scorecardresearch
Latest News

ജെഡിയു വിമത നേതാവ് ശരത് യാദവിനെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി

നിതീഷ് കുമാർ പക്ഷത്തിന്റെ പരാതിയെ തുടർന്നാണ് നടപടി സ്വീകരിച്ചത്

നിതീഷ് കുമാർ, ശരത് യാദവ്, ബീഹാർ, ജെഡിയു, ഇന്ത്യൻ രാഷ്ട്രീയം, എൻഡിഎ, ബിജെപി

ന്യൂ​ഡ​ൽ​ഹി: ജെഡിയു വിമത നേതാക്കളും എംപിമാരുമായ ശരത് യാദവിനെയും അലി അൻവറിനെയും എംപി സ്ഥാനത്ത് നിന്നും അയോഗ്യരാക്കി. രാജ്യസഭാ ചെയർമാൻ കൂടിയായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് ഇരുവർക്കും അയോഗ്യത കൽപ്പിച്ചത്. നിതീഷ് കുമാർ പക്ഷത്തിന്റെ പരാതിയെ തുടർന്നാണ് നടപടി സ്വീകരിച്ചത്.

ഗു​​​ജ​​​റാ​​​ത്ത് തി​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​ശേ​​​ഷം പു​​​തി​​​യ പാ​​​ർ​​​ട്ടി രൂ​​​പീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് ഐ​​​ക്യ​​​ജ​​​ന​​​താ​​​ദ​​​ളി​​​ലെ വി​​​മ​​​ത​​​പ​​​ക്ഷ​​​ത്തി​​​നു നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന ശ​​​ര​​​ത് യാ​​​ദ​​​വ് വി​​​ഭാ​​​ഗം പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രുന്നു. ഗു​​​ജ​​​റാ​​​ത്തി​​​ൽ കോ​​​ൺ​​​ഗ്ര​​​സ് സ​​​ഖ്യ​​​ത്തി​​​നൊ​​​പ്പം നി​​​ന്ന് ജ​​​ന​​​വി​​​ധി തേ​​​ടു​​​ക​​​യാ​​​ണ് ശ​​​ര​​​ത് യാ​​​ദ​​​വ് വി​​​ഭാ​​​ഗം.

ഗു​​​ജ​​​റാ​​​ത്ത് തി​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഫ​​​ല​​​ങ്ങ​​​ൾ​​​കൂ​​​ടി വി​​​ല​​​യി​​​രു​​​ത്തി​​​യ​​​ശേ​​​ഷ​​​മാ​​​യി​​​രി​​​ക്കും പു​​​തി​​​യ പാ​​​ർ​​​ട്ടി​​​യെ​​​ന്നാ​​​ണ് നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന സൂ​​​ച​​​ന. നി​​​​തീ​​​​ഷ് കു​​​​മാ​​​​റി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള വി​​​​ഭാ​​​​ഗ​​​​ത്തി​​​​നു പാ​​​ർ​​​ട്ടി ചി​​​ഹ്നം ന​​​ൽ​​​കാ​​​ൻ തി​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീഷ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​തോ​​​ടെ പു​​​തി​​​യ പാ​​​ർ​​​ട്ടി​​​യെ​​​ന്ന ആ​​​ശ​​​യ​​​ത്തി​​​ലേ​​​ക്ക് ശ​​​ര​​​ത് യാ​​​ദ​​​വും അ​​​നു​​​യാ​​​യി​​​ക​​​ളും തി​​​രി​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു.

ബി​​​​ഹാ​​​​റി​​​​ൽ ലാ​​​​ലു പ്ര​​​​സാ​​​​ദ് യാ​​​​ദ​​​​വി​​​​ന്‍റെ വെ​​​ല്ലു​​​വി​​​ളി നേ​​​രി​​​ടാ​​​നാ​​​ണ് നി​​​​തീ​​​​ഷ് കു​​​​മാ​​​​റും-​​​​ശ​​​​ര​​​​ത് യാ​​​​ദ​​​​വും കൈ​​​കോ​​​ർ​​​ത്ത​​​ത്. 2013 വ​​​​രെ ബി​​​​ജെ​​​​പി​​​​ക്കൊ​​​​പ്പ​​​​മാ​​​​യി​​​​രു​​​​ന്നു നി​​​​തീ​​​​ഷ് കു​​​​മാ​​​​ർ. അ​​​തു​​​വ​​​രെ എ​​​തി​​​ർ​​​ത്ത ലാ​​​ലു​​​വി​​​നെ​​​ക്കൂ​​​ടി ഒ​​​പ്പം​​​ചേ​​​ർ​​​ത്ത് 2015 ൽ ​​​​മ​​​​ഹാ​​​​സ​​​​ഖ്യം രൂ​​​​പീ​​​​ക​​​​രി​​​​ച്ചാ​​​യി​​​രു​​​ന്നു നി​​​തീ​​​ഷ്-​​​ശ​​​ര​​​ത് പ​​​ക്ഷ​​​ത്തി​​​ന്‍റെ പ​​​രീ​​​ക്ഷ​​​ണം. നി​​​​യ​​​​മ​​​​സ​​​​ഭാ തി​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ഉ​​​​ജ്ജ്വല വി​​​​ജ​​​​യവും നേ​​​ടി. പി​​​ന്നീ​​​ട് ബി​​​​ജെ​​​​പി​​​​ക്കൊ​​​​പ്പം ചേ​​​​രാ​​​​ൻ നി​​​​തീ​​​​ഷ് കു​​​​മാ​​​​ർ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​തോ​​​ടെ സ​​​ഖ്യം​​​ത​​​ക​​​ർ​​​ന്നു. ഭൂ​​​​രി​​​​ഭാ​​​​ഗം നേ​​​​താ​​​​ക്ക​​​​ളും നി​​​​തീ​​​​ഷി​​​​നൊ​​​​പ്പം നി​​​​ന്ന​​​​തോ​​​​ടെ ശ​​​​ര​​​​ദ് യാ​​​​ദ​​​​വ് വി​​​ഭാ​​​ഗം നി​​​ല​​​നി​​​ൽ​​​പ്പി​​​നാ​​​യി പു​​​തു​​​വ​​​ഴി​​​ക​​​ൾ തേ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Rebel jdu leaders sharad yadav ali anwar disqualified from rajya sabha