ന്യൂഡല്‍ഹി:രാജ്യത്ത് പ്രത്യേക ഉപയോഗങ്ങള്‍ക്കായി ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കാനൊരുങ്ങന്നതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അറിയിച്ചു. ഇത് സംബന്ധിച്ച വിശദീകരണ കുറിപ്പ് ആര്‍ബിഐ പുറത്തിറക്കി. സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (സിബിഡിസി) കളെക്കുറിച്ചും ഡിജിറ്റല്‍ കറന്‍സിയെ കുറിച്ചും അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിശദീകരണ കുറിപ്പ് പുറത്തുവിട്ടതെന്ന് ആര്‍ബിഐ പറഞ്ഞു.
ഡിജിറ്റല്‍ കറന്‍സി അഥവാ ഇ റുപ്പിയുടെ ലക്ഷ്യങ്ങള്‍, നേട്ടങ്ങള്‍, അപകടസാധ്യതകള്‍ എന്നിവയെല്ലാം ഇതില്‍ വിശദീകരിക്കുന്നുണ്ട്. സാങ്കേതികവിദ്യയുടെ ഉപയോഗം, ഡിസൈന്‍, ഡിജിറ്റല്‍ റുപ്പിയുടെ സാധ്യതകള്‍, ഉപയോഗങ്ങള്‍, തുടങ്ങിയ കാര്യങ്ങളും ഇതില്‍ പറയുന്നുണ്ട്. ഡിജിറ്റല്‍ കറന്‍സി അവതരിപ്പിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍, സാമ്പത്തിക നേട്ടങ്ങള്‍ സ്വകാര്യതാ പ്രശ്നങ്ങള്‍ എന്നിവയും ആര്‍ബിഐ വിശദീകരിച്ചിട്ടുണ്ട്.
ധനമന്ത്രി നിര്‍മ്മല സീതാരാമന് തന്റെ 2022-23 ബജറ്റ് പ്രസംഗത്തില്‍ ഈ വര്‍ഷം ആദ്യം സെന്‍ട്രല്‍ ബാങ്കിന്റെ പിന്തുണയുള്ള ഡിജിറ്റല്‍ കറന്‍സി,ഡിജിറ്റല്‍ റുപ്പി പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ക്രിപ്റ്റോകറന്‍സികളിലും മറ്റ് വെര്‍ച്വല്‍ കറന്സികളിലുടെയും സര്‍ക്കാരിന്റെ ലക്ഷ്യത്തെ കുറിച്ചും ധനമന്ത്രിയുടെ പ്രഖ്യാപനത്തിലുണ്ടായിരുന്നു. മുന്‍കാലങ്ങളില്‍, ബിറ്റ്കോയിന്, ഏതര് തുടങ്ങിയ സ്വകാര്യ ക്രിപ്റ്റോകറന്‍സികള്‍ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ധനസഹായം, നികുതി വെട്ടിപ്പ് തുടങ്ങിയ വിഷയങ്ങള്‍ ആര്‍ബിഐ പലതവണ കണ്ടെത്തുകകയും സ്വന്തം സബ്സിഡി പ്രഖ്യാപിക്കാന്‍ പദ്ധതിയിട്ടിരുന്നു.