ന്യൂഡൽഹി: രാജ്യത്തിന്റെ സാമ്പത്തിക വളർച്ച ഇടിയുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ. രാജ്യത്തെ മൊത്തം ആഭ്യന്തര വളർച്ച നടപ്പു സാമ്പത്തിക വർഷത്തിൽ മൈനസ്‌ 7.5 ശതമാനമായിരിക്കുമെന്ന് ശക്തികാന്ത ദാസ പറഞ്ഞു.

സാമ്പത്തിക വ്യവസ്ഥയിൽ നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കാൻ കേന്ദ്ര ബാങ്ക് പ്രതിജ്ഞാബദ്ധമാണെന്നും റിസർവ് ബാങ്ക് ഗവർണർ പറഞ്ഞു. സമീപകാലത്ത് രാജ്യം സാമ്പത്തിക നഷ്ടത്തിലൂടെയാണ് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പലിശ നിരക്കിൽ മാറ്റമില്ലാതെ റിസർവ് ബാങ്ക് പുതിയ വായ്‌പാനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് നാല് ശതമാനമായി തുടരും. റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനമായിരിക്കും. രാജ്യത്തിന്റെ സാമ്പത്തിക വളർച്ച മെച്ചപ്പെടുത്തുന്നതിനു അനുകൂലമായ നിലപാട് റിസർവ് ബാങ്ക് തുടരുമെന്ന് ശക്തികാന്ത ദാസ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook