മും​ബൈ: റി​സ​ർ​വ് ബാ​ങ്ക് പു​തി​യ പ​ണ​ന​യം പ്ര​ഖ്യാ​പി​ച്ചു. നി​ല​വി​ലെ നി​ര​ക്കു​ക​ളി​ൽ മാ​റ്റം വ​രു​ത്തി​യി​ട്ടി​ല്ല. റി​പ്പോ നി​ര​ക്ക് ആ​റു ശ​ത​മാ​ന​ത്തി​ലും റി​വേ​ഴ്സ് റി​പ്പോ നി​ര​ക്ക് 5.75 ശ​ത​മാ​ന​ത്തി​ലും തു​ട​രുമെന്ന് റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേൽ അറിയിച്ചു.

അതിനിടെ, വളർച്ചാ നിരക്ക് കുറയുമെന്നാണ് ആർബിഐ പ്രവചനം. വളർച്ചാ നിരക്ക് 6.7 ശതമാനമായി കുറയുമെന്നാണ് ആർബിഐ പ്രവചിച്ചിരിക്കുന്നത്. നാണ്യപ്പെരുപ്പം ഇനിയും കൂടുമെന്നും ആർബിഐ ഗവർണർ ഉർജിത് പട്ടേൽ വ്യക്തമാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ