മുംബൈ: മഹാത്മഗാന്ധി സീരീസില്‍പ്പെട്ട പുതിയ പത്തുരൂപയുടെ നോട്ട് റിസര്‍വ് ബാങ്ക് ഉടനെ പുറത്തിറക്കും. പത്തുരൂപയുടെ 100 കോടി നോട്ടുകള്‍ ഇതിനകംതന്നെ അച്ചടി പൂര്‍ത്തിയാക്കിയതായി ആര്‍ബിഐയുമായി ബന്ധപ്പെട്ട ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചതായി ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചോക്കലേറ്റ് ബ്രൗണ്‍ നിറത്തിലുള്ള പുതിയ നോട്ടില്‍ കൊണാര്‍ക് സൂര്യക്ഷേത്രത്തിന്റെ ചിത്രവുമാണുള്ളത്.

പുതിയ പത്തുരൂപാ നോട്ടിന്റെ ഡിസൈന്‍ കഴിഞ്ഞയാഴ്ചയാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. ഇതിനുമുമ്പ് 2005ലാണ് പത്ത് രൂപ നോട്ടിന്റെ ഡിസൈന്‍ മാറ്റിയത്. കഴിഞ്ഞ ഓഗസ്റ്റിലാണ് മഹാത്മാഗാന്ധി സീരിസിലുള്ള 200ന്റെയും 50ന്റെയും നോട്ടുകള്‍ പുറത്തിറക്കിയത്.

നിലവില്‍ വിപണിയില്‍ കറന്‍സി ഇടപാടുകള്‍ കുറയ്ക്കാനും നോട്ട് അനുപാതം തുല്യതയിലേക്കെത്തിക്കാനും ലക്ഷ്യമിട്ടാണ് ചെറിയ തുകകളുടെ നോട്ടുകള്‍ സര്‍ക്കാര്‍ പുതിയ ഡിസൈനില്‍ കൂടുതലായി അച്ചടിക്കുന്നത്.

2016 നവംബര്‍ എട്ടിനായിരുന്നു 1000ന്റേും 500ന്റേയും നോട്ടുകള്‍ പിന്‍വലിക്കലും നോട്ടു നിരോധനവും നടപ്പിലാക്കിയത്. പിന്നീട് ഇതിന് പകരമായി റിസേര്‍വ് ബാങ്ക് 2000ത്തിന്റേയും 500ന്റേയും പുതിയ നോട്ടുകള്‍ ഇറക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ