RBI violet colour Rs 100 notes: ന്യൂഡൽഹി: രാജ്യത്തെ കറൻസി പരിഷ്‌കരണത്തിന്റെ ഭാഗമായി നൂറ് രൂപ നോട്ടും മുഖം മിനുക്കുന്നു. പുതിയ നൂറ് രൂപ നോട്ട് ഉടൻ പുറത്തിറക്കുമെന്ന് റിസർവ് ബാങ്ക് അറിയിച്ചു. ഇന്ന് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇത് സംബന്ധിച്ച് റിസർവ് ബാങ്ക് വിവരങ്ങൾ പുറത്തുവിട്ടത്.

ഈ പുതിയ നോട്ടിന് മുകളിൽ മഹാത്മ ഗാന്ധിയുടെ ചിത്രം ഉണ്ടായിരിക്കും. അതിന് പുറക് വശത്ത് ഗുജറാത്തിലെ ചരിത്ര സ്മാരകമായ റാണി കി വാവിന്റെ ചിത്രം പതിക്കും. ലാവന്റർ നിറത്തിലുളളതാണ് പുതിയ കറൻസി.

ഗുജറാത്തിലെ ചരിത്ര സ്മാരകമായ റാണി കി വാവ്

വ്യാജന്മാരെ പ്രതിരോധിക്കുന്നതിന് രൂപകൽപ്പനയിലും ജ്യാമിതീയ ഘടനയിലും ഏറെ രഹസ്യങ്ങൾ ഉൾക്കൊളളിച്ചിട്ടുണ്ട്. പുതിയ നോട്ട് പുറത്തിറക്കുന്നതോടെ പഴയ നോട്ടുകൾ പിൻവലിക്കില്ലെന്നാണ് റിസർവ് ബാങ്ക് അറിയിച്ചിരിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ