ന്യൂഡൽഹി: നോട്ടുനിരോധനത്തിന്റെ രണ്ടു വർഷത്തിനുശേഷം റിസർവ് ബാങ്ക് (ആർ‌ബി‌ഐ) അച്ചടിച്ച പുതിയ നോട്ടുകളുടെ എണ്ണവും മൂല്യവും അതിനു മുൻപത്തെക്കാളും ഉയർന്നു. വ്യാഴാഴ്ച പുറത്തിറക്കിയ ആർബിഐയുടെ ഏറ്റവും പുതിയ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ഭാരതീയ റിസർവ് ബാങ്കിനുവേണ്ടി നോട്ട് അച്ചടിക്കുന്ന കമ്പനികളായ മുദ്രാൻ പ്രൈവറ്റ് ലിമിറ്റഡ് (BRBNMPL), സെക്യൂരിറ്റി പ്രിന്റിങ് ആൻഡ് മിന്റിങ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (SPMCIL) 2018-19 വർഷത്തിൽ 2,919.1 കോടി എണ്ണമാണ് അച്ചടിച്ചത്. നോട്ടുനിരോധനത്തിനും മുൻപും, അത് നടപ്പിലായ 2016-17 വർഷത്തെക്കാളും കൂടുതലാണ് ഇത്.

2018-19 ൽ വിതരണത്തിനെത്തിയ പുതിയ നോട്ടുകളുടെ ആകെ മുഖവില 7.26 ലക്ഷം കോടിയാണ്. 2016-17 ലെ 13.39 ലക്ഷം കോടിയെക്കാൾ താഴെയാണിത്. നോട്ടുനിരോധനം മൂലം അടിയന്തരമായി 2000 രൂപ നോട്ടുകൾ ആർബിഐയ്ക്ക് പുറത്തിറക്കേണ്ടി വന്നപ്പോൾ അതിനു മുൻപുളള വർഷത്തെക്കാൾ ഇത് വീണ്ടും ഉയർന്നു. 2018-19 ൽ ബി‌ആർ‌ബി‌എൻ‌എം‌പി‌എല്ലും എസ്‌പി‌എം‌സിഐ‌എല്ലും വിതരണത്തിനെത്തിച്ച പുതിയ നോട്ടുകളുടെ മൂല്യം 2018-19 ൽ 16.1ശതമാനമായി ഉയർന്നു, ഇന്ത്യയുടെ നോമിനൽ ജിഡിപിയുടെ 11.2 ശതമാനത്തിലധികം വർധനവാണിത്. 2016-17 ൽ 2000 നോട്ടുകളുടെ വിതരണം 350.4 കോടി എണ്ണത്തിൽനിന്നും 2017-18 ൽ 1531 കോടിയായി ഇടിഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇത് 4.7 കോടി എണ്ണത്തിന് അടുത്തായി.

rbi, ie malayalam

ഇതിന്റെ ഫലമായി, പുതിയ നോട്ടുകളുടെ മൊത്തം വിതരണത്തിന്റെ മൂല്യത്തിൽ 2,000 രൂപ നോട്ടുകളുടെ വിഹിതം 2016-17ൽ 52.3 ശതമാനത്തിൽ നിന്ന് 2018-19 ൽ വെറും 1.3 ശതമാനമായി കുറഞ്ഞു. എന്നിട്ടും, 2019 മാർച്ച് അവസാനംവരെ പ്രചാരത്തിലുണ്ടായിരുന്ന നോട്ടുകളുടെ കുടിശിക മൂല്യം 21.109 ലക്ഷം കോടിയായിരുന്നു, നോട്ടുനിരോധനത്തിനു മുൻപു 2016 മാർച്ചിലെ 16.415 ലക്ഷം കോടി രൂപയേക്കാൾ കൂടുതലാണ്.

റിസർവ് ബാങ്കിന്റെ വാർഷിക റിപ്പോർട്ടിൽ നിന്ന് പുറത്തുവരുന്ന മറ്റൊരു രസകരമായ കാര്യം, പുതിയ നോട്ടുകൾ അച്ചടിക്കുന്നതിനുള്ള ചെലവ് കുറയുന്നു എന്നതാണ്. 2016-17 ൽ 2,904.3 കോടി നോട്ടുകൾ അച്ചടിക്കാൻ കേന്ദ്ര ബാങ്ക് 7,965 കോടി രൂപ ചെലവഴിച്ചു. പക്ഷേ 2018-19 ൽ 2,919.1 കോടി എണ്ണം അച്ചടിച്ചിട്ടും ചെലവായത് വെറും 4,811 കോടിയാണ്. 200 രൂപ നോട്ടുകളുടെ എണ്ണം കുറവായതും യൂണിറ്റ് പ്രിന്റിങ് ചെലവ് കുറഞ്ഞതുമാണ് ഇതിന് കാരണം.

Read Also: നോട്ടുനിരോധനം പ്രഖ്യാപിച്ചത് റിസര്‍വ്വ് ബാങ്കിന്റെ അംഗീകാരം ലഭിക്കാതെ; വിവരാവകാശ രേഖ പുറത്ത്

ജൂലൈ 9 ന് പാർലമെന്റിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി ബി‌ആർ‌ബി‌എൻ‌എം‌പി‌എൽ അച്ചടിച്ച കറൻസിയുടെ വിൽപന വില 2017-18ൽ ഒരെണ്ണത്തിന് 4.18 രൂപയിൽ നിന്ന് 2018-19ൽ 2000 രൂപ അച്ചടിച്ചപ്പോൾ ഒരെണ്ണത്തിന് 3.53 രൂപയായി കുറഞ്ഞുവെന്ന് കേന്ദ്ര ധനമന്ത്രി അനുരാഗ് സിങ് ഠാക്കൂർ മറുപടി നൽകിയിരുന്നു. ഇതുപോലെ 500 രൂപ അച്ചടിച്ചപ്പോൾ 2.39 പൈസയിൽ നിന്ന് 2.13 ആയും, 200 രൂപ നോട്ടുകൾ ക്ക് 2.24 ൽനിന്ന് 2.15 ആയും, 100 രൂപ നോട്ടുകൾക്ക് 1.50 പൈസയിൽനിന്ന് 1.34 പൈസയായും, 50 രൂപ നോട്ടുകൾക്ക് 0.83 പൈസയിൽനിന്ന് 0.82 പൈസയായും കുറഞ്ഞു.

ഒരു കറൻസി നോട്ടിന്റെ മുഖമൂല്യവും അത് നിർമിക്കുന്നതിനുള്ള യഥാർത്ഥ വിലയും തമ്മിലുള്ള വ്യത്യാസത്തെ സെയ്നിയറേജ് (seigniorage) എന്ന് വിളിക്കുന്നു. അതിനാൽ, 2,000 രൂപ നോട്ട് അച്ചടിക്കാൻ 3.53 രൂപ മാത്രം ചിലവാകുന്നുവെങ്കിൽ, തത്ഫലമായുണ്ടാകുന്ന സെയ്നിയറേജ് സൈദ്ധാന്തികമായി രാജ്യത്ത് നോട്ടു പുറത്തിറക്കുന്നതിന്റെ കുത്തകാവകാശമായ കേന്ദ്ര ബാങ്കിന് ലഭിക്കുന്ന ലാഭമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook