Latest News

EIA Draft: ഇഐഎ കരട് രൂപം; പ്രതിഷേധം ശക്തം, അഭിപ്രായം രേഖപ്പെടുത്താനുള്ള അവസാന തിയതി ഇന്ന്

eia draft: മാര്‍ച്ച് മാസത്തില്‍ വിജ്ഞാപനം പുറപ്പെടുവിച്ച ശേഷം പരിസ്ഥിതി പ്രവര്‍ത്തകരും പൊതുസമൂഹ സംഘങ്ങളും കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്

eia draft, ഇഐഎ കരട് രൂപം, eia draft feedback, ഇഐഎ കരട് രൂപം അഭിപ്രായങ്ങള്‍, environment impact assessment, പരിസ്ഥിതി ആഘാത വിലയിരുത്തല്‍, prakash javadekar, പ്രകാശ് ജാവദേക്കര്‍, ease of doing business, ഈസ് ഓഫ് ഡൂയിങ് ബിസിനസ്, ecology, പരിസ്ഥിതി, ministry of environment, പരിസ്ഥിതി മന്ത്രാലയം, iemalayalam, ഐഇമലയാളം

EIA Draft: വന്‍കിട പദ്ധതികളുടെ പാരിസ്ഥിതിക ആഘാത വിലയിരുത്തല്‍ വിജ്ഞാപനത്തിന്റെ (ഇഐഎ) കരട് രൂപത്തിനെ കുറിച്ചുള്ള പൊതുജനാഭിപ്രായം രേഖപ്പെടുത്താനുള്ള അവസരം ഇന്ന് അവസാനിക്കും. മാര്‍ച്ച് മാസത്തില്‍ വിജ്ഞാപനം പുറപ്പെടുവിച്ച ശേഷം പരിസ്ഥിതി പ്രവര്‍ത്തകരും പൊതുസമൂഹ സംഘങ്ങളും കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. ബിസിനസ് നടത്തുന്നതിനുള്ള ചട്ടങ്ങളില്‍ കേന്ദ്രം വെള്ളം ചേര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നാണ് അവരുടെ ആരോപണം. പിഴ ഒടുക്കി കൊണ്ട് ലംഘനങ്ങളെ നിയമ വിധേയമാക്കാന്‍ പ്രൊമോട്ടര്‍മാര്‍ക്ക് കരട് രൂപം അവസരം നല്‍കുന്നു.

തന്ത്രപ്രധാന പദ്ധതികളില്‍ സര്‍ക്കാരിന് കൂടുതല്‍ വിവേചനാധികാരം നല്‍കുന്നു, ലംഘനങ്ങള്‍ സ്വയം വെളിപ്പെടുത്താന്‍ പ്രൊമോട്ടര്‍മാര്‍ക്ക് അവസരം, വിലയിരുത്തലിന് വിധേയമാകുന്നതില്‍ നിന്നും ഒഴിവാകുന്ന പദ്ധതികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവ് എന്നിവയാണ് ഇഐഎയിലെ വിവാദ വകുപ്പുകളില്‍പ്പെടുന്ന ചിലത്. പൊതുജനത്തിനുള്ള എതിര്‍പ്പുകളും അഭിപ്രായങ്ങളും രേഖപ്പെടുത്താനുള്ള അന്തിമ തിയതി ചൊവ്വാഴ്ച്ച അവസാനിക്കും.

അന്തിമ രൂപത്തില്‍ തീരുമാനം എടുക്കും മുമ്പ് എതിര്‍പ്പുകള്‍ പരിഗണിക്കുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ തിങ്കളാഴ്ച പറഞ്ഞിരുന്നു. നാല് മുതല്‍ അഞ്ച് ലക്ഷം അഭിപ്രായങ്ങളാണ് ഇതുവരെ മന്ത്രാലയത്തിന് ലഭിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിജ്ഞാപനം പൂര്‍ണമായും പിന്‍വലിക്കണമെന്നാണ് പലതിലേയും ആവശ്യം. സര്‍ക്കാരിന് ലഭിച്ച അഭിപ്രായങ്ങളില്‍ കൂടുതല്‍ ആവര്‍ത്തന സ്വഭാവമുള്ളത് ആയതിനാല്‍ പ്രധാനപ്പെട്ട 50 ആശങ്കകള്‍ മന്ത്രാലയം പരിശോധിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Read Also: തിരുപ്പതി ക്ഷേത്രത്തില്‍ ജീവനക്കാര്‍ക്ക് കോവിഡ്; 743 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

പാരിസ്ഥിതിക ആഘാതം പഠനം നടത്താത്തത് അടക്കമുള്ള പാരിസ്ഥിതിക അനുമതികള്‍ നേടാത്തവര്‍ക്കുള്ള പിഴയുടെ വിശദാംശങ്ങള്‍ കരട് രൂപത്തില്‍ ഉണ്ടെന്ന് പരിസ്ഥിതി സെക്രട്ടറി ആര്‍ കെ ഗുപ്ത ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. നിയമത്തിനും കുറ്റത്തിന്റെ കാഠിന്യത്തിനും അനുസരിച്ചുള്ളവയാണ് പിഴയെന്നും അദ്ദേഹം പറഞ്ഞു. ലംഘനങ്ങളെ ക്രമവല്‍ക്കരിച്ചു കൊടുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. അനുമതികള്‍ ഇല്ലാതെ ഒരു വ്യവസായം പ്രവര്‍ത്തിച്ച കാലയളവിലേക്കാണ് പിഴ ഈടാക്കുന്നത്. അനുമതികള്‍ നേടാത്തതിനാണ് പിഴയെന്നും മലിനീകരണത്തിന് അല്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു വ്യാവസായം ആരംഭിക്കുന്നതിനുള്ള എല്ലാ പ്രക്രിയകളും സര്‍ക്കാര്‍ ആദ്യമായിട്ടാണ് ഒറ്റ പ്ലാറ്റ്‌ഫോമില്‍ കൊണ്ടുവന്നതെന്ന് പരിസ്ഥിതി മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറിയായ രവി അഗര്‍വാള്‍ പറഞ്ഞു.

കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ ഈ കരട് രൂപത്തിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍, നിയമ പ്രകാരം 60 ദിവസമാണ് പ്രതികരണങ്ങള്‍ അറിയിക്കാനുള്ള സമയമെന്നും കോവിഡ് കാരണം 150 ദിവസം നല്‍കിയെന്നും ജാവദേക്കര്‍ പറഞ്ഞു.

ലംഘനങ്ങള്‍ നടത്തിയശേഷം അതിനെ ക്രമവല്‍ക്കരിച്ചു കൊടുക്കുന്നതിനെ ചൊല്ലിയാണ് പ്രധാന പ്രതിഷേധം. പ്രൊമോട്ടര്‍മാര്‍ ഒരു അപ്രൈസല്‍ കമ്മിറ്റിക്കോ, റഗുലേറ്ററി ബോഡിക്കോ, സര്‍ക്കാര്‍ അതോറിറ്റിക്കോ ലംഘനങ്ങള്‍ സ്വയം വെളിപ്പെടുത്തണം.

ഈ വകുപ്പ് പ്രശ്‌നമാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. തങ്ങള്‍ വരുത്തിയ ലംഘനങ്ങളെ പ്രൊമോട്ടര്‍മാര്‍ വെളിപ്പെടുത്തകയില്ലെന്ന് അവര്‍ പറയുന്നു.

Read in English: Red flags over checks & balances: EIA draft feedback closes today

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Red flags over checks balances eia draft feedback closes today

Next Story
മകൾക്കും തുല്യാവകാശം; ഹിന്ദു പിന്തുടർച്ചാവകാശ നിയമത്തിൽ ചരിത്ര വിധിsupreme court, supreme court judgment, punishment for murder, death sentence, life sentence, sentence for murder, വധശിക്ഷ, സുപ്രീംകോടതി, emalayalam, ഐ ഇ മലയാളം, today news, ഇന്നത്തെ വാർത്ത news india, latest news, breaking news, ബ്രേക്കിങ്ങ് ന്യൂസ്, india news live, india news today, national news, ദേശീയ വാർത്ത, national news today, national news headlines, പ്രധാന വാർത്തകൾ, latest national news, വാർത്തകൾ, national news india, വാർത്ത ന്യൂസ്, today national news, breaking news india, union government, central government, state government
The moderation of comments is automated and not cleared manually by malayalam.indianexpress.com