/indian-express-malayalam/media/media_files/uploads/2023/05/RBI.jpg)
Reserve Bank of India
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് പുതിയ പണനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 6.50 ശതമാനത്തില്‍ നിന്ന് മാറ്റമില്ലാതെ നിലനിര്‍ത്താന്‍ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) ഏകകണ്ഠമായി തീരുമാനിച്ചതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിനൊപ്പം പണപ്പെരുപ്പം ക്രമേണ ലക്ഷ്യവുമായി യോജിപ്പിക്കുന്നുവെന്ന് ഉറപ്പാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആറില്‍ അഞ്ച് അംഗങ്ങളും തീരുമാനിച്ചതായി ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു. പണപ്പെരുപ്പം ലക്ഷ്യമായ 4 ശതമാനത്തിന് മുകളിലാണെന്നും ഈ വര്‍ഷം ഇത് നിലനില്‍ക്കുമെന്നും ശക്തികാന്ത ദാസ് പറഞ്ഞു.
ആഗോള സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ വേഗത 2023-ല്‍ കുറയുമെന്ന് പ്രതീക്ഷിക്കുന്നു, ഉയര്‍ന്ന പണപ്പെരുപ്പം, കടുത്ത സാമ്പത്തിക സാഹചര്യങ്ങള്‍, ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍ എന്നിവയാണ് ഇതിന് പ്രധാന കാരണമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പറഞ്ഞു. പണപ്പെരുപ്പം ഈയടുത്ത മാസങ്ങളില്‍ മന്ദഗതിയിലായിട്ടുണ്ട്, എന്നാല്‍ പണപ്പെരുപ്പം ലോകമെമ്പാടുമുള്ള ലക്ഷ്യങ്ങള്‍ക്കപ്പുറത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നതിനാല്‍ അതിന്റെ ഭാവി പാതയില്‍ അനിശ്ചിതത്വം തുടരുന്നു.
2024 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപി വളര്‍ച്ച 8 ശതമാനവും രണ്ടാം പാദത്തില്‍ 6.5 ശതമാനവും മൂന്നാം പാദത്തില്‍ 6 ശതമാനവും നാലാം പാദത്തില്‍ 5.7 ശതമാനവുമാണ് പ്രതീക്ഷിക്കുന്നതെന്ന് ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു. 2023-24 സാമ്പത്തിക വര്‍ഷം ആര്‍ബിഐ ജിഡിപി വളര്‍ച്ചാ പ്രവചനം 6.5 ശതമാനമായി നിലനിര്‍ത്തി. എന്നിരുന്നാലും, സെന്‍ട്രല്‍ ബാങ്ക് 2024 സാമ്പത്തിക വര്‍ഷത്തില്‍ റീട്ടെയില്‍ പണപ്പെരുപ്പ പ്രവചനം 5.2 ശതമാനത്തില്‍ നിന്ന് 5.1 ശതമാനമായി താഴ്ത്തി. ഏപ്രിലില്‍ നടന്ന യോഗത്തില്‍ റിസര്‍വ് ബാങ്ക് നിരക്ക് വര്‍ധിപ്പിച്ചിരുന്നില്ല. 2022 മേയ് മാസം മുതല്‍ 250 ബേസിസ് പോയിന്റ് അഥവാ 0.25% വര്‍ധനവ് നിരക്കുകളില്‍ പ്രഖ്യാപിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.