ന്യൂഡൽഹി: രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ കാലാവധി ഇന്നവസാനിക്കും. പതിനാലാമത് രാഷ്ട്രപതിയായി രാം നാഥ് കോവിന്ദ് നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാജ്യത്തിന്റെ 13-ാമത് രാഷ്ട്രപതിയായി 2012 ജൂലൈ 25നാണ് പ്രണബ് കുമാര്‍ മുഖര്‍ജി അധികാരമേറ്റത്. മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരില്‍ ആഭ്യന്തരം, ധനകാര്യം, വിദേശകാര്യം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തും നാല്‍പത് വര്‍ഷത്തിന് മേല്‍ പാര്‍ലമെന്റ് അംഗമായതിന്റെയും അനുഭവ സമ്പത്തുമായാണ് പ്രണബ് രാഷ്ട്രത്തിന്റെ പ്രഥമ പൗരനായത്.

കാലാവധി പൂര്‍ത്തിയാക്കുന്ന പ്രണബ് മുഖര്‍ജിക്ക് ഇന്നലെ പാര്‍ലമെന്റില്‍ എംപിമാര്‍ യാത്രയപ്പ് നല്‍കി. ഇന്ത്യയിലെ നി​യ​മ​നി​ർ​മാ​ണ​ങ്ങ​ൾ മ​തി​യാ​യ ച​ർ​ച്ച​ക​ളി​ലൂ​ടേ​യും ഇ​ഴ​കീ​റി​യു​ള്ള പ​രി​ശോ​ധ​ന​ക​ളി​ലൂ​ടെ​യും വേ​ണമെന്ന് വിടവാങ്ങൽ പ്രസംഗത്തിൽ പ്രണബ് കുമാർ മുഖർജി. ഇ​തി​ൽ ന​മ്മ​ൾ പ​രാ​ജ​യ​പ്പെ​ട്ടാ​ൽ രാ​ഷ്ട്ര​ത്തി​ന്‍റെ വി​ശ്വാ​സ്യ​ത​യ്ക്കാ​ണ് ഇ​ടി​വ് സം​ഭ​വി​ക്കു​ന്ന​തെ​ന്നും പാ​ർ​ല​മെ​ന്‍റ് നി​ല​നി​ൽ​ക്കു​ന്ന​ത് ച​ർ​ച്ച​ക​ളി​ലൂ​ടെ​യും സം​വാ​ദ​ങ്ങ​ളി​ലൂ​ടെ​യു​മാ​വ​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കൂടെ പ്രവർത്തിച്ചവർക്കും നേതാക്കൾക്കും പ്രസിഡൻഡ് നന്ദി പറഞ്ഞു. ജിഎസ്ടി ബിൽ പാസാക്കിയത് വലിയ നേട്ടമായി കരുതുന്നു എന്നും പാർലിമെന്റിന്റെ കരുത്താണ് ഇത് കാണിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന​ത് ശ​ത കോ​ടി ജ​ന​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​ക​ളേ​യും അ​ഭി​ലാ​ഷ​ങ്ങ​ളേ​യു​മാ​ണെ​ന്ന് രാഷ്ട്രപതി പ്ര​ണ​ബ് മു​ഖ​ർ​ജി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ