scorecardresearch

ഡൽഹിയിലെ റിസർവ് ബാങ്കും എയിംസും ഐഐടിയും സർക്കാരിന്റെ ഭൂപടത്തിൽ ‘വനങ്ങൾ’

ഇന്ത്യയിൽ രേഖപ്പെടുത്തിയിരിക്കുന്ന വനമേഖലയുടെ മൂന്നിൽ രണ്ടു ഭാഗമേ ഇന്നു വനപ്രദേശമുള്ളൂ. പാർപ്പിട മേഖലയും തേയിലത്തോട്ടങ്ങളും വനപ്രദേശമായി ഉൾപ്പെടുന്നതിനെക്കുറിച്ച് ഇന്ത്യൻ എക്സ്പ്രസിന്റെ അന്വേഷണം

Deforestation Inc, Express investigation, Deforestation, Lutyens bungalows, forest encroachments, Recorded Forest Area,forests,rbi, encroachments,govt, tea gardens, india, un,forest map,forest, ie malayalam

ലുട്ടീയൻസിന്റെ ഡൽഹി എന്നത് ഇന്ത്യയുടെ തലസ്ഥാനത്താണെന്നും രാജ്യം ഭരിക്കുന്നവരുടെ അധികാരസ്ഥാനത്താണെന്നും എല്ലാവർക്കും അറിയാം. എന്നാൽ മന്ത്രിമാരുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും ബംഗ്ലാവുകൾ, പാർലമെന്റ് സ്ട്രീറ്റിലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) കെട്ടിടം പോലും ഔദ്യോഗിക വനമേഖലയുടെ ഭൂപടത്തിൽ “വനം” ആണെന്നതാണ് ആർക്കും അറിയാത്തത്.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി), ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) എന്നിവയുടെ കാമ്പസുകളുടെ ഭാഗങ്ങളും ഡൽഹിയിലുടനീളമുള്ള റെസിഡൻഷ്യൽ പരിസരങ്ങളും “വനം” ആണെന്ന് ഇന്ത്യൻ എക്സ്പ്രസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. നാല് പതിറ്റാണ്ടിലേറെയായി, ഇന്ത്യയുടെ അഞ്ചിലൊന്ന് ഭാഗവും സർക്കാർ രേഖകളിൽ പച്ചപ്പായിതന്നെ തുടരുന്നു. മാറിമാറി വരുന്ന സർക്കാരുകൾ രാജ്യത്തിന്റെ വനവിസ്തൃതിയുടെ സൂക്ഷമമായ ഡേറ്റ പരസ്യമാക്കിയിട്ടില്ല.

ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യ (എഫ്‌എസ്‌ഐ) അതിന്റെ ദ്വിവത്സര ഫോറസ്റ്റ് റിപ്പോർട്ടുകളിൽ (എസ്‌എഫ്‌ആർ) സംഗ്രഹിച്ച ഡേറ്റ മാത്രമേ പ്രസിദ്ധീകരിക്കൂ, അത് കൂടാതെ “ഡേറ്റ മാധ്യമങ്ങൾക്ക് നൽകരുത്” എന്ന വ്യവസ്ഥയിൽ പേയ്‌മെന്റിനായി ജിയോ റഫറൻസ് മാപ്പുകൾ നൽകുന്നു.

എഫ്എസ്ഐയുടെ ഏറ്റവും പുതിയ (എസ്എഫആർ 2021) ഫോറസ്റ്റ് കവർ ഡേറ്റ ഭാഗങ്ങളുടെ ഗ്രൗണ്ട് വെരിഫിക്കേഷനിൽ, ആദ്യമായി ഉപഗ്രഹ ചിത്രങ്ങളുടെ ഔദ്യോഗിക വ്യാഖ്യാനത്തിന് കീഴിൽ വനം എന്ന് ലേബൽ ചെയ്യാൻ കഴിയുന്ന എല്ലാത്തിന്റെയും ദൃശ്യം ലഭിച്ചു. കയ്യേറ്റവും വെട്ടിത്തെളിച്ചതുമായ റിസർവ് വനഭൂമിയിലെ സ്വകാര്യ തോട്ടങ്ങൾ, തേയിലത്തോട്ടങ്ങൾ, അടയ്ക്കാമരക്കൂട്ടങ്ങൾ, ഗ്രാമങ്ങളിലെ വീട്ടുപറമ്പുകൾ, വഴിയോര മരങ്ങൾ, നഗര പാർപ്പിട പ്രദേശങ്ങൾ, വിഐപികളുടെ വസതികൾ, വിദ്യാഭ്യാസ, മെഡിക്കൽ സ്ഥാപനങ്ങളുടെ ഭാഗങ്ങൾ തുടങ്ങിയവ ഇതിൽപ്പെടുന്നു. വനമേഖലയെക്കുറിച്ചുള്ള ഇന്ത്യയുടെ വ്യാഖ്യാനത്തിലാണ് വിശദീകരണം.

“വനം” എന്നതിന്റെ ആഗോള മാനദണ്‌ഡം യുനൈറ്റഡ് നേഷൻസിന്റെ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ (എഫ്എഒ) നൽകുന്നു, 10 ശതമാനമെങ്കിലും വൃക്ഷങ്ങളുടെ കനോപ്പി (വൃക്ഷങ്ങളുടെ മേലാപ്പ്) കുറഞ്ഞത് ഒരു ഹെക്ടർ ഭൂമിയെ വനമായി കണക്കാക്കുന്നു. എഫ്എഒ “പ്രധാനമായും കൃഷി അല്ലെങ്കിൽ നഗര ഭൂവിനിയോഗത്തിന് കീഴിലുള്ള” പ്രദേശങ്ങളെ വനമായി ഉൾപ്പെടുത്തുന്നില്ലെങ്കിലും, 10 ശതമാനം കനോപ്പി ആവരണമുള്ള എല്ലാ ഹെക്ടർ പ്ലോട്ടുകളും “ഭൂവിനിയോഗം പരിഗണിക്കാതെ” ഇന്ത്യ വനമായി കണക്കാക്കുന്നു. ഈ വിശാലമായ നിർവചനം രാജ്യത്തിന്റെ വനവിസ്തൃതി വർധിപ്പിക്കുന്നതായി വിദഗ്ധർ പറയുന്നു.

“ഇവ ആകാശത്തുനിന്നു പച്ചപുതപ്പായി കാണപ്പെടാം, പക്ഷേ ഒരു വനവുമായി നാം ബന്ധപ്പെടുത്തുന്ന ജൈവവൈവിധ്യമായി അതിനെ പരിഗണിക്കുന്നില്ല. ആവസവസ്ഥയുടെ കാര്യത്തിൽ താരതമ്യവുമില്ല. ഇത്തരത്തിൽ ദേശീയ നയങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് കുറ്റകരമാണ്,” പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

പരിമിതമായതോ പാരിസ്ഥിതികമോ ജൈവവൈവിധ്യമോ ഇല്ലാത്ത അത്തരം പ്രദേശങ്ങൾ ഇന്ത്യയുടെ വനമേഖലയിൽ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, മാധ്യമങ്ങളോട് സംസാരിക്കാൻ തന്നെ ചുമതലപ്പെടുത്തിയിട്ടിലെന്ന് പറഞ്ഞുകൊണ്ട് എഫ്എസ്ഐ ഡയറക്ടർ ജനറൽ അനൂപ് സിങ് പ്രതികരിക്കാൻ വിസമ്മതിച്ചു. പരിസ്ഥിതി മന്ത്രാലയത്തിന്റെ സെക്രട്ടറിയുടെ ഓഫീസ്, ചോദ്യാവലികൾ ഡയറക്ടർ ജനറൽ എഫ്എസ്ഐയ്ക്ക് അയച്ചുകൊടുത്തുവെങ്കിലും പ്രതികരണം ഉണ്ടായില്ല.

ഉപഗ്രഹ ചിത്രങ്ങളിൽനിന്നു വ്യത്യസ്ത ഭൂവിനിയോഗവും ഉടമസ്ഥതയും തിരിച്ചറിയാൻ കഴിയില്ലെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.”നമ്മുടെ വനമേഖല മാപ്പ് ചെയ്യാൻ ഉപയോഗിക്കുന്ന നിർവചനത്തെപറ്റി ഞങ്ങൾക്ക് നല്ല ബോധ്യമുണ്ട്. വനമേഖലയെക്കുറിച്ചുള്ള ഞങ്ങളുടെ നിർവചനം യുഎൻ, എഫ്എഒ എന്നിവ അംഗീകരിച്ചിട്ടുണ്ട്. നമ്മുടെ ജനസംഖ്യയുടെ വലിപ്പം കണക്കിലെടുക്കുമ്പോൾ, ചില നേട്ടങ്ങൾ (വനമേഖലയിൽ) ഉണ്ടായി എന്നത് ശ്രദ്ധേയമാണ്. ഓരോ മരവും, അത് നഗരപ്രദേശങ്ങളിലോ ഗ്രാമത്തിലെ മരത്തോട്ടങ്ങളിലോ വീട്ടുവളപ്പുകളിലോ ആകട്ടെ, പ്രധാനപ്പെട്ടതും അത്തരത്തിൽ കണക്കാക്കപ്പെട്ടതുമാണ്,” ഉദ്യോഗസ്ഥൻ പറഞ്ഞു.

എഫ്‌എസ്‌ഐ മാത്രമല്ല ഇന്ത്യയുടെ വനപ്രദേശത്തെക്കുറിച്ച് നോക്കുന്നത്. വർഷങ്ങളായി, നിരവധി സ്വതന്ത്ര പഠനങ്ങൾ രാജ്യത്തെ വനങ്ങളുടെ ഗണ്യമായ നഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വേൾഡ് റിസോഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് പ്ലാറ്റ്‌ഫോമായ ഗ്ലോബൽ ഫോറസ്റ്റ് വാച്ചിന്റെ കണക്കനുസരിച്ച്, 2010നും 2021നും ഇടയിൽ ഇന്ത്യക്ക് 1,270 ചതുരശ്ര കിലോമീറ്റർ സ്വാഭാവിക വനം നഷ്ടപ്പെട്ടു.

ഇതേകാലയളവിൽ, നിബിഡ വനത്തിൽ 2,462 ചതുരശ്ര കിലോമീറ്ററും മൊത്തം വനമേഖലയിൽ 21,762 ചതുരശ്ര കിലോമീറ്ററും വർധിച്ചതായി എഫ്എസ്ഐ റിപ്പോർട്ട് ചെയ്തു. എഫ്‌എസ്‌ഐയുടെ ഉത്ഭവം മുതലുള്ള കണക്കുക്കൾ പരിശോധിക്കാം. 1980-82 കാലഘട്ടത്തിൽ നാഷണൽ റിമോട്ട് സെൻസിങ് ഏജൻസി (NRSA) ഇന്ത്യയിൽ 14.10 ശതമാനം വനവിസ്തൃതി മാത്രമേ കണക്കാക്കിയിട്ടുള്ളൂ.” അതിനെതുടർന്നുണ്ടായ ആശങ്കയിൽ, സർക്കാർ എഫ്എസ്ഐ (1981) രൂപീകരിച്ചു, ഒത്തുതീര്‍പ്പിനുശേഷം (രണ്ട് ഏജൻസികൾക്കിടയിൽ) 1987ൽ 19.52 ശതമാനം വനമേഖല എന്നത് തീർപ്പാക്കി,” ഒരു മുൻ ഐഎസ്ആർഒ ശാസ്ത്രജ്ഞൻ ഓർമ്മിക്കുന്നു. രാജ്യത്തിന്റെ വനവിസ്തൃതി 19.53 ശതമാനമാകുമ്പോൾ പോലും, എഫ്എസ്ഐയുടെ ആദ്യ എസ്എഫ്ആർ (1987) “ആവശ്യമായ (ഇടതൂർന്ന) വനപ്രദേശം 10.88 ശതമാനം മാത്രമേ ” ഉള്ളൂവെന്നും സ്ഥിതി “തീർച്ചയായും ഭയാനകമാണ്” എന്നും രേഖപ്പെടുത്തി.

അതിനുശേഷം, 2021ലെ എസ്എഫ്ആർ പ്രകാരം ഇന്ത്യയുടെ ഇടതൂർന്ന വനവിസ്തൃതി 12.37 ശതമാനമായി വർധിച്ചു. എന്നാൽ അതിൽ ഇന്ത്യയുടെ രേഖപ്പെടുത്തപ്പെട്ട വനമേഖലയ്ക്ക് പുറത്തുള്ള മാമ്പഴത്തോട്ടങ്ങൾ, തെങ്ങിൻ തോട്ടങ്ങൾ, കാർഷിക വിളകളുടെ ബ്ലോക്ക് പ്ലാന്റേഷനുകൾ തുടങ്ങിയ ഇടതൂർന്ന പ്രദേശങ്ങൾ ഉൾപ്പെടുന്നു. രേഖപ്പെടുത്തപ്പെട്ട വനമേഖലയ്ക്കുള്ളിലെ വനങ്ങൾ (പ്രധാനമായും സംരക്ഷിത വനങ്ങളും സംരക്ഷിത വനങ്ങളും) “അടിസ്ഥാനപരമായി വനം വകുപ്പിന്റെ സ്വാഭാവിക വനങ്ങളും തോട്ടങ്ങളുമാണ്,” 2022 ഫെബ്രുവരി 3ന് സർക്കാർ രാജ്യസഭയിൽ വ്യക്തമാക്കി.

ഇന്ത്യയിൽ രേഖപ്പെടുത്തിയിരിക്കുന്ന വനമേഖലയുടെ മൂന്നിൽ രണ്ടു ഭാഗമേ ഇന്നു വനമുള്ളൂ. അതിൽ ഇടതൂർന്ന വനങ്ങൾ സർക്കാർ വളർത്തിയ തോട്ടങ്ങൾ ഉൾപ്പെടുത്തിയാൽ പോലും രാജ്യത്തിന്റെ 9.96 ശതമാനം മാത്രമാണ്. നൂറ്റാണ്ടിന്റെ ആരംഭം മുതൽ രാജ്യത്തിന്റെ വനമേഖലയിൽ തുടർച്ചയായി കുതിപ്പ് ഉണ്ടായിരുന്നതിനാൽ ഈ നഷ്ടം അദൃശ്യമായി തുടരുകയായിരുന്നു. വർഷാവർഷം താരതമ്യപ്പെടുത്തുന്നതിന് അപ്പുറമുള്ള വർധനവ് പലപ്പോഴും മുൻകാലങ്ങളിൽ നിയുക്തമാക്കപ്പെടുന്നു. കൂടാതെ, റെസല്യൂഷൻ സാറ്റലൈറ്റ് ഇമേജറി വഴിയുള്ള ഉയർന്ന തോതിലുള്ള ഇന്ത്യയുടെ വിലയിരുത്തൽ ശേഷിയിൽ വരുത്തിയ മുന്നേറ്റങ്ങളാൽ ന്യായീകരിക്കപ്പെടുന്നു.

ഉദാഹരണത്തിന്, ഡൽഹിയിൽ വനവിസ്തൃതി 1997നും 2003നും ഇടയിലെ ആറു വർഷത്തിനുള്ളിൽ ആറര മടങ്ങ് വർധിച്ചു. 26 ചതുരശ്ര കിലോമീറ്ററിൽ നിന്നു 170 ചതുരശ്ര കിലോമീറ്ററായി. തുടർന്നു, സ്വാഭാവിക വനങ്ങളുടെ നഷ്ടം നികത്താൻ തോട്ടങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. 2003 മുതൽ, എഫ്എസ്ഐ ഡേറ്റ അനുസരിച്ച് ഏകദേശം 20,000 ചതുരശ്ര കിലോമീറ്റർ ഇടതൂർന്ന വനങ്ങൾ (40 ശതമാനം അല്ലെങ്കിൽ അതിൽ കൂടുതൽ സാന്ദ്രമായ) വനം അല്ലാതായി മാറിയിരിക്കുന്നു. ഇത് കേരളത്തിന്റെ പകുതിയോളം വലിപ്പം വരുന്ന വനങ്ങളുടെ പൂർണ്ണമായ നാശത്തെ സൂചിപ്പിക്കുന്നു.

ഗുണമേന്മയുള്ള പ്രകൃതിദത്ത വനത്തിന്റെ ഈ നഷ്ടത്തിന്റെ പകുതിയിലധികവും, ഏകദേശം 11,000 ചതുരശ്ര കിലോമീറ്റർ വനേതര പ്രദേശങ്ങളാൽ നികത്തപ്പെട്ടു (കടലാസ്സിൽ), 2003 മുതൽ തുടർച്ചയായ രണ്ടു വർഷങ്ങളിലാണ് ഇത് നിബിഡവനങ്ങളായി മാറിയത്. ഇവ അതിവേഗം വളരുന്ന വർഗങ്ങളുടെ തോട്ടങ്ങളാണെന്ന് വിദഗ്ധർ പറയുന്നു. കാരണം പ്രകൃതിദത്ത വനങ്ങൾ അത്ര വേഗത്തിൽ വളരുന്നില്ല.

എഫ്‌എസ്‌ഐ ഭൂപടങ്ങളിൽ, കയ്യേറ്റവും വെട്ടിത്തെളിച്ചതുമായ വനഭൂമിയിലെ സ്വകാര്യ തോട്ടങ്ങൾ പോലും ഇടതൂർന്ന വനങ്ങളായി കാണിക്കുന്നതായി ഇന്ത്യൻ എക്സ്പ്രസ് കണ്ടെത്തി. ഉദാഹരണത്തിന്,1990കളുടെ മധ്യം മുതൽ അസമിലെ ഉദൽഗുരി ജില്ലയിൽ സമൃദ്ധമായ റൗട്ട റിസർവ് വനത്തിൽ നൂറുകണക്കിന് ഹെക്ടറുകൾ വെട്ടിത്തെളിച്ചു. പിന്നീട്, വെട്ടിത്തെളിച്ച സ്ഥലത്ത് ഒന്നിലധികം തേയില, റബർ തോട്ടങ്ങൾ ഉയർന്നുവന്നു. ഇപ്പോൾ ഇതിനെ ഇടതൂർന്ന വനമായി കണക്കാക്കപ്പെടുന്നു.

Deforestation Inc, Express investigation, Deforestation, Lutyens bungalows, forest encroachments, Recorded Forest Area,forests,rbi, encroachments,govt, tea gardens, india, un,forest map,forest, ie malayalam
പാർലമെന്റ് സ്ട്രീറ്റിലെ ആർബിഐക്കും ട്രാൻസ്‌പോർട്ട് ഭവനും ഇടയിലുള്ള ഭാഗം ഭൂപടത്തിൽ ഇടതൂർന്ന വനമായി രേഖപ്പെടുത്തിയിരിക്കുന്നു.

അതുപോലെ, തേയിലത്തോട്ടങ്ങളിൽ “തണൽ മരങ്ങൾ” ഉള്ളതിനാൽ തേയിലത്തോട്ടങ്ങളുടെ വലിയ ഭാഗങ്ങൾ വനങ്ങളായി കണക്കാക്കപ്പെടുന്നതായി ഇന്ത്യൻ എക്സ്പ്രസ് കണ്ടെത്തി. എഫ്എഒ-യുഎൻ എന്നിവയുടെ നിർവചനത്തിൽ “കാർഷിക ഉൽപ്പാദന സമ്പ്രദായങ്ങളിൽ നിലകൊള്ളുന്ന മരങ്ങളെയും മരങ്ങളുടെ മറവിൽ വിളകൾ വളർത്തുന്ന കാർഷിക വനവൽക്കരണ സംവിധാനങ്ങളെയും” വനം എന്നതിൽനിന്ന് ഒഴിവാക്കുന്നു. ഓരോ രണ്ട് വർഷത്തിലും “പെട്ടെന്ന് ചെയ്യുന്ന വിപുലമായ ഉദ്യമത്തിൽ” ചില പിഴവുകൾ സംഭവിക്കാം. എഫ്എസ്ഐയുടെ തലപ്പത്തുള്ള സിങ്ങിന്റെ മുന്‍ഗാമിയായ ഡോ.സുഭാഷ് അശുതോഷ് പറഞ്ഞു.

രണ്ടു വർഷം കൂടുമ്പോൾ ലഭിക്കുന്ന ഈ റിപ്പോർട്ടുകൾ തുടരുന്നതിനൊപ്പം, മികച്ച രീതികൾക്കായി ഓരോ അഞ്ച് വർഷത്തിലും കൂടുതൽ സമഗ്രമായ വിലയിരുത്തൽ നടത്താനുള്ള നിർദ്ദേശം ഉണ്ടായിരുന്നു.എന്നാൽ അത് കടലാസിൽ അവശേഷിച്ചു.ഡേറ്റയുടെ സുതാര്യത വളരെ പ്രധാനമാണ്. മാപ്പുകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനെക്കുറിച്ച് ഞങ്ങൾ ചർച്ച ചെയ്തു. എന്നാൽ എൻആർഎസ്എയിൽനിന്നു വില കൊടുത്തു വാങ്ങിയ ഭൂപടങ്ങൾ സൗജന്യമായി നൽകാനാവില്ലെന്നും ഗവേഷണത്തിനായി മാത്രമേ അസംസ്‌കൃത ഡേറ്റ പങ്കിടാവൂ എന്നുമായിരുന്നു അഭിപ്രായം,” ഡോ. സുഭാഷ് പറഞ്ഞു.

Follow the Assembly Election Results 2023 Live today as they unfold

How will the results pan out in the 3 Northeast states? Track live here
Will the BJP cross the half-way mark in Tripura? Get real-time updates
With no alliance, who will form govt in Meghalaya? Live Updates here
Is NDPP set for a second term in Nagaland? Find out here

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Rbi encroachments are forests in govts forest cover map759456