Latest News

പണം പിന്‍വലിക്കാനുള്ള നിയന്ത്രണം മാര്‍ച്ച് 13ഓടെ നീക്കും ; ഈ മാസം 20 മുതല്‍ 50,000 രൂപ വരെ പിന്‍വലിക്കാം

ആദ്യഘട്ടമായി ഫെബ്രുവരി 20 മുതല്‍ ഒരാഴ്ച സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പിന്‍വലിക്കാവുന്ന തുക 24,000 രൂപയില്‍ നിന്ന് 50,000 രൂപയായി വര്‍ധിപ്പിക്കും

ന്യൂഡൽഹി: നോട്ട് നിരോധനത്തെ തുടർന്ന് പണം പിൻവലിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മാർച്ച് 13ന് അവസാനിക്കും. അതിന് ശേഷം അക്കൗണ്ടിൽ നിന്ന് പരിധിയില്ലാതെ പണം പിൻവലിക്കാമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി.

ആദ്യഘട്ടമായി ഫെബ്രുവരി 20 മുതല്‍ ഒരാഴ്ച സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പിന്‍വലിക്കാവുന്ന തുക 24,000 രൂപയില്‍ നിന്ന് 50,000 രൂപയായി വര്‍ധിപ്പിക്കും. രണ്ടാം ഘട്ടമായാണ് മാര്‍ച്ച് 13 മുതല്‍ പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുക.

നവംബര്‍ എട്ടിന് 500,1000 നോട്ടുകള്‍ നിരോധിച്ചു കൊണ്ട് ഉത്തരവിറക്കുന്നതിനിടയിലാണ് നോട്ട് പിന്‍വലിക്കാനും കേന്ദ്രം നിയന്ത്രംണം ഏര്‍പ്പെടുത്തിയിരുന്നത്. നോട്ട് പിന്‍വലിക്കല്‍ മൂലം താല്‍കാലികമായി സമ്പദ്‌വ്യവസ്ഥയില്‍ മാന്ദ്യമുണ്ടായതായും റിസര്‍വ് ബാങ്ക് പറഞ്ഞു.

നേരത്തെ ഫെബ്രുവരി ഒന്നുമുതല്‍ തന്നെ കറന്റ് അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങളില്‍ റിസര്‍വ് ബാങ്ക് ഇളവ് വരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ്പണം പിന്‍വലിക്കലിന് കൂടുതല്‍ ഇളവുകള്‍ റിസര്‍വ് ബാങ്ക് നല്‍കുന്നത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Rbi to raise weekly withdrawal limit for savings accounts to rs 50000 from feb 20 no limit from march

Next Story
പനീർശെൽവം ഇൻസറ്റന്റ് ബ്രൂ കോഫിയല്ല, ജയലളിതയുടെ പ്രസംഗം വൈറലാകുന്നുjayalalithaa, paneerselvam
The moderation of comments is automated and not cleared manually by malayalam.indianexpress.com