രാഷ്ട്രീയ കാമധേനു ആയോഗ്: പശുക്കള്‍ക്ക് വേണ്ടി മാറ്റി വെക്കുന്നത് 750 കോടി രൂപ

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ചാവും പദ്ധതി നടപ്പിലാക്കുക

ന്യൂഡല്‍ഹി: പശുക്കളുടെ ക്ഷേമത്തിനായി രാഷ്ട്രീയ കാമധേനു ആയോഗ് എന്ന പുതിയ പദ്ധതിയും ബജറ്റില്‍ പ്രഖ്യാപിച്ചു. 750 കോടി രൂപയാണ് ഈ പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. പശുക്കളെ ആദരിക്കുന്നത് നാണക്കേടായി ഈ സര്‍ക്കാര്‍ കാണുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് പീയുഷ് ഗോയല്‍ ഈ പദ്ധതി പ്രഖ്യാപിച്ചത്.
രോഗം ബാധിക്കുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്ന പശുക്കള്‍ക്ക് ഇനി സംരക്ഷണ കേന്ദ്രങ്ങള്‍ വരും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ചാവും പദ്ധതി നടപ്പിലാക്കുക. ദക്ഷിണ്‍ ഭാരത ഗോശാല എന്ന പേരില്‍ ഒരു ജില്ലയില്‍ മൂന്ന് കന്ദ്രങ്ങളൊരുക്കും.

ആനിമല്‍ ഫാമിംഗ് ചെയ്യുന്നവര്‍ക്കായി രണ്ട് ശതമാനം പലിശ ഇളവും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്കായി പുതിയ മന്ത്രാലയും രൂപീകരിക്കാനും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. ദരിദ്രരായ ആറ് കോടി പേര്‍ക്ക് കൂടി ഉജ്ജ്വല്‍ പദ്ധതിയിലൂടെ സൗജന്യമായി പാചക വാതക കണക്ഷന്‍ നല്‍കിയെന്നും പീയൂഷ് ഗോയല്‍ പറഞ്ഞു. രണ്ട് കോടി പേര്‍ക്ക് കൂടി ഇത്തരത്തില്‍ സൗജന്യമായി പാചക വാതക കണക്ഷന്‍ നല്‍കും. 2022ഓടെ രാജ്യം സമഗ്ര പുരോഗതി കൈവരിക്കുമെന്ന് പീയൂഷ് ഗോയല്‍ പ്രഖ്യാപിച്ചു.

മത്സ്യത്തൊഴിലാളികള്‍ക്കായി പുതിയ മന്ത്രാലയം രൂപീകരിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അനിമല്‍ ഫാമിംഗ് ചെയ്യുന്നവര്‍ക്കായി രണ്ട് ശതമാനം പലിശയിളവ് പ്രഖ്യാപിച്ചു.

Web Title: Rashtriya kamdhenu aayog budget 2019 earmarks rs 750 crore for cow welfare

Next Story
‘പക്കോടാണോമിക്സ്’; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് മുന്‍ ധനമന്ത്രി പി. ചിദംബരംchidambaram, INX Media Case, CBI, Central, ie malayalam, പി ചിദംബരം, ഐഎന്‍എക്സ് മീഡിയ, സിബിഐ, കേന്ദ്രം, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com