/indian-express-malayalam/media/media_files/uploads/2023/04/Shaktikanta-Das.jpg)
മുംബൈ: റിപ്പോ നിരക്ക് വർധിപ്പിക്കാതെ ആർബിഐ. മോണിറ്ററി പോളിസി കമ്മിറ്റിയാണ് നിരക്ക് വര്‍ധന തല്‍ക്കാലം വേണ്ടെന്ന തീരുമാനമെടുത്തതെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതോടെ റിപ്പോ നിരക്ക് 6.50ശതമാനത്തില്‍ തുടരും.
ഇത്തവണ നിരക്ക് വർധന വേണ്ടെന്നു വയ്ക്കുകയാണ്. റിപ്പോ നിരക്ക് താൽക്കാലികമായി ഉയർത്തേണ്ടെന്ന തീരുമാനം ഈ യോഗത്തിനു മാത്രമാണ് ബാധകം. എംപിസിയുടെ ഭാവി യോഗങ്ങളിൽ ആവശ്യമായ തുടർനടപടികൾ സ്വീകരിക്കാൻ മടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നടപ്പ് സാമ്പത്തിക വര്‍ഷം 6.5ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
2022 മേയിലാണ് നിരക്ക് വർധനവിന് ആർബിഐ തുടക്കമിട്ടത്. കഴിഞ്ഞ 11 മാസത്തിനുള്ളിൽ ആർബിഐയുടെ എംപിസി റിപ്പോ നിരക്ക് 250 ബിപിഎസ് ഉയർത്തിയിരുന്നു.
സ്റ്റാൻഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി (എസ്ഡിഎഫ്) 6.25 ശതമാനത്തിലും മാർജിനൽ സ്റ്റാൻഡിങ്, അതായത് എംഎസ്എഫ് നിരക്ക്, ബാങ്ക് നിരക്ക് 6.75 ശതമാനമായും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us