scorecardresearch

ബിഹാർ തിരഞ്ഞെടുപ്പിലെ റെക്കോർഡ് പോളിങ് ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശക്തി: നരേന്ദ്ര മോദി

പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി

പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി

author-image
WebDesk
New Update
modi

നരേന്ദ്ര മോദി

ന്യൂഡൽഹി: ബിഹാർ തിരഞ്ഞെടുപ്പിലെ റെക്കോർഡ് പോളിങ് ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശക്തിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വോട്ടിങ്ങിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിച്ചത് പ്രതീക്ഷയുടെ അടയാളമാണെന്നും അദ്ദേഹം പറഞ്ഞു.

Advertisment

Also Read: തുടർക്കഥയാകുന്ന സഭാ സ്തംഭനം; തളരുന്നത് ഇന്ത്യൻ ജനാധിപത്യം

പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പതിനെട്ടാം ലോക്‌സഭയുടെ ആറാം സമ്മേളനത്തിന്റെ ആദ്യ ദിവസമായ ഇന്ന് പാർലമെന്റ് ഹൗസിലെ ഹൻസ് ദ്വാറിൽ വെച്ചാണ് പ്രധാനമന്ത്രി മാധ്യമങ്ങളെ കണ്ടത്.

അതേസമയം, ശീതകാല സമ്മേളനം പ്രക്ഷുബ്ധമാകുമെന്ന സൂചനകളാണ് പ്രതിപക്ഷ പാർട്ടികൾ നൽകുന്നത്. എസ്ഐആർ സംബന്ധിച്ച് സഭയിൽ അടിയന്തരമായി ചർച്ച വേണമെന്ന് പ്രതിപക്ഷം സർക്കാരിനോട് സംയുക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ സഭാ നടപടികൾ തടസപ്പെടുത്തുമെന്നും പ്രതിപക്ഷം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Also Read: ബാബരി മസ്ജിദ് തകർത്ത ദിവസം ആഘോഷിക്കണമെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍; ഉത്തരവിറക്കി മണിക്കൂറുകൾക്കു ശേഷം പിന്മാറ്റം

Advertisment

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന സർവകക്ഷി യോഗത്തിൽ പ്രതിപക്ഷം ഈ വിഷയം ഉന്നയിച്ചു. എന്നാൽ, എസ്ഐആർ എന്നത് തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന ഭരണപരമായ നടപടിയാണ്. അതിനാൽ, ഇത് സംബന്ധിച്ച് സഭയിൽ ചർച്ച സാധ്യമല്ലെന്നും, തിരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി സർക്കാരിന് മറുപടി പറയാനാകില്ലെന്നും സർക്കാർ സൂചന നൽകി.

Also Read: നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ കേസെടുത്ത് ഇഡി

എസ്ഐആറിനു പുറമെ, ചെങ്കോട്ട സ്ഫോടനം, വർധിച്ചു വരുന്ന വായു മലിനീകരണം, സർക്കാരിന്റെ വിദേശനയവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ എന്നിവയും പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷത്തിന്റെ ശക്തമായ നിലപാട് ശീതകാല സമ്മേളനത്തിന്റെ തുടക്കത്തിൽ തന്നെ ഭരണപക്ഷത്തിന് കടുത്ത വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ.

Read More: ഡിറ്റ് വ ചുഴലിക്കാറ്റ്; തമിഴ് നാട്ടിൽ അതീവജാഗ്രത, വിമാനസർവ്വീസുകൾ റദ്ദാക്കി

Narendra Modi Parliament

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: