ന്യൂ​ഡ​ൽ​ഹി: കേന്ദ്ര സര്‍ക്കാരുമായി ഉരസലിലാണെന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഡെപ്യൂട്ടി ഗവര്‍ണറുടെ വെളിപ്പെടുത്തലിന് പിന്നാലെ കേന്ദ്രം ആശങ്കയിലാണെന്ന് റിപ്പോര്‍ട്ടുകള്‍. നിക്ഷേപകര്‍ക്കിടയില്‍ രാജ്യത്തിന്റെ പ്രതിച്ഛായ തകരുമെന്നാണ് കേന്ദ്രത്തിന്റെ ഭയമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

റി​സ​ർ​വ്​ ബാ​​ങ്കി​ന്റെ സാ​മ്പ​ത്തി​ക​ന​യ സ്വാ​ത​ന്ത്ര്യ​ത്തി​ൽ കൈ​ക​ട​ത്താ​ൻ സ​ർ​ക്കാ​ർ തു​ട​ർ​ച്ച​യാ​യി ശ്ര​മി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ തുറന്നടിച്ച് ഡെപ്യൂട്ടി ഗവര്‍ണര്‍ വിറല്‍ ആചാര്യ രംഗത്തെത്തിയിരുന്നു. റി​സ​ർ​വ്​ ബാ​ങ്കി​​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഇ​ട​പെ​ടു​ന്ന​തി​ൽ​നി​ന്ന്​ സ​ർ​ക്കാ​ർ മാ​റി നി​ൽ​ക്ക​ണ​മെ​ന്ന്​ അ​ദ്ദേ​ഹം പ​ര​സ്യ​മാ​യി ആ​വ​ശ്യ​പ്പെ​ട്ടു. സര്‍ക്കാരിന് എല്ലാം രഹസ്യമായിരിക്കണമെന്ന നിലപാടാണെന്ന് പേര് വെളിപ്പെടുത്താത്ത ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കേന്ദ്രത്തിന് കാര്യങ്ങള്‍ രഹസ്യമായി മുന്നോട്ട് കൊണ്ടുപോവണമായിരുന്നു. പക്ഷെ ആര്‍ബിഐ ഇത് പരസ്യമാക്കിയത് സര്‍ക്കാരിനെ വിഷമിപ്പിക്കുന്നുണ്ടെന്നും മോദിയുമായി അടുത്ത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ നോ​ട്ട്​ അ​സാ​ധു​വാ​ക്ക​ൽ പ്ര​ഖ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ, മു​ൻ​ഗ​വ​ർ​ണ​ർ ര​ഘു​റാം രാ​ജ​നു​മാ​യി സ​ർ​ക്കാ​ർ ഉ​ട​ക്കി​യി​രു​ന്നു. പ​തി​വി​നു വി​പ​രീ​ത​മാ​യി കാ​ലാ​വ​ധി നീ​ട്ടി​ക്കൊ​ടു​ക്കാ​തെ പ​റ​ഞ്ഞു​വി​ട്ടു. എ​ന്നാ​ൽ, നോ​ട്ട്​ അ​സാ​ധു​വാ​ക്ക​ൽ വി​ഷ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി​ക്ക്​ പി​ഴ​ച്ചു​വെ​ന്ന്​ പി​ന്നീ​ട്​ തെ​ളി​ഞ്ഞു. ര​ഘു​റാം രാ​ജ​നു​ പ​ക​രം, വി​ശ്വ​സ്​​ത വി​ധേ​യ​നാ​യി സ​ർ​ക്കാ​ർ ക​ണ്ട ഉ​ർ​ജി​ത്​ പട്ടേലാ​ണ്​ ഇ​പ്പോ​ൾ സു​ഖ​ക​ര​മ​ല്ലാ​ത്ത നി​ർ​ദ്ദേശ​ങ്ങ​ൾ​ക്ക്​ വ​ഴ​ങ്ങാ​ൻ മ​ടി​ക്കു​ന്ന​ത്. ​

നോ​ട്ട്​ അ​സാ​ധു​വാ​ക്ക​ലി​നു പി​ന്നാ​ലെ പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ളി​ലെ വ​ൻ​കി​ട വാ​യ്​​പാ ക്ര​മ​ക്കേ​ടു​ക​ളും ബാ​ങ്കി​ങ്​ സം​വി​ധാ​ന​ത്തെ ത​ള​ർ​ത്തിയ വി​ഷ​യ​മാ​ണ്. ബാ​ങ്കു​ക​ളെ ക​ര​ക​യ​റ്റാ​ൻ റി​സ​ർ​വ്​ ബാ​ങ്ക്​ വാ​യ്​​പ ചട്ടം, കി​ട്ടാ​ക്ക​ടം തു​ട​ങ്ങി​യ​വ​യി​ൽ നി​ര​വ​ധി പു​തി​യ നി​ബ​ന്ധ​ന​ക​ൾ കൊ​ണ്ടു​വ​ന്നു. ബാ​ങ്കു​ക​ൾ റി​സ​ർ​വ്​ ബാ​ങ്കി​ൽ സൂ​ക്ഷി​ക്കേ​ണ്ട ക​രു​ത​ൽ ധ​ന​ത്തി​​ന്റെ തോ​ത്​ ഉ​യ​ർ​ത്തി. എ​ന്നാ​ൽ, പെ​ട്രോ​ൾ വി​ല​ക്ക​യ​റ്റം, രൂ​പ​യു​ടെ ത​ക​ർ​ച്ച തു​ട​ങ്ങി​യ​വ മൂ​ലം ക​ടു​ത്ത മാ​ന്ദ്യം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ വാ​യ്​​പ ച​ട്ട​ങ്ങ​ളി​ലും മ​റ്റും ഉ​ദാ​ര​ത ന​ൽ​കി വി​പ​ണി​യെ ഉ​ണ​ർ​ത്തു​ന്ന കൃ​ത്രി​മ സാ​ഹ​ച​ര്യം സൃ​ഷ്​​ടി​ക്ക​ണ​മെ​ന്നാ​ണ്​ സ​ർ​ക്കാരിന്റെ ഉ​ള്ളി​ലി​രി​പ്പ്.

പ​ക്ഷേ, സാ​മ്പ​ത്തി​ക അ​ച്ച​ട​ക്കം പാ​ലി​ക്കാ​തെ വ​ഴി​വി​ട്ട രീ​തി​ക​ളി​ലേ​ക്ക്​ നീ​ങ്ങാ​ൻ റി​സ​ർ​വ്​ ബാ​ങ്ക്​ ത​യാ​റ​ല്ല. പ​ണ​പ്പെ​രു​പ്പം മു​ൻ​നി​ർ​ത്തി പ​ലി​ശ നി​ര​ക്കി​ൽ മാ​റ്റം വ​രു​ത്താ​ൻ റി​സ​ർ​വ്​ ബാ​ങ്ക്​ ത​യാ​റ​ല്ല. കി​ട്ടാ​ക്ക​ടം ത​രം​തി​രി​ച്ച്​ റി​സ​ർ​വ്​ ബാ​ങ്ക്​ കൊ​ണ്ടു​വ​ന്ന ച​ട്ട​ങ്ങ​ളെ സ​ർ​ക്കാ​ർ എ​തി​ർ​ക്കു​ന്നു. വ​ജ്ര​രാ​ജാ​വ്​ നീ​ര​വ്​ മോ​ദി ഇ​ന്ത്യ​യി​ൽ​നി​ന്ന്​ ക​ട​ന്ന ശേ​ഷം പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന​തി​ന്​ കൂ​ടു​ത​ൽ അ​ധി​കാ​രം വേ​ണ​മെ​ന്ന്​ റി​സ​ർ​വ്​ ബാ​ങ്ക്​ ആ​വ​ശ്യ​പ്പെ​ടു​ന്നെ​ങ്കി​ലും സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​ല്ല. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന ​ഐഎ​ൽഎ​ഫ്എ​സ്​ പോ​ലെ​യു​ള്ള ബാ​ങ്കി​ത​ര ധ​ന​കാ​ര്യ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കാ​യി ആ​ശ്വാ​സ പാ​ക്കേ​ജ്​ ന​ട​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ സ​മ്മ​ർ​ദം ചെ​ലു​ത്തി​യി​ട്ടും റി​സ​ർ​വ്​ ബാ​ങ്ക്​ ത​യാ​റ​ല്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook