/indian-express-malayalam/media/media_files/uploads/2017/02/currencycash-7591.jpg)
ന്യൂഡൽഹി: നോട്ട് നിരോധനത്തെ തുടർന്ന് പണം പിൻവലിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മാർച്ച് 13ന് അവസാനിക്കും. അതിന് ശേഷം അക്കൗണ്ടിൽ നിന്ന് പരിധിയില്ലാതെ പണം പിൻവലിക്കാമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി.
ആദ്യഘട്ടമായി ഫെബ്രുവരി 20 മുതല്‍ ഒരാഴ്ച സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പിന്‍വലിക്കാവുന്ന തുക 24,000 രൂപയില്‍ നിന്ന് 50,000 രൂപയായി വര്‍ധിപ്പിക്കും. രണ്ടാം ഘട്ടമായാണ് മാര്‍ച്ച് 13 മുതല്‍ പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുക.
നവംബര്‍ എട്ടിന് 500,1000 നോട്ടുകള്‍ നിരോധിച്ചു കൊണ്ട് ഉത്തരവിറക്കുന്നതിനിടയിലാണ് നോട്ട് പിന്‍വലിക്കാനും കേന്ദ്രം നിയന്ത്രംണം ഏര്‍പ്പെടുത്തിയിരുന്നത്. നോട്ട് പിന്‍വലിക്കല്‍ മൂലം താല്‍കാലികമായി സമ്പദ്‌വ്യവസ്ഥയില്‍ മാന്ദ്യമുണ്ടായതായും റിസര്‍വ് ബാങ്ക് പറഞ്ഞു.
നേരത്തെ ഫെബ്രുവരി ഒന്നുമുതല്‍ തന്നെ കറന്റ് അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങളില്‍ റിസര്‍വ് ബാങ്ക് ഇളവ് വരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ്പണം പിന്‍വലിക്കലിന് കൂടുതല്‍ ഇളവുകള്‍ റിസര്‍വ് ബാങ്ക് നല്‍കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us