മുംബൈ: റിസർവ് ബാങ്ക് പുതിയ വായ്‌പ പ്രഖ്യാപിച്ചു. പണനയ അവലോകന യോഗത്തില്‍ വായ്പ പലിശ നിരക്കുകളില്‍ കുറവ് വരുത്തുന്ന വായ്‌പ നയമാണ് ആർബിഐ പ്രഖ്യാപിച്ചിരിക്കുന്നത്. റിപ്പോ നിരക്കിൽ 25 ബേസിക്​സ്​ പോയിൻറി​​​​​​​ന്റെ കുറവാണ് വരുത്തിയിരിക്കുന്നത്. റിപ്പോ കുറച്ചതോടെ ബാങ്കുകളിലെ വായ്​പ പലിശ നിരക്കുകളും കുറയും.

ഇതോടെ 6.50 ആയിരുന്ന റിപ്പോ നിരക്ക് 6.25 ശതമാനമായി കുറഞ്ഞു. അതേസമയം റിവേഴ്‌സ് റിപ്പോ നിരക്ക് ആറ് ശതമാനത്തില്‍ തുടരും. ആർ.ബി.​െഎ ഗവർണറായി ചുമതലയേറ്റെടുത്തതിന്​ ശേഷം ഇതാദ്യമായാണ്​ ശക്​തികാന്ത്​ ദാസ്​ പുതിയ വായ്​പ നയം പ്രഖ്യാപിക്കുന്നത്​​.

ആർബിഐയുടെ നയ നിലപാട് കാബിലബറേറ്റഡ് ടൈറ്റനിങ് എന്നതിൽ നിന്നു മാറി ന്യൂട്രലിലേയ്ക്ക് വന്നിട്ടുണ്ട് എന്നതാണ് യോഗത്തിലുണ്ടായ പ്രധാന തീരുമാനം. ധനാനുപാത നിരക്കിലും മാറ്റം വരുത്തിയിട്ടില്ല. റിപ്പോ നിരക്കിലെ കുറവ് ഭവന, വാഹന വായ്‌പാ നിരക്കുകളിലും കുറവിന് കാരണമാകും.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ