scorecardresearch

ആശ്വാസ കരുതൽ; ആര്‍ബിഐയുടെ 1.76 ലക്ഷം കോടി കരുതല്‍ ധനം കേന്ദ്ര സര്‍ക്കാരിന് നല്‍കുന്നു

രാജ്യത്തെ സാമ്പത്തിക സ്ഥിതി അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിലാണ് ആര്‍ബിഐയുടെ സുപ്രധാന തീരുമാനമെന്നതും ശ്രദ്ധേയമാണ്

ആശ്വാസ കരുതൽ; ആര്‍ബിഐയുടെ 1.76 ലക്ഷം കോടി കരുതല്‍ ധനം കേന്ദ്ര സര്‍ക്കാരിന് നല്‍കുന്നു

ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാരിന് ആര്‍ബിഐ പണം നല്‍കുന്നു. ആര്‍ബിഐയുടെ കരുതല്‍ ധനശേഖരമായ 1.76 ലക്ഷം കോടി രൂപയാണ് സര്‍ക്കാരിന് നല്‍കുന്നത്. മുന്‍ ഗവര്‍ണര്‍ ബിമല്‍ ജലാന്‍ സമിതിയുടെ റിപ്പോര്‍ട്ട് ആര്‍ബിഐ അംഗീകരിച്ചു. റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കിയ റിസര്‍വ് ബാങ്ക് കരുതല്‍ ധനശേഖരമായ 1,76,051 കോടി രൂപയാണ് സര്‍ക്കാരിന് നല്‍കുക. രാജ്യത്തെ സാമ്പത്തിക സ്ഥിതി അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിലാണ് ആര്‍ബിഐയുടെ സുപ്രധാന തീരുമാനമെന്നതും ശ്രദ്ധേയമാണ്. ഇതോടെ മാര്‍ച്ചിനകം കേന്ദ്രസര്‍ക്കാരിന് ബജറ്റില്‍ പ്രതീക്ഷിച്ചിരുന്നതിലും 64 ശതമാനം അധികം തുക റിസര്‍വ് ബാങ്കിൽ നിന്ന് ലഭിക്കും.

കരുതൽ ധനത്തിന്റെ തോത് നിർണയിക്കാനും അതേ കുറിച്ച് പഠിക്കാനും കഴിഞ്ഞ ഡിസംബറിലാണ് ബിമൽ ജലാൻ അധ്യക്ഷനായ ആറംഗ പാനലിനെ നിയമിച്ചത്. കരുതൽ ധനം കൈമാറുന്നത് സംബന്ധിച്ച് ആർബിഐ മുൻ ഗവർണർ ഉർജിത് പട്ടേലും സർക്കാരും തമ്മിൽ കടുത്ത അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. കരുതൽ ധനം കെെമാറണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടപ്പോൾ അതിനെ എതിർത്ത വ്യക്തിയായിരുന്നു ഉർജിത് പട്ടേൽ. ഇതേ തുടർന്ന് ആർബിഐ ഗവർണറും കേന്ദ്ര സർക്കാരും തമ്മിലുള്ള ഭിന്നത അതിരൂക്ഷമാകുകയായിരുന്നു. ഒടുവിൽ, ഉർജിത് പട്ടേൽ ഗവർണർ സ്ഥാനത്തുനിന്ന് രാജിവയ്ക്കുകയും ചെയ്തു. അതിനുശേഷമാണ് ശക്തികാന്ത ദാസ് ആർബിഐ ഗവർണർ ആയത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Rbi to transfer 176051 crore to central government