/indian-express-malayalam/media/media_files/uploads/2019/03/jadeja-AAxB3sd-006.jpg)
ജാംനഗര്‍: ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ ഔദ്യോഗികമായി ബിജെപിയില്‍ ചേര്‍ന്നു. ജാംനഗർ ബി.ജെ.പി ഓഫിസിൽ നടന്ന പരിപാടിയിലാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്. കർണി സേനയുടെ വനിതാ വിഭാഗം മേധാവിയായി നിയമിതയായി അഞ്ചുമാസം കഴിഞ്ഞാണ് റിവാബ ബിജെപിയില്‍ ചേര്‍ന്നത്.
കഴിഞ്ഞവർഷം ജാംനഗർ നഗരത്തിൽ പോലീസ് കോൺസ്റ്റബിളുമായുള്ള തർക്കത്തെ തുടർന്ന് റിവാബ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഒക്ടോബറിൽ പത്മാവത് സിനിമക്കെതിരായ പ്രക്ഷോഭം കത്തിനിൽക്കെയാണ് റിവാബ കർണി സേനയിൽ ചേരുന്നത്.
കൃഷിമന്ത്രി രാഞ്ചോ ഫല്‍ഡും ജാംനഗര്‍ എം.പി പൂനം മാഡവും റിവാബയ്ക്ക് അംഗത്വം നല്‍കി സ്വീകരിച്ചു. രാജ്കോട്ടില്‍ ജഡേജ നടത്തുന്ന റസ്റ്റോറന്റിന്റെ ചുമതല വഹിക്കുകയാണ് ഇപ്പോള്‍ റിവാബ. ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഇപ്പോള്‍ ജഡേജ ഇന്ത്യന്‍ ടീമിനൊപ്പം ഉണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജാംനഗർ സന്ദർശനം നടക്കാനിരിക്കെയാണ് റിവാബ ബി.ജെ.പിയിലെത്തുന്നത്. വിവിധ സർക്കാർ പദ്ധതികൾ ഉദ്ഘാടനം ചെയ്യാനായി ഇന്ന് പ്രധാനമന്ത്രി ജാംനഗർ സന്ദർശിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.