നബിക്ക് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Umar Nabi

ഉമർ നബി

ഡൽഹി: ജെയ്‌ഷെ മുഹമ്മദ് ഭീകരവാദ മൊഡ്യൂളിലെ മറ്റു അംഗങ്ങളുമായി പ്രത്യയശാസ്ത്രം, സാമ്പത്തിക സ്രോതസ്സുകൾ, ആക്രമണം നടപ്പിലാക്കേണ്ട രീതി എന്നിവ സംബന്ധിച്ച് ചെങ്കോട്ട സ്ഫോടന കേസിലെ മുഖ്യ പ്രതി ഉമർ നബിക്ക് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ഭിന്നത രൂക്ഷമായതോടെ ഒക്ടോബർ ആദ്യം ആക്രമണത്തിനു ഗൂഢാലോചകന നടത്തിയ മറ്റൊരു സംഘാംഗമായ അദീൽ റാഥർന്റെ വിവാഹത്തിൽ പങ്കെടുക്കാതെ ഉമർ നബി വിട്ടു നിന്നിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

Advertisment

പിന്നീട്, കാശ്മീരിലെ പുരോഹിതനായ മുഫ്തി ഇർഫാൻ വാഗേയെ കസ്റ്റഡിയിലെടുത്തതിനു പിന്നാലെ, മൊഡ്യൂളിലെ അംഗങ്ങളുമായി സമവായത്തിലെത്താനും അവരെ ട്രാക്കിൽ നിർത്താനും ഉമർ ഒക്ടോബർ 18 ന് കാശ്മീരിലെ ഖാസിഗുണ്ട്ഡിലേക്ക് പാഞ്ഞെത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

Also Read: ഡൽഹി സ്‌ഫോടനം; പ്രതികൾക്ക് വിദേശത്ത് നിന്ന് ലഭിച്ചത് 42 ബോംബ് നിർമ്മാണ വീഡിയോകൾ

അറസ്റ്റിലായ മുസമ്മിൽ ഗനായി, റാഥർ, വാഗേ എന്നിവർക്ക് ഉമറുമായി പലപ്പോഴും അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നതായി ഇന്നത വൃത്തങ്ങൾ അറിയിച്ചു. മൊഡ്യൂളിലെ മറ്റു അംഗങ്ങൾ അൽ ഖ്വയ്ദയുടെ പ്രത്യയശാസ്ത്രത്തോട് കൂടുതൽ ചായ്‌വ് കാണിച്ചപ്പോൾ, ഉമർ ഐഎസ്ഐഎസിനെയാണ് മാതൃകയായി കണക്കാക്കിയിരുന്നത്.

Advertisment

Also Read:ഡൽഹി സ്‌ഫോടനം; വിദേശ സഹായം ലഭിച്ചെന്ന് കണ്ടെത്തൽ, അക്കൗണ്ടുകൾ മരവിപ്പിച്ചു

അൽ ഖ്വയ്ദ പാശ്ചാത്യ സംസ്കാരത്തെയും വിദൂര ശത്രുക്കളെയും ആക്രമിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, ഐഎസ്ഐഎസിന്റെ ലക്ഷ്യം ഖിലാഫത്ത് സ്ഥാപിക്കുകയും അടുത്തുള്ള ശത്രുക്കളെ കണ്ടെത്തുക എന്നതുമാണെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. വാഗേ ഒഴികെയുള്ള സംഘാംഗങ്ങൾ അഫ്ഗാനിസ്ഥാനിലേക്ക് കടക്കാൻ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടതിനെത്തുടർന്ന് ഇന്ത്യയിൽ തന്നെ ലക്ഷ്യം കണ്ടെത്താൻ തീരുമാനിക്കുകയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read:ഡൽഹി സ്‌ഫോടനം; അൽഫലാ സർവകലാശാല ചെയർമാൻ അറസ്റ്റിൽ

ഉമർ നബിക്കെതിരായ മറ്റൊരു പ്രധാന തർക്കവിഷയം ഫണ്ട് വിനിയോഗത്തിലെ ഉത്തരവാദിത്തമില്ലായ്മയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഫണ്ടിന്റെ ഒരു പ്രധാന ഭാഗം ഗനായിയുടെ അൽ ഫലാ യൂണിവേഴ്‌സിറ്റിയിലെ സഹപ്രവർത്തകനായ ഷഹീൻ ഷാഹിദ് അൻസാരിയിൽ നിന്നാണ് വന്നിരുന്നതെന്നും, ഇയാളെയും അറസ്റ്റു ചെയ്തിട്ടുണ്ടെന്ന് വൃത്തങ്ങൾ പറയുന്നു. ഖാസിഗുണ്ടിലെ കൂടിക്കാഴ്ചയ്ക്ക് മൂന്നാഴ്ചയ്ക്ക് ശേഷമാണ് ഡൽഹി സ്ഫോടനം നടന്നതെന്ന് വൃത്തങ്ങൾ പറയുന്നു. ഭീകര മൊഡ്യൂളിനെ കൃത്യമായി നയിക്കാൻ ഉമർ അംഗങ്ങളുമായി അനുരഞ്ജനം നടത്തിയതായാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. 

Read More:ഡൽഹി ചെങ്കോട്ട സ്ഫോടനം: ഉമർ നബിയുടെ വീഡിയോ കിട്ടിയത് സ്വന്തം ഫോണിൽ നിന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥർ

Delhi Blast

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: