ന്യൂഡല്‍ഹി: പിടിവാശികള്‍ക്കപ്പുറം കൂടിച്ചേരലിന്റെ യഥാര്‍ഥ ലോകത്തേക്കു പ്രവേശിക്കുകയെന്നതാണു കേന്ദ്രസര്‍ക്കാരിന്റെ വിദേശനയമെന്നു വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. വെല്ലുവിളികളും തടസങ്ങളും ഏറ്റെടുക്കുന്ന, നയങ്ങളില്‍ യാഥാര്‍ഥ്യബോധം നിറയ്ക്കുന്ന, ആഗോളസ്ഥിതി ശരിയായി വായിക്കുന്ന സമീപനമാണു സര്‍ക്കാരിന്റേതെന്നും അദ്ദേഹം പറഞ്ഞു.

നാലാമതു രാംനാഥ് ഗോയങ്കെ സ്മാരക പ്രഭാഷണത്തില്‍ ‘സിദ്ധാന്തത്തിനപ്പുറം ഡല്‍ഹി: മാറിക്കൊണ്ടിരിക്കുന്ന ലോകത്തില ഇന്ത്യന്‍ വിദേശനയം’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി.

കഴിഞ്ഞ 70 വര്‍ഷത്തെ വിദേശനയ തെരഞ്ഞെടുപ്പുകളെക്കുറിച്ച് പരാമര്‍ശിച്ച മന്ത്രി ചൈനയുമായുള്ള അതിര്‍ത്തിപ്രശ്‌നങ്ങളെക്കുറിച്ചും പാക്കിസ്താനെ നേരിടുന്നതിനെക്കുറിച്ചും അമേരിക്കയുമായുള്ള കൂട്ടുകെട്ട് കെെകാര്യം ചെയ്യുന്നതു സംബന്ധിച്ചും വിശദീകരിച്ചു.

” ആഗോള ബലതന്ത്രം മാറ്റുന്നതു സംബന്ധിച്ച ദേശീയ താല്‍പ്പര്യത്തോടെയുള്ള ബോധപൂര്‍വമായ ഇടപെടലുകള്‍ എളുപ്പമായിരിക്കില്ല. പക്ഷേ അത് ചെയ്‌തേ മതിയാകൂ. ഇന്ത്യയുടെ ഉയര്‍ച്ചയ്ക്കുള്ള യഥാര്‍ഥ തടസം ലോകം സൃഷ്ടിക്കുന്ന വേലിക്കെട്ടുകളല്ല. മറിച്ച് ഡല്‍ഹിയുടെ പിടിവാശികളാണ്,” ജയശങ്കര്‍ പറഞ്ഞു.

കഴിഞ്ഞ 70 വര്‍ഷത്തെ വിദേശനയ തെരഞ്ഞെടുപ്പുകളെക്കുറിച്ച് പരാമര്‍ശിച്ച മന്ത്രി ചൈനയുമായുള്ള അതിര്‍ത്തിപ്രശ്നങ്ങളെക്കുറിച്ചും പാക്കിസ്താനെ നേരിടുന്നതിനെക്കുറിച്ചും അമേരിക്കയുമായുള്ള കൂട്ടുകെട്ട് കൈകാര്യം ചെയ്യുന്നതു സംബന്ധിച്ചും വിശദീകരിച്ചു.

” ആഗോള ബലതന്ത്രം മാറ്റുന്നതു സംബന്ധിച്ച ദേശീയ താല്‍പ്പര്യത്തോടെയുള്ള ബോധപൂര്‍വമായ ഇടപെടലുകള്‍ എളുപ്പമായിരിക്കില്ല. പക്ഷേ അത് ചെയ്‌തേ തീരൂ. ഇന്ത്യയുടെ ഉയര്‍ച്ചയ്ക്കുള്ള യഥാര്‍ഥ തടസം ലോകം സൃഷ്ടിക്കുന്ന വേലിക്കെട്ടുകളല്ല. മറിച്ച് ഡല്‍ഹിയുടെ പിടിവാശികളാണ്,” ജയശങ്കര്‍ പറഞ്ഞു.

S Jaishankar, എസ് ജയശങ്കര്‍, S Jaishankar speech, എസ് ജയശങ്കറുടെ പ്രഭാഷണം,  S Jaishankar RNG lecture, എസ് ജയശങ്കറുടെ രാംനാഥ് ഗോയങ്കെ സ്മാരക പ്രഭാഷണം, External affairs minister S Jaishankar, വിദേശകാര്യ മന്ത്രി എസ് ജയശങ്കറുടെ രാംനാഥ് ഗോയങ്കെ സ്മാരക പ്രഭാഷണം, Jaishankar RNG lecture, RNG lecture Jaishankar, Pakistan, പാക്കിസ്താൻ, IE Malayalam, ഐഇ മലയാളം

”ഏഴു പതിറ്റാണ്ടിനുശേഷമുള്ള ഇന്ത്യയുടെ വിദേശനയത്തിന്റെ ബാലന്‍സ് ഷീറ്റ് പരിശോധിക്കുമ്പോള്‍ ലഭിക്കുന്നതു സമ്മിശ്ര ചിത്രമാണ്. ദേശീയവികസനമെന്നത് ഏതൊരു വിലയിരുത്തലിന്റെയും ഹൃദയഭാഗത്താണ്. നിര്‍ണായക പുരോഗതിയുണ്ടായിട്ടുണ്ടെന്ന കാഴ്ചപ്പാടിനോട് വഴക്കിടുന്നതു പ്രയാസകരമാണ്. പക്ഷേ, പര്യാപ്തല്ല. ഇതേ കാലയളവിലെ ചൈനയുടെ നേട്ടം താരതമ്യം ചെയ്യുന്നതു ഗൗരവമുള്ളതാണ്.”

”ആഗോളസ്ഥിതിഗതികള്‍ ശരിയായി മനസിലാക്കുന്നതും രാജ്യാന്തര സാഹചര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതും മികച്ചതാകുമായിരുന്നു. മാറ്റമില്ലാത്ത വിദേശനയം നമ്മുടെ പ്രകടനത്തിന്റെ സത്യസന്ധമായ വിലയിരുത്തലിനെയും സമയബന്ധിതമായ തിരുത്തലുകളെയും തടസപ്പെടുത്തുന്നു. തല്‍പ്പരകക്ഷിയെന്ന നിലയില്‍ ജാഗ്രതയും സംവാദവും കഠിനമായിരുന്നില്ല. ചരിത്രത്തിന്റെ മടിയുമായി ചേര്‍ന്നപ്പോള്‍ അതു നയിക്കപ്പെട്ടതു പര്യവേഷണം ചെയ്യാത്ത വീഥികളിലേക്കും യാഥാര്‍ഥ്യമില്ലാത്ത ഫലങ്ങളിലേക്കുമാണ്.”

ഇന്ത്യയിപ്പോള്‍ മാറ്റത്തിന്റെ മുനമ്പിലാണെന്നു പറഞ്ഞ മന്ത്രി ‘വ്യത്യസ്ത ലക്ഷ്യങ്ങള്‍ പിന്തുടരാനും വൈരുധ്യങ്ങളെ മറികടക്കുന്നതിനും കൂടുതല്‍ ആത്മവിശ്വാസത്തോടെ ശ്രമിക്കുകയാണെ’ന്നു വ്യക്തമാക്കി.

S Jaishankar, എസ് ജയശങ്കര്‍, S Jaishankar speech, എസ് ജയശങ്കറുടെ പ്രഭാഷണം,  S Jaishankar RNG lecture, എസ് ജയശങ്കറുടെ രാംനാഥ് ഗോയങ്കെ സ്മാരക പ്രഭാഷണം, External affairs minister S Jaishankar, വിദേശകാര്യ മന്ത്രി എസ് ജയശങ്കറുടെ രാംനാഥ് ഗോയങ്കെ സ്മാരക പ്രഭാഷണം, Jaishankar RNG lecture, RNG lecture Jaishankar, Pakistan, പാക്കിസ്താൻ, IE Malayalam, ഐഇ മലയാളം

”വെല്ലുവിളികള്‍ ഏറ്റെടുക്കുകയെന്നത് ആഗ്രഹങ്ങളുടെ സഫലീകരണത്തില്‍ അധിഷ്ഠിതമാണ്. ലോകത്തിന്റെ നേതൃനിരയിലേക്ക് ഉയരണമെന്ന് അഭിവാഞ്ഛയുള്ള ഒരു രാജ്യത്തിനു കലുഷിതമായ അതിര്‍ത്തികളുമായി, ഏകീകൃതമല്ലാത്ത മേഖലയുമായി, ഉപയോഗപ്പെടുത്താത്ത അവസരങ്ങളുമായി തുടരനാവില്ല. എല്ലാറ്റിനുമുപരി, പ്രത്യക്ഷത്തില്‍ മാറിക്കൊണ്ടിരിക്കുന്ന ലോകക്രമത്തെ സമീപിക്കുന്നതില്‍ പിടിവാശി കാണിക്കാന്‍ കഴിയുകയുമില്ല,” മന്ത്രി പറഞ്ഞു.

വിദേശനയത്തില്‍ കൂടുതല്‍ വിശാലമായ യാഥാര്‍ഥ്യബോധം ആവശ്യമാണെന്ന ഊന്നലില്‍നിന്നുകൊണ്ടായിരുന്നു മുന്‍ വിദേശകാര്യ സെക്രട്ടറി കൂടിയായ എസ് ജയശങ്കറിന്റെ പ്രഭാഷണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook