ന്യൂഡൽഹി: രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ല എന്ന പ്രസ്താവന പിൻവലിച്ച് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ്. സിനിമകളുടെ ബോക്സ് ഓഫീസ് കളക്ഷൻ ചൂണ്ടിക്കാണിച്ചായിരുന്നു രവിശങ്കർ പ്രസാദ് രാജ്യം സാമ്പത്തികമായി നല്ലനിലയിലാണെന്നു പറഞ്ഞത്. ഈ പ്രസ്താവനയാണ് അദ്ദേഹം പിൻവലിച്ചിരിക്കുന്നത്. തന്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്ന് അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു.
Read More: എവിടെ സാമ്പത്തിക മാന്ദ്യം ? മൂന്ന് സിനിമകള്‍ ഒറ്റ ദിവസം നേടിയത് 120 കോടി : രവിശങ്കര്‍ പ്രസാദ്
ലക്ഷണക്കണക്കിന് ആളുകൾക്ക് തൊഴിൽ നൽകുന്ന ചലച്ചിത്ര മേഖലയെക്കുറിച്ച് തനിക്ക് അഭിമാനമാണെന്നു പറഞ്ഞ രവിശങ്കർ പ്രസാദ്, തന്റെ വാക്കുകൾ വളച്ചൊടിച്ചെന്ന് പറഞ്ഞ് മാധ്യമങ്ങളെ കുറ്റപ്പെടുത്തുകയും ചെയ്തു.
“എന്റെ മാധ്യമ ഇടപെടലിന്റെ മുഴുവൻ വീഡിയോയും എന്റെ സോഷ്യൽ മീഡിയയിൽ ലഭ്യമാണ്. ഒരു സെൻസിറ്റീവ് വ്യക്തിയായതിനാൽ ഞാൻ എന്റെ അഭിപ്രായം പിൻവലിക്കുന്നു,”അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
അവധി ദിവസമായ ഒക്ടോബര്‍ രണ്ടിന് മാത്രം മൂന്നു സിനിമകള്‍ നേടിയത് 120 കോടി രൂപയാണെന്നും സാമ്പത്തികമാന്ദ്യമുള്ള രാജ്യത്ത് ഇങ്ങനെ സംഭവിക്കില്ലെന്നുമായിരുന്നു മന്ത്രിയുടെ വാദം. മുംബൈയില്‍ നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ഈ പ്രസ്തവാന വിവാദമായ സാഹചര്യത്തിലാണ് അത് പിൻവലിച്ചുകൊണ്ട് മന്ത്രി രംഗത്തെത്തിയത്.
" ഞാന്‍ വാജ്പേയ് സര്‍ക്കാരിന്റെ കാലത്ത് വാര്‍ത്താ വിനിമയ മന്ത്രിയായിരുന്നു. സിനിമയുമായി എനിക്ക് അടുത്ത ബന്ധവുമാണ്. വലിയ ബിസിനസാണ് സിനിമകളിലൂടെ നടക്കുന്നത്. ഒക്ടോബര്‍ രണ്ടിനു മൂന്നു സിനിമകളാണ് റിലീസ് ചെയ്തത്. സിനിമാ നിരൂപകനായ കോമല്‍ നഹ്ത പറഞ്ഞിരിക്കുന്നത് ദേശീയ അവധി ദിനമായ ആ ദിവസം 120 കോടി രൂപയാണ് മൂന്നു സിനിമകളും കൂടി നേടിയത് എന്നാണ്. നല്ല സാമ്പത്തിക നിലയുള്ള രാജ്യത്തു നിന്നേ 120 കോടി രൂപ വരികയുള്ളൂ," എന്നായിരുന്നു രവിശങ്കര്‍ പ്രസാദ് പറഞ്ഞത്.
സാമ്പത്തിക മാന്ദ്യം: പ്രസ്താവന പിൻവലിച്ച് രവിശങ്കർ പ്രസാദ്
തന്റെ വാക്കുകൾ വളച്ചൊടിച്ചെന്ന് പറഞ്ഞ് രവിശങ്കർ പ്രസാദ് മാധ്യമങ്ങളെ കുറ്റപ്പെടുത്തി

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.