ന്യൂഡൽഹി: കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ സാമ്പത്തിക മേഖലയില്‍ സ്ഥിതി അതീവ ഗുരുതരമാണെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. സാഹചര്യങ്ങള്‍ ആര്‍ബിഐ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും അടിയന്തര നടപടികള്‍ എടുക്കേണ്ട സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Read More: കോവിഡ്: സംസ്ഥാനങ്ങൾക്ക് പ്രതിരോധത്തിനു 60 ശതമാനം അധികഫണ്ട് പ്രഖ്യാപിച്ച് റിസർവ് ബാങ്ക്

ഈ പശ്ചാത്തലത്തിൽ റിസര്‍വ് ബാങ്ക് പലിശനിരക്ക് കുറച്ചു. റിവേഴ്‌സ് റിപ്പോ നിരക്ക് 4 ശതമാനത്തില്‍ നിന്ന് 3.75 ശതമാനത്തിലേക്ക് കുറച്ചു. അതേസമയം, റിപ്പോ നിരക്കില്‍ മാറ്റമില്ല. ബാങ്കുകള്‍ക്ക് 50,000 കോടി രൂപയും ആര്‍ബിഐ പ്രഖ്യാപിച്ചു. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ പണലഭ്യത ഉറപ്പുവരുത്തുന്നതിനാണ് ഇത്.

നബാര്‍ഡ്, സിഡ്ബി, ദേശീയ ഹൗസിങ് ബാങ്ക് എന്നിവയ്ക്കും 50,000 കോടി വീതം നല്‍കും. കോവിഡ് വ്യാപനത്തിന്റെ സമയത്ത് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും അവസരത്തിനൊത്ത് ഉയര്‍ന്നെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങള്‍ക്ക് കോവിഡ് പ്രതിരോധത്തിന് 60 ശതമാനം അധിക ഫണ്ട് അനുവദിച്ചതായും അദ്ദേഹം പറഞ്ഞു.

Read More: Covid-19 Live Updates: ബാങ്കുകൾക്ക് സാമ്പത്തിക സഹായവുമായി ആർബിഐ

മാര്‍ച്ചില്‍ വാഹന വിപണി കുത്തനെ ഇടിഞ്ഞു. അടിയന്തര നടപടികള്‍ എടുക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഈ സാഹചര്യം വിലയിരുത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു. വിപണിയില്‍ പണലഭ്യത ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ആവശ്യാനുസരണം പണം എടിഎമ്മുകളില്‍ നിറയ്ക്കുന്നുണ്ട്.

രാജ്യത്തിന്റെ വിദേശനാണ്യശേഖരം ശക്തമാണ്. 2021-22 കാലയളവില്‍ 7.4 ശതമാനം വളര്‍ച്ചാനിരക്ക് കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ 1.9 ശതമാനം സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷ. ജി 20 രാജ്യങ്ങളില്‍ ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് ഇന്ത്യക്ക് ആയിരിക്കുമെന്നും ശക്തികാന്ത ദാസ് കൂട്ടിച്ചേര്‍ത്തു. ലോക്ക്ഡൗണ്‍ കാലത്ത് ഇത് രണ്ടാം തവണയാണ് ആര്‍ബിഐ ഗവര്‍ണര്‍ മാധ്യമങ്ങളെ കാണുന്നത്.

മാർച്ച് 27 ന് റിസർവ് ബാങ്ക് പ്രീ-ടേം മോണിറ്ററി പോളിസി കമ്മിറ്റി (എം‌പി‌സി) യോഗം ചേരുകയും റിപ്പോ നിരക്ക് റെക്കോർഡ് 75 ബി‌പി‌എസ് കുറയ്ക്കുകയും ചെയ്തിരുന്നു. റിപ്പോ നിരക്ക് 15 വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 4.40 ശതമാനമായി ചുരുക്കി, 2004 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും വലിയ വെട്ടിക്കുറയ്ക്കൽ കൂടിയായിരുന്നു ഇത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook