scorecardresearch

പുതിയ 20 രൂപ നോട്ടുകൾ ഉടൻ പുറത്തിറക്കുമെന്ന് ആർബിഐ

പച്ച കലർന്ന മഞ്ഞ നിറത്തിലുളള 20 രൂപ നോട്ടുകളാണ് പുറത്തിറക്കുക

പച്ച കലർന്ന മഞ്ഞ നിറത്തിലുളള 20 രൂപ നോട്ടുകളാണ് പുറത്തിറക്കുക

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
new 20 rupee note, പുതിയ 20 രൂപ, 20 rs new note, new 20 rupees note,ആർബിഐ, 20 rupees new note, new 20 rupee note image, new 20 rupee note color, new 20 rupee note in india, new 20 rupee note 2019, new note in india, ie malayalam, ഐഇ മലയാളം

ന്യൂഡൽഹി: പുതിയ 20 രൂപ നോട്ടുകൾ അധികം വൈകാതെ പുറത്തിറക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. പച്ച കലർന്ന മഞ്ഞ നിറത്തിലുളള നോട്ടുകളാണ് പുറത്തിറക്കുക. മഹാത്മ ഗാന്ധിയുടെ ചിത്രം പതിച്ച നോട്ടിന്റെ പുറകിൽ എല്ലോറ ഗുഹകളുടെ ചിത്രമാണ് ആലേഖനം ചെയ്തിരിക്കുന്നത്.

Advertisment

പുതിയ 20 രൂപ നോട്ടിന്റെ വലിപ്പം 63 mm x 129 mm ആണ്. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത് ദാസിന്റെ ഒപ്പോടുകൂടിയാണ് നോട്ടുകൾ എത്തുക. മുന്നിൽ 20 എന്ന് ദേവനാഗരി ലിപിയിൽ എഴുതിയിട്ടുണ്ട്. മധ്യത്തായി മഹാത്മ ഗാന്ധിയുടെ ചിത്രമുണ്ട്. ആർബിഐയുടെ ചിഹ്നവും അശോക സ്തംഭവും മുന്നിലുണ്ട്. പുറകിൽ രാജ്യത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ അടയാള മഹരാഷ്ട്രയിലെ എല്ലോറ ഗുഹയും സ്വച്ഛ ഭാരതിന്റെ ചിഹ്നവും നോട്ട് അച്ചടിച്ച വർഷവും ഉണ്ട്.

Read: അസാധുവാക്കിയ 99.3 ശതമാനം നോട്ടുകളും തിരിച്ചെത്തി: ആർബിഐ

പുതിയ 20 രൂപ നോട്ടുകൾ പുറത്തിറങ്ങിയാലും പഴയ 20 രൂപ നോട്ടുകൾ നിയമാനുസൃതമായി നിലനിൽക്കുമെന്ന് ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ 10, 50, 200, 500, 2000 രൂപയുടെ നോട്ടുകൾ ആർബിഐ നേരത്തെ പുറത്തിറക്കിയിരുന്നു.

Rbi Note

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: