നവംബർ എട്ടിലെ നോട്ട്​ പിൻവലിക്കലിന്​ ശേഷം തിരിച്ചെത്തിയ നോട്ടുകളുടെ കണക്കുകൾ പുറത്ത് വിട്ട് ആർബിഐ. പിൻവലിച്ച നോട്ടുകളിൽ സമ്പദ് വ്യവസ്ഥയിലുണ്ടായിരുന്ന 99 ശതമാനം രൂപയുടെ നോട്ടുകളും തിരിച്ചെത്തിയതായാണ് റിസർവ് ബാങ്കിന്റെ വാർഷിക റിപ്പോർട്ടിൽ പറയുന്നത്.15.4 ലക്ഷം കോടി രൂപ മൂല്യമുള്ള നോട്ടുകളാണ് കേന്ദ്രസർക്കാർ അസാധുവാക്കിയത്. എന്നാൽ 15.28 ലക്ഷം കോടി രൂപ മൂല്യമുള്ള നോട്ടുകൾ തിരിച്ചെത്തിയതായാണ് റിസർവ് ബാങ്കിന്റെ കണക്കുകൾ.

2.5 ലക്ഷം കോടി രൂപയുടെ കള്ളനോട്ടുകൾ മാത്രമാണ് പിടിച്ചെടുത്തതെന്ന് റിസർവ് ബാങ്ക് കണക്കുകളിൽ പറയുന്നുണ്ട്. 6.7 ലക്ഷം കോടി രൂപയുടെ ആയിരം രൂപയുടെ നോട്ടുകളായിരുന്നു പുറത്ത് ഉണ്ടായിരുന്നത്. എന്നാൽ ഇതിൽ 8295 കോടി രൂപയുടെ 1000 ത്തിന്റെ നോട്ടുകൾ മാത്രമാണ് മടങ്ങി വരാനുള്ളതെന്നും റിസർവ് ബാങ്ക് പറയുന്നു. അതേസമയം പുതിയ നോട്ടുകൾ അച്ചടിക്കാനായി 7,965 കോടി രൂപ ചിലവായെന്നും കണക്കുകൾ വ്യക്തമാക്കുന്നുണ്ട്.

എന്നാല്‍ 500 നോട്ടുകള്‍ക്ക് പകരം പുതിയ നോട്ടുകള്‍ ഇറങ്ങിയതിനാല്‍. 2017 മാര്‍ച്ചുവരെ 500 നോട്ടുകളുടെ കണക്കുകള്‍ കൃത്യമായി ലഭ്യമല്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ 1000ത്തിന്‍റെ 99 ശതമാനം നോട്ടുകളും മടങ്ങിയെത്തിയെങ്കില്‍ 500 നോട്ടിന്‍റെ കാര്യത്തിലും വ്യത്യസ്തമായ കണക്ക് ഉണ്ടാകുവാന്‍ സാധ്യതയില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.

പിൻവലിച്ച മുഴുവൻ നോട്ടുകളും ബാങ്കുകളിൽ തിരിച്ചെത്തിയതായി നേരത്തെ തന്നെ വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഇത് ഔദ്യോഗികമായി സ്ഥരീകരിക്കാൻ ആർബിഐ തയ്യാറായിരുന്നില്ല. ഇപ്പോൾ പുറത്ത് വരുന്ന കണക്കുകൾ പ്രകാരം 99 ശതമാനം നോട്ടുകളും തിരിച്ചെത്തിയാതായി റിസർവ് ബാങ്ക് സ്ഥിരീകരിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ