രണ്ട് കോടിയിലധികം വാക്സിൻ; റെക്കോഡിട്ട് ഇന്ത്യ; പ്രധാനമന്ത്രിക്കുള്ള പിറന്നാൾ സമ്മാനമെന്ന് ആരോഗ്യമന്ത്രി

” പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ ഇന്ന്, രണ്ട് കോടി വാക്സിൻ ഡോസ് മറികടന്ന് ഇന്ത്യ റെക്കോർഡ് സൃഷ്ടിച്ചു” ആരോഗ്യമന്ത്രി പറഞ്ഞു

ഒരു ദിവസം രണ്ട് കോടിയിലധികം കോവിഡ് വാക്സിൻ വിതരണം ചെയ്ത് വാക്സിൻ വിതരണത്തിൽ റെക്കോഡിട്ട് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തിലാണ് ഈ റെക്കോഡ്. ഇതോടെ ഇതുവരെ 78.72 കോടിയിലധികം പ്രതിരോധ കുത്തിവയ്പ്പുകൾ പൂർത്തിയാക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു.

കോ-വിൻ പോർട്ടലിൽ പങ്കിട്ട ഡാറ്റ അനുസരിച്ച്, വെള്ളിയാഴ്ച വൈകുന്നേരം 7.40 വരെ നൽകിയ കോവിഡ് ഷോട്ടുകളുടെ എണ്ണം 22,231,319 ആണ്.

പ്രധാനമന്ത്രിക്കുള്ള ജന്മദിനസമ്മാനമാണ് റെക്കോഡ് വാക്സിൻ വിതരണമെന്ന് ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. “ആരോഗ്യ പ്രവർത്തകർക്കും രാജ്യത്തെ ജനങ്ങൾക്കും വേണ്ടി പ്രധാനമന്ത്രിക്ക് ഒരു സമ്മാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ ഇന്ന്, ഒരു ദിവസം 2 കോടി വാക്സിൻ ഡോസ് എന്ന ചരിത്ര നേട്ടം ഇന്ത്യ മറികടന്ന് പുതിയ റെക്കോർഡ് സൃഷ്ടിച്ചു. മഹത്തരം ഇന്ത്യ!” മന്ത്രി ട്വീറ്റ് ചെയ്തു.

Read More: പ്ലസ് വണ്‍ പരീക്ഷ ഓഫ്‌ലൈനായി നടത്താമെന്ന് സുപ്രീം കോടതി; ഹര്‍ജി തള്ളി

ഒരു മാസത്തിനിടെ രാജ്യത്ത് നാല് ദിവസങ്ങളിൽ ഒരു കോടിയിലധികം വാക്സിൻ നൽകിയിരുന്നു. സെപ്റ്റംബർ 6, ഓഗസ്റ്റ് 31, ഓഗസ്റ്റ് 27 ദിവസങ്ങളിലായിരുന്നു വാക്സിൻ വിതരണം ഒരു കോടി കടന്നത്.

ഈ വെള്ളിയാഴ്ചയാണ് രാജ്യത്ത് ഏറ്റവും വേഗത്തിൽ വാക്സിൻ വിതരണം നടന്നതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.”പ്രധാനമന്ത്രി @നരേന്ദ്ര മോദി ജിയുടെ ജന്മദിനത്തിൽ, ഉച്ചയ്ക്ക് 1:30 വരെ, രാജ്യം ഒരു കോടി വാക്സിനുകൾ മറികടന്നു. ഇതുവരെ ഏറ്റവും വേഗത്തിൽ വാക്സിൻ നൽകിയ ദിനം. നമ്മൾ തുടർച്ചയായി മുന്നോട്ട് പോവുകയാണ്. ഇന്ന് നാമെല്ലാവരും വാക്സിനേഷന്റെ ഒരു പുതിയ റെക്കോർഡ് ഉണ്ടാക്കുമെന്നും അത് പ്രധാനമന്ത്രിക്ക് സമ്മാനമായി നൽകുമെന്നും ഞാൻ വിശ്വസിക്കുന്നു,”അദ്ദേഹത്തിന്റെ ട്വീറ്റിൽ പറയുന്നു.

പ്രധാനമന്ത്രി മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തിന് വലിയൊരു ആഹ്വാനം നൽകണമെന്ന് ആനുയോജ്യമായ സമ്മാനമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Record vaccination single day india narendra modi birthday

Next Story
ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസ് അകില്‍ കുറേശിയെ രാജസ്ഥാനിലേക്കു മാറ്റുംAkil Kureshi, Akil Kureshi Rajashthan high court, Akil Kureshi Tripura high court chief justice, Akil Kureshi supreme court, , Akil Kureshi supreme court collegium, indian express malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com