scorecardresearch

രാജ്യം സാമ്പത്തികമായി തിരിച്ചുവരവ് നടത്തുന്നതായി നിരവധി സൂചനകൾ: റിസർവ് ബാങ്ക് ഗവർണർ

സ്റ്റാർട്ടപ്പ് രംഗത്ത് ഇന്ത്യ മികച്ച പ്രകടനം കാഴ്ചവച്ചതായും റിസർവ് ബാങ്ക് ഗവർണർ പറഞ്ഞു

സ്റ്റാർട്ടപ്പ് രംഗത്ത് ഇന്ത്യ മികച്ച പ്രകടനം കാഴ്ചവച്ചതായും റിസർവ് ബാങ്ക് ഗവർണർ പറഞ്ഞു

author-image
WebDesk
New Update
Reserve Bank of India, RBI Governor, RBI, Shaktikanta Das, IE Malayalam

ന്യൂഡൽഹി: രാജ്യം സാമ്പത്തികമായി തിരിച്ചുവരവ് നടത്തുന്നു എന്നതിന് നിലവിൽ ധാരാളം സൂചനകളുണ്ടെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) ഗവർണർ ശക്തികാന്ത ദാസ്.

Advertisment

കോവിഡ് മഹാമാരിക്ക് ശേഷമുള്ള സാഹചര്യത്തിൽ ഇന്ത്യക്ക് ഉയർന്ന വേഗതയിൽ വളരാനുള്ള സാധ്യതയുണ്ടെന്ന് എസ്ബിഐ ബാങ്കിംഗ് & ഇക്കണോമിക്സ് കോൺക്ലേവിൽ സംസാരിച്ച ആർബിഐ ഗവർണർ പറഞ്ഞു.

“വാക്‌സിനുകളിൽ ഇന്ത്യയുടെ ശ്രദ്ധേയമായ പുരോഗതി ശാസ്ത്ര രംഗത്തെ രാജ്യത്തിന്റെ ശേഷിയുടെ ഉജ്ജ്വലമായ ഉദാഹരണമാണ്,” ആർബിഐ ഗവർണർ പറഞ്ഞു.

ഒന്നാംപാദ ജിഡിപി ഡാറ്റ സ്വകാര്യ ഉപഭോഗത്തിലും നിക്ഷേപത്തിലും കാര്യമായ വിടവ് വെളിപ്പെടുത്തിയതായി ദാസ് പറഞ്ഞു. പകർച്ചവ്യാധിക്ക് മുമ്പുള്ള പ്രവണതകളേക്കാളും മുന്നോട്ട് പോവാൻ വളർച്ചയ്ക്ക് സുസ്ഥിരമായ പ്രചോദനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Advertisment

Also Read: ക്ഷേത്രത്തിന്റെ ദൈനംദിന അനുഷ്ഠാനങ്ങളിൽ ഇടപെടാനാകില്ല: സുപ്രീം കോടതി

സ്റ്റാർട്ടപ്പ് രംഗത്ത് ഇന്ത്യ മികച്ച പ്രകടനം കാഴ്ചവച്ചതായും ദാസ് പറഞ്ഞു. ബാങ്കിംഗ് മേഖലയെക്കുറിച്ച് സംസാരിക്കുമ്പോൾ, നിക്ഷേപ ചക്രം ഉയർന്നുവരുമ്പോൾ ബാങ്കുകൾ നിക്ഷേപത്തിന് തയ്യാറായിരിക്കണം. ജൂണിലെ നിലയുമായി താരതമ്യപ്പെടുത്തുമ്പോൾ സെപ്റ്റംബറിൽ ബാങ്കുകളുടെ മൊത്ത നിഷ്ക്രിയ ആസ്ഥിയുടെ കാര്യത്തിൽ കൂടുതൽ മെച്ചപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മൂലധന മാനേജ്മെന്റ് പ്രക്രിയ മെച്ചപ്പെടുത്തണമെന്ന് അദ്ദേഹം ബാങ്കുകളോട് ആവശ്യപ്പെട്ടു.

ക്രിപ്‌റ്റോകറൻസിയെക്കുറിച്ച് ചോദിച്ചപ്പോൾ, ക്രിപ്‌റ്റോകറൻസി സംബന്ധിച്ച് സ്ഥിരതയെക്കുറിച്ച് ആശങ്കകളുണ്ടെന്ന് ആർബിഐ കൃത്യമായ ആഭ്യന്തര ചർച്ചകൾക്ക് ശേഷം പറയുന്നുണ്ടെന്നും അതിനാൽ ആഴത്തിലുള്ള ചർച്ചകൾ ആവശ്യമാണെന്നും ദാസ് പറഞ്ഞു.

Also Read: 20 വര്‍ഷത്തിനിടെ രാജ്യത്ത് 1,888 കസ്റ്റഡി മരണം; ശിക്ഷിക്കപ്പെട്ടത് 26 പൊലീസുകാര്‍ മാത്രം

Economy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: