Latest News
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
പൊലിസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

രാജ്യത്ത് നിലവിലെ കോവിഡ് രോഗികളേക്കാള്‍ 96,000ൽ അധികം രോഗമുക്തർ

4,90,401 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്, ഇതിൽ 2,85,636 പേർ രോഗമുക്തി നേടി

Covid-19, കോവിഡ് 19, Coronavirus, കൊറോണ വൈറസ്, India Covid Positive Cases, ഇന്ത്യയിലെ കോവിഡ് പോസിറ്റീവ് കേസുകൾ, coronavirus symptoms,symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, coronavirus news, കൊറോണ വൈറസ് വാർത്തകൾ, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, iemalayalam, ഐഇ മലയാളം

ന്യൂഡൽഹി: രാജ്യത്ത് നിലവിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരേക്കാള്‍ 96,173 എണ്ണം കൂടുതലാണ് രോഗമുക്തരെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ. ഇന്ന് പകൽ വരെയുള്ള കണക്കുകൾ പ്രകാരം 490401 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 2,85,636 പേർ രോഗമുക്തി നേടി. 1,89,463 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

“കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 13,940 പേര്‍ക്കു രോഗം ഭേദമായെ”ന്ന് ആരോഗ്യമന്ത്രാലയം വെള്ളിയാഴ്ച ഉച്ചക്ക് മൂന്നിന് പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു. നിലവിൽ രാജ്യത്തെ രോഗമുക്തി നിരക്ക് 58.24 ശതമാനമായി വര്‍ധിച്ചുവെന്നും മന്ത്രാലയം വ്യക്തമാക്കി.

Read More: കോവിഡ് രൂക്ഷമായ സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സംഘം

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോവിഡ് പരിശോധനയ്ക്കായി പുതിയ 11 ലാബുകള്‍ കൂടി ഐസിഎംആര്‍ സ്ഥാപിച്ചുവെന്നും മന്ത്രാലയം അറിയിച്ചു. രാജ്യത്തെ സർക്കാർ ലാബുകളുടെ എണ്ണം 737 ആയും സ്വകാര്യ ലാബുകളുടെ എണ്ണം 279 ആയും വര്‍ധിപ്പിച്ചു. സർക്കാർ, സ്വകാര്യ മേഖലകളിലായി ആകെ 1016 ലാബുകളിലാണ് കോവിഡ് പരിശോധനാ സൗകര്യം.

സാമ്പിള്‍ പരിശോധനയുടെ എണ്ണം വര്‍ധിപ്പിച്ചതായും മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,15,446 സാമ്പിളുകളാണ് പരിശോധിച്ചത്. രാജ്യത്ത് ഇതുവരെ പരിശോധിച്ചത് 77,76,228 സാമ്പിളുകൾ പരിശോധിച്ചു.

രാജ്യത്ത് വ്യാഴാഴ്ച മാത്രം 17,296 പേർക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് പ്രതിദിന രോഗബാധിതരുടെ എണ്ണത്തിലെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. കോവിഡ് ബാധിച്ച 407 പേർ ഈ സമയപരിധിയിൽ മരണപ്പെടുകയും ചെയ്തിരുന്നു.

Read More: പിടിതരാതെ കോവിഡ്; രോഗവ്യാപനം രൂക്ഷം, ഇന്നലെമാത്രം 17,296 പേർക്ക് രോഗം

ഒരു ലക്ഷത്തിൽ 36 പേർക്ക് എന്ന നിലയിലാണ് ഇന്ത്യയിൽ കോവിഡ് ബാധിതരുടെ അനുപാതം. മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ രോഗബാധിതർ. 1,471741 പേർക്ക് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചു. ഡൽഹിയിൽ 73780 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ ഒരു ലക്ഷത്തിൽ 129.4 പേർക്കും, ഡൽഹിയിൽ 388.7 പേർക്കും എന്ന നിലയിലാണ് നിലവിൽ കോവിഡ് ബാധിതരുടെ അനുപാതം.

തമിഴ്നാടാണ് കോവിഡ് ബാധിതരുടെ എണ്ണം 50,000 കടന്ന മറ്റൊരു സംസ്ഥാനം. 70, 977 പേർക്ക് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചു. ലക്ഷത്തിൽ 104.6 പേർക്കെന്ന നിലയിലാണ് സംസ്ഥാനത്തെ കോവിഡ് ബാധിതർ.

Read More: എട്ടു ദിവസത്തിനിടെ ആയിരത്തിലധികം രോഗബാധിതർ; അറിയാം ഇന്നത്തെ കോവിഡ് വാർത്തകൾ

ഗുജറാത്ത് (29,578), ഉത്തർപ്രദേശ് (20,193), രാജസ്ഥാൻ (16,009), പശ്ചിമ ബംഗാൾ (15,173), മധ്യപ്രദേശ് (12,595), ഹരിയാന (12,010), കർണാടക (11,005), തെലങ്കാന (10,444) ആന്ധ്രപ്രദേശ് (10,331) സംസ്ഥാനങ്ങളിലും കോവിഡ് ബാധിതരുടെ എണ്ണം 10,000 കടന്നിട്ടുണ്ട്.

കേരളത്തിൽ 3849 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഒരു ലക്ഷത്തിൽ 11.1 പേർ എന്ന നിലയിലാണ് സംസ്ഥാനത്തെ രോഗബാധ. നിലവിൽ 1846 പേരാണ് സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നത്. 2006 പേർ രോഗവിമുക്തരായി.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Recovered cases exceed active cases by more than 96000 health ministry

Next Story
എല്ലാ ട്രെയിനുകളും ഓടിക്കാൻ അടുത്ത കാലത്തൊന്നും കഴിഞ്ഞേക്കില്ലെന്ന് റെയിൽവേticket booking,ടിക്കറ്റ് ബുക്കിങ്ങ്, railway ticket,റെയിൽവേ ടിക്കറ്റ്, railway ticket booking,റെയിൽവേ ടിക്കറ്റ് ബുക്കിങ്ങ്, online, ഓൺലൈൻ, online ticket booking, ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങ്, online ticket, ഓൺലൈൻ ടിക്കറ്റ്, online railway ticket, ഓൺലൈൻ റെയിൽവേ ടിക്കറ്റ്, online booking, ഓൺലൈൻ ബുക്കിങ്ങ്, online train ticket booking, ഓൺലൈൻ ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങ്, train,ട്രെയിൻ, train ticket,ട്രെയിൻ ടിക്കറ്റ്, train ticket online, ഓൺലൈൻ ട്രെയിൻ ടിക്കറ്റ്, irctc website,ഐആർസിടിസിവെബ്സൈറ്റ്, Special Train, സ്പെഷ്യൽ ട്രെയിൻ, IRCTC, ഐആർസിടിസി, quarantine, ക്വാറന്റൈൻ, institutional quarantine, railway, റെയിൽവേ, ticket, ടിക്കറ്റ്, booking, ബുക്കിങ്ങ്, ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈൻ, Train From Delhi, ഡൽഹിയിൽ നിന്നുള്ള ട്രെയിൻ, Train to Thiruvanathapuram, തിരുവനന്തപുരത്തേക്ക് ട്രെയിൻ, corona, കൊറോണ, coronavirus, കൊറോണ വൈറസ്, covid, കോവിഡ്, covid-19, കോവിഡ്-19, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, ie malayalam, ഐഇ മലയാളം,
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express