ഹൈ​ദ​രാ​ബാ​ദ്: എന്‍ഡിഎയുമായുളള ബന്ധം അവസാനിപ്പിച്ച് തെലുഗുദേശം പാര്‍ട്ടി പുറത്തുപോയതിന് പിന്നാലെ അനുനയ നീക്കവുമായി ബിജെപി രംഗത്ത്. പ്ര​ത്യേ​ക പ​ദ​വി​യേ​ക്കാ​ൾ കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ ആ​ന്ധ്രാ​പ്ര​ദേ​ശി​നാ​യി ചെ​യ്യാ​ൻ സാ​ധി​ക്കു​മെ​ന്ന് ബി​ജെ​പി ദേശീയ സെക്രട്ടറി രാം മാധവ്.

‘ആന്ധ്രയിലെ ജനങ്ങളോട് ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​മാ​യി സം​സ്ഥാ​ന​ത്തി​നാ​യി പാ​ർ​ട്ടി ചെ​യ്ത കാ​ര്യ​ങ്ങ​ൾ ഞങ്ങള്‍ വിശദീകരിക്കും. ഞങ്ങള്‍ ഇനി ചെയ്യാന്‍ പോകുന്ന കാര്യങ്ങളും പറയും. പ്രത്യേക പദവി എന്നതിനേക്കാളും കൂടുതല്‍ ചെയ്ത് കൊടുക്കാന്‍ ഞങ്ങള്‍ തയ്യാറാണ്’, രാം മാധവ് പറഞ്ഞു. ആ​ന്ധ്രാ നേ​താ​ക്ക​ളു​മാ​യി ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​ന​ട​ത്തി​യ ച​ർ​ച്ച​യ്ക്കു ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ടിഡിപി എന്‍ഡിഎയിലേക്ക് തിരികെ വരുമോ എന്ന ചോദ്യത്തിന് അത് അവരോട് തന്നെ ചോദിക്കണമെന്നും രാം മാധവ് പറഞ്ഞു. പ്രത്യേക പദവിക്ക് തുല്യമായ പ്രത്യേക പാക്കേജ് സംസ്ഥാനത്തിന് അനുവദിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി കഴിഞ്ഞ ദിവസം വാഗ്ദാനം ചെയ്തിരുന്നു. ആ​ന്ധ്രാ​പ്ര​ദേ​ശി​ന് പ്ര​ത്യേ​ക പ​ദ​വി​യെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ച് ‌തെ​ലു​ങ്കു​ദേ​ശം പാ​ര്‍​ട്ടി എ​ൻ​ഡി​എ വി​ട്ട​തി​നു ശേ​ഷ​മു​ണ്ടാ​യ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യം വി​ല​യി​രു​ത്താ​നാ​ണ് അ​മി​ത് ഷാ ​നേ​രി​ട്ട് ആ​ന്ധ്ര​യി​ലെ​ത്തി​യ​ത്. ബി​ജെ​പി​ക്കെ​തി​രെ സ​മാ​ന മ​ന​സു​ള്ള പാ​ര്‍​ട്ടി​ക​ളു​മാ​യി ചേ​ര്‍​ന്ന് വി​ശാ​ല സ​ഖ്യം രൂ​പീ​ക​രി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് ടി​ഡി​പി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook