മഹാഭാരതം ശരിക്കൊന്നു കൂടി വായിക്കൂ: രജനീകാന്തിനോട് കോൺഗ്രസ്

കോടിക്കണക്കിന് പേരുടെ അവകാശങ്ങൾ അപഹരിച്ചവർക്ക് എങ്ങനെ കൃഷ്ണനും അർജുനനും ആകാനാവും?

Rajinikanth, Amit Shah, ie malayalam

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും കൃഷ്ണനോടും അർജുനനോടും ഉപമിച്ച രജനീകാന്തിനെ വിമർശിച്ച് തമിഴ്നാട് കോൺഗ്രസ്. രജനീകാന്തിനോട് മഹാഭാരതം നന്നായിട്ടൊന്നു കൂടി വായിക്കാനാണ് തമിഴ്നാട് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.എസ്.അളഗിരി പറഞ്ഞിരിക്കുന്നത്. രജനീകാന്തിൽനിന്നും ഇത്തരമൊരു പരാമർശം താൻ പ്രതീക്ഷിച്ചില്ലെന്നും ഇതുകേട്ട് താൻ അതിശയിച്ചുപോയെന്നും അളഗിരി പറഞ്ഞു.

ചില വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്ക് കശ്മീരിനെ പോലെ പ്രത്യേക പദവിയുണ്ട്. കശ്മീരിന് പ്രത്യേക പദവി എടുത്തു കളഞ്ഞ കേന്ദ്രംം എന്തുകൊണ്ടാണ് ഇത് റദ്ദാക്കാത്തതെന്ന് അളഗിരി ചോദിച്ചു. മുസ്‌ലിമുകൾ കൂടുതുളളതിനാലാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതെന്നും അളഗിരി തുറന്നടിച്ചു. കശ്മീരിന് ഒരു തരത്തിലുള്ള നീതിയും മറ്റ് സംസ്ഥാനങ്ങൾക്ക് മറ്റൊരു തരത്തിലുള്ള നീതിയുമെന്ന ഷായുടെ പോളിസിയെ രജനീകാന്ത് പിന്തുണയ്ക്കുന്നുണ്ടോയെന്ന് അറിയാൻ താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Read Also: ‘നിങ്ങൾക്കെന്തറിയാം?’ രജനീകാന്തിന് പിന്തുണയുമായി സുമലത

”മോദി-ഷാ കൂട്ടുകെട്ട് കൃഷ്ണനും അർജുനനും പോലെയല്ല. കോടിക്കണക്കിന് പേരുടെ അവകാശങ്ങൾ അപഹരിച്ചവർക്ക് എങ്ങനെ കൃഷ്ണനും അർജുനനും ആകാനാവും? പ്രിയപ്പെട്ട രജനീകാന്ത്, ദയവായി മഹാഭാരതം വീണ്ടും വായിക്കുക, ശ്രദ്ധിച്ച് ഒരിക്കൽക്കൂടി വായിക്കുക,” അളഗിരി പറഞ്ഞു.

ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു എഴുതിയ “ലിസണിങ്, ലേണിങ്, ലീഡിങ്” എന്ന പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകമ്പോഴാണ് രജനീകാന്ത് മോദിയേയും ഷായേയും പുകഴ്‌ത്തിയത്. അമിത് ഷായേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും, മഹാഭാരതത്തിലെ അർജുനനും ശ്രീകൃഷ്ണനുമായാണ് രജനീകാന്ത് താരതമ്യപ്പെടുത്തിയത്. എന്നാൽ ഇതിൽ അർജുനൻ ആരാണെന്നും കൃഷ്ണൻ ആരാണെന്നും മോദിക്കും ഷായ്ക്കും മാത്രമേ അറിയുകയുള്ളൂവെന്നും രജനീകാന്ത് പറഞ്ഞു.

Read Also: മോദിയും അമിത് ഷായും കൃഷ്ണനേയും അർജുനനേയും പോലെ: രജനീകാന്ത്

“കശ്മീർ ദൗത്യത്തിന് അമിത് ഷാ ജിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. നിങ്ങൾ ഇത് നടത്തിയ രീതി, അതിനെ നമിക്കുന്നു. പ്രത്യേകിച്ചും നിങ്ങൾ പാർലമെന്റിൽ നടത്തിയ പ്രസംഗം. ഫെന്റാസ്റ്റിക് സർ. അമിത് ഷായും മോദിയും കൃഷ്ണനെയും അർജുനനെയും പോലെയാണ്. ഇതിൽ ആരാണ് അർജുനൻ, ആരാണ് കൃഷ്ണൻ എന്ന് ഞങ്ങൾക്ക് അറിയില്ല. അവർക്ക് മാത്രമേ അറിയൂ,” രജനീകാന്ത് പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Read mahabharat properly congress to rajinikanth

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express