അധോലോക നേതാവ് രവി പൂജാരി പിടിയിലായെന്ന് സൂചന

കൊച്ചിയില്‍ നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറിന് നേരെയുണ്ടായ വെടിവയ്പ് കേസിലടക്കം പ്രതി

Ravi Pujari, Leena Maria Paul, Pujari, Ravi, Arrest, Sengal, ie malayalam, രവി പൂജാരി, ലീന മരിയ പോള്‍, അറസ്റ്റ്, സെനഗല്‍

ന്യൂഡല്‍ഹി: അധോലോക നേതാവ് രവി പൂജാരി പിടിയിലായെന്ന് സൂചന. രാജ്യത്ത് പല സംസ്ഥാനങ്ങളിലായി നൂറോളം കേസുകളില്‍ പ്രതിയാണ് രവി പൂജാരി. സെനഗലില്‍ വച്ച് പൂജാരിയെ പിടികൂടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ റിപ്പോര്‍ട്ട് സ്ഥിരീകരിച്ചിട്ടില്ല. ഇതിനായി സെനഗല്‍ ഭരണകൂടവുമായി ബന്ധപ്പെടാന്‍ ശ്രമിക്കുകയാണ്.

തട്ടിക്കൊണ്ടു പോകല്‍, കൊലപാതകം, കവര്‍ച്ച തുടങ്ങി അനവധി കുറ്റങ്ങളിലായി നൂറോളം കേസുകളിലെ പ്രതിയാണ് രവി പൂജാരി. സിനിമാ താരങ്ങളെ ഭീഷണിപ്പെടുത്തിയതിനും കേസുണ്ട്. ബെംഗളൂരു പൊലീസാണ് പൂജാരി അറസ്റ്റ് ചെയ്യപ്പെട്ടതായി അനൗദ്യോഗികമായി അറിയിച്ചത്.

കൊച്ചിയില്‍ നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറിന് നേരെയുണ്ടായ വെടിവയ്പാണ് രവി പൂജാരിയെ കേരളത്തിലെ മാധ്യമ വാര്‍ത്തകളിലെത്തിച്ചത്. പതിനഞ്ച് വര്‍ഷമായി ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു രവി പൂജാരി. മുംബൈ അധോലോക നേതാവ് ഛോട്ടാ രാജന്റെ അടുത്തയാളായിരുന്നു പൂജാരി.

പിന്നീട് ദാവൂദ് ഇബ്രാഹിമിന്റെ വിശ്വസ്തന്‍ ഛോട്ടാ ഷക്കീലുമായി സംഘമുണ്ടാക്കി. അവിടുന്ന് വളര്‍ന്ന് വലിയ അധോലോക നേതാവായി മാറുകയായിരുന്നു. ഇതിനിടെ പല ക്രിമിനല്‍ കേസുകളും പൂജാരിക്കുമേല്‍ ചുമത്തപ്പെട്ടു. ഓസ്‌ട്രേലിയയിലായിരുന്നു പൂജാരി ഒളിച്ചു താമസിച്ചിരുന്നതെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Ravi pujari arrested in senagal says reports

Next Story
മോദിയുടെ ജോലി വാഗ്‌ദാനം ദേശീയ ദുരന്തമായെന്ന് രാഹുല്‍ ഗാന്ധിNarendra Modi, നരേന്ദ്ര മോദി, Chowkidar, ചൗക്കിദാര്‍, BJP, ബിജെപി, അമിത് ഷാ, Amith Sha, iemalayalam, ഐ ഇ മലയാളം, today news, ഇന്നത്തെ വാർത്ത news india, latest news, breaking news, ബ്രേക്കിങ്ങ് ന്യൂസ്, india news live, india news today, national news, ദേശീയ വാർത്ത, national news today, national news headlines, പ്രധാന വാർത്തകൾ, latest national news, വാർത്തകൾ, national news india, വാർത്ത ന്യൂസ്, today national news, breaking news india, union government, central government, state government,
The moderation of comments is automated and not cleared manually by malayalam.indianexpress.com