ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബാങ്കിന്റെ കറന്‍സി നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള കറന്‍സി നോട്ടായ 2000 രൂപ പിന്‍വലിക്കുന്നതായി വെള്ളിയാഴ്ചയാണ് ആര്‍ബിഐ അറിയിച്ചത്. നിലവിലുള്ള 2000 രൂപ നോട്ടുകള്‍ സെപ്റ്റംബര്‍ 30 വരെ ബാങ്കുകളില്‍ നിക്ഷേപിക്കാനോ മാറ്റി വാങ്ങാനോ കഴിയുമെന്നും കേന്ദ്ര ബാങ്ക് അറിയിച്ചിരുന്നു. 2016 നവംബറില്‍ നോട്ട് നിരോധന സമയത്ത് 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചപ്പോഴാണ് 2000 രൂപ കറന്‍സി നോട്ടുകള്‍ ഇറക്കിയത്..
2000 രൂപ നോട്ടുകള്‍ അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കാനും കൂടാതെ/അല്ലെങ്കില്‍ ഏതെങ്കിലും ബാങ്ക് ശാഖയില്‍ മറ്റ് മൂല്യങ്ങളുടെ നോട്ടുകള്‍ക്കായി മാറ്റി വാങ്ങാനും ആര്‍ബിഐ പൊതുജനങ്ങളോട് നിര്‍ദ്ദേശിച്ചു. 2000 രൂപ നോട്ടുകള്‍ നല്‍കുന്നത് അടിയന്തരമായി നിര്‍ത്തിവെക്കാനും റിസര്‍വ് ബാക്ക് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
റിസര്‍വ് ബാങ്ക് തീരുമാനം കറന്‍സി മാനേജ്മെന്റ് പ്രവര്‍ത്തനങ്ങളുടെ ഭാഗമാണെന്ന് വ്യക്തമാക്കുന്നതായി ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. ‘ദീര്‍ഘകാലമായി റിസര്‍വ് ബാങ്ക് ഒരു ക്ലീന്‍ നോട്ട് നയമാണ് പിന്തുടരുന്നത്. കാലാകാലങ്ങളില്‍ ആര്‍ബിഐ ഒരു പ്രത്യേക സീരീസിന്റെ നോട്ടുകള്‍ പിന്‍വലിക്കുകയും പുതിയ നോട്ടുകള്‍ നല്‍കുകയും ചെയ്യുന്നു,” ശക്തികാന്ത ദാസ് പറഞ്ഞു. 2000 രൂപ നോട്ടുകള്‍ ഞങ്ങള്‍ വിനിമയത്തില്‍ നിന്ന് പിന്‍വലിക്കുകയാണ്, എന്നാല്‍ അവ നിയമപരമായ ടെന്‍ഡറായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
‘2000 രൂപ നോട്ടുകള്‍ പ്രാഥമികമായി പുറത്തിറക്കിയത് അന്നത്തെ നിയമപരമായ ടെണ്ടര്‍ നിലയിലായിരിക്കുമ്പോള്‍ സിസ്റ്റത്തില്‍ നിന്ന് എടുത്ത പണത്തിന്റെ മൂല്യം വേഗത്തില്‍ നിറയ്ക്കാന്‍ വേണ്ടിയാണ് എന്ന് ഞങ്ങള്‍ വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്. 1000, 500 രൂപ നോട്ടുകള്‍ പിന്‍വലിച്ചു. ആ ഉദ്ദേശം പൂര്‍ത്തീകരിച്ചു, ഇന്ന് ആവശ്യത്തിന് മറ്റ് മൂല്യങ്ങളുടെ നോട്ടുകള്‍ പ്രചാരത്തിലുണ്ട് ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു,
”ഞങ്ങള്‍ വിശദീകരിച്ചതുപോലെ 2000 രൂപ നോട്ടുകളുടെ പ്രചാരം അതിന്റെ ഏറ്റവും ഉയര്‍ന്ന നിലയായ 6 ലക്ഷം 73,000 കോടിയില്‍ നിന്ന് ഏകദേശം 3 ലക്ഷം 62,000 കോടിയായി കുറഞ്ഞു. അച്ചടിയും നിര്‍ത്തി. നോട്ടുകള്‍ അവയുടെ ജീവിതചക്രം പൂര്‍ത്തിയാക്കി. 2,000 രൂപ ബാങ്ക് നോട്ടുകള്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട് ആളുകള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ സെന്‍ട്രല്‍ ബാങ്ക് ശ്രദ്ധവലുവാണ്, 2,000 രൂപ നോട്ടുകള്‍ മാറ്റുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യാന്‍ ബാങ്കുകളോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും” ശക്തികാന്ത ദാസ് പറഞ്ഞു.
2,000 രൂപ നോട്ടുകളില്‍ ഭൂരിഭാഗവും സെപ്റ്റംബര്‍ 30-നകം ഖജനാവില്‍ തിരിച്ചെത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, ബാങ്ക് അക്കൗണ്ടുകളില്‍ 50,000 രൂപയോ അതില്‍ കൂടുതലോ നിക്ഷേപിക്കുന്നതിന് നിലവിലുള്ള ആദായനികുതി നിബന്ധന 2000 രൂപ നോട്ടുകള്‍ക്കും ബാധകമാകുമെന്നും ശക്തികാന്ത ദാസ് പറഞ്ഞു.