scorecardresearch

റിയാലിറ്റി ഷോകളില്‍ അവസരം വാഗ്ദാനം ചെയ്ത് തട്ടിപ്പ്, യുവതി അറസ്റ്റില്‍

പ്രശസ്ത സിനിമാ-ടിവി താരങ്ങളുമായി ബന്ധമുണ്ടെന്ന് അവകാശപ്പെട്ടായിരുന്നു തട്ടിപ്പ്

പ്രശസ്ത സിനിമാ-ടിവി താരങ്ങളുമായി ബന്ധമുണ്ടെന്ന് അവകാശപ്പെട്ടായിരുന്നു തട്ടിപ്പ്

author-image
WebDesk
New Update
Nisha | Reality Fraud Case | News

അറസ്റ്റിലായ നിഷ

ബെംഗളൂരു: കുട്ടികള്‍ക്ക് റിയാലിറ്റി ഷോകളില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് മാതാപിതാക്കളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ യുവതി അറസ്റ്റില്‍.

Advertisment

എന്‍എന്‍ പ്രൊഡക്ഷന്‍സ് എന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാരിയായ നിഷ നരസപ്പയാണ് പിടിയിലായത്. സിനിമാ താരങ്ങളുമായി ബന്ധമുണ്ടെന്ന് അവകാശപ്പെട്ടായിരുന്നു തട്ടിപ്പ്. കോടതിയില്‍ ഹാജരാക്കിയ നിഷയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

റിയാലിറ്റി ഷൊ ഹോസ്റ്റായ ആനന്ദിന്റെ ഭാര്യ യശസ്വനി തന്റെ മകളുടെ ചിത്രം ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നുണ്ടെന്ന് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ആനന്ദ്-യശസ്വനി ദമ്പതികളുടെ മകളായ വംശിക കന്നഡ ഷോകളിലൂടെ പ്രശസ്തയാണ്. ഗിച്ചി ഗിലിഗിലി, നന്നമ്മ സുപ്പര്‍ സ്റ്റാര്‍ എന്നീ റിയാലിറ്റി ഷോകളില്‍ വംശിക പങ്കെടുത്തിരുന്നു.

യശസ്വനിയും നിഷയും സുഹൃത്തുക്കളായിരുന്നെന്ന് പരാതിയില്‍ പറയുന്നു. വംശികയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ ഉപയോഗിച്ചായിരുന്നു നിഷ തട്ടിപ്പ് നടത്തിയിരുന്നത്. കഴിഞ്ഞ ആഴ്ച ചില മാതാപിതാക്കള്‍ റിയാലിറ്റി ഷോയിലേക്ക് അവസരം ലഭിക്കാന്‍ താമസിക്കുന്നതില്‍ നിഷയ്ക്കെതിരെ തിരിഞ്ഞിരുന്നു. ഇതറിഞ്ഞ യശസ്വനി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. മുപ്പതോളം മാതാപിതാക്കളാണ് പൊലീസിനെ സമീപിച്ചിരിക്കുന്നത്.

Advertisment

വിജയ് രാഘവേന്ദ്ര, ഗണേഷ്, മേഖന, ശ്വേത ശ്രീവത്സ, സംഗീതജ്ഞന്‍ രഘു ദിക്ഷിത് തുടങ്ങിയവരുമായി ബന്ധമുണ്ടെന്ന് പറഞ്ഞും നിഷ തട്ടിപ്പ് നടത്തിയതായി പൊലിസ് പറയുന്നു.

Reality Show Fraud

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: