scorecardresearch

Latest News

കരുതല്‍ ഡോസ്: കോവിഷീല്‍ഡിന്റേയും കോവാക്സിന്റേയും വില 225 രൂപയാക്കി കുറച്ചു

നിലവില്‍ സ്വകാര്യ ആശുപത്രികളില്‍ ഒരു ഡോസ് കോവിഷീല്‍ഡിന് 600 രൂപയും കോവാക്സിന്‍ 1,200 രൂപയുമാണ്

Covid vaccine, Precautionary dose, Coronavirus

ന്യൂഡല്‍ഹി: 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും കരുതല്‍ ഡോസ് വാക്സിന്‍ ഏപ്രില്‍ 10 മുതല്‍ നല്‍കുമെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെ വാക്സിനുകളുടെ വില കുറച്ച് കമ്പനികള്‍.

സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും (എസ്ഐഐ) ഭാരത് ബയോടെക്കും സ്വകാര്യ ആശുപത്രികൾക്കുള്ള കോവിഷീൽഡ്, കോവാക്സിൻ എന്നിവയുടെ വില ഡോസിന് 225 രൂപയാക്കി കുറച്ചു. കരുതല്‍ ഡോസ് വാക്സിന്‍ വിതരണം സ്വകാര്യ കേന്ദ്രങ്ങളിലൂടെ മാത്രമാണ്.

നിലവില്‍ സ്വകാര്യ ആശുപത്രികളില്‍ ഒരു ഡോസ് കോവിഷീല്‍ഡിന് 600 രൂപയും കോവാക്സിന്‍ 1,200 രൂപയുമാണ്. കേന്ദ്ര സര്‍ക്കാരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് വാക്സിന് വില കുറയ്ക്കാനുള്ള തീരുമാനത്തിലെത്തിയതെന്ന് എസ്ഐഐ തലവന്‍ അധാന്‍ പുനവാല അറിയിച്ചു.

ആദ്യ രണ്ട് ഡോസായി സ്വീകരിച്ച വാക്സിന്‍ തന്നെയായിരിക്കും കരുതല്‍ ഡോസായി നല്‍കുക. കോവിഷീല്‍ഡാണ് ആദ്യ രണ്ട് ഡോസായി സ്വീകരിച്ചതെങ്കില്‍ കരുതല്‍ ഡോസും കോവിഷീല്‍ഡ് തന്നെയായിരിക്കും നല്‍കുക. കോവാക്സിന്റെ കാര്യത്തിലും ഇങ്ങനെ തന്നെ.

ആരോഗ്യ പ്രവര്‍ത്തകര്‍, മുന്നണിപോരാളികള്‍, 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ എന്നിവര്‍ക്ക് സര്‍ക്കാര്‍ വാക്സിനേഷന്‍ സെന്ററുകളില്‍ നിന്ന് സൗജന്യമായി കരുതല്‍ ഡോസ് സ്വീകരിക്കാം.

കരുതല്‍ ഡോസിന്റെ റജിസ്ട്രേഷന്‍ ഓണ്‍ലൈനായും ഓഫ്ലൈനായും ചെയ്യാന്‍ സാധിക്കും. വാക്സിനെടുക്കാന്‍ സ്വാകര്യ കേന്ദ്രത്തിലെത്തുമ്പോള്‍ അവിടെ തന്നെ റജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

Also Read: കരുതല്‍ ഡോസ്‍ 10 മുതല്‍; ഏത് വാക്സിന്‍, എങ്ങനെ റജിസ്റ്റര്‍ ചെയ്യാം? വിശദാംശങ്ങള്‍

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Rates of covishield covaxin reduced to rs 225 per shot for booster shot