scorecardresearch

'രാഷ്ട്രപത്‌നി' പരാമര്‍ശം: ലോക്‌സഭയില്‍ നാടകീയ രംഗങ്ങള്‍; സോണിയയും സ്മൃതിയും നേര്‍ക്കുനേര്‍

രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി 'രാഷ്ട്രപത്‌നി' എന്ന് പരാമര്‍ശിച്ചതാണു ബഹളത്തിനിടയാക്കിയത്

രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി 'രാഷ്ട്രപത്‌നി' എന്ന് പരാമര്‍ശിച്ചതാണു ബഹളത്തിനിടയാക്കിയത്

author-image
WebDesk
New Update
‘Rashtrapatni’ remark, Adhir Ranjan Chowdhury, Sonia Gandhi, Smriti Irani

ന്യൂഡല്‍ഹി: 'രാഷ്ട്രപത്‌നി'യെന്ന കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശത്തിനെതിരായ ബി ജെ പിയുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ലോക്‌സഭയില്‍ നാടകീയരംഗങ്ങള്‍. ചൗധരിയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മാപ്പ് പറയണമെന്നാവശ്യപ്പെട്ടുള്ള ഭരണപക്ഷ എം എല്‍ എമാരുടെ ബഹളത്തെത്തുടര്‍ന്നു സഭാനടപടികള്‍ അല്‍പ്പസമയത്തേക്കു നിര്‍ത്തിവച്ചു. ഇതിനുപിന്നാലെ ഭരണപക്ഷത്തേക്കു സോണിയ ഗാന്ധി നടന്നടുത്തതോടെ സഭ നാടീകയരംഗങ്ങള്‍ക്കു സാക്ഷ്യം വഹിച്ചു.

Advertisment

ഒരു ടെലിവിഷന്‍ അഭിമുഖത്തിനിടെയാണ് അധീര്‍ രഞ്ജന്‍ ചൗധരി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ 'രാഷ്ട്രപത്‌നി' എന്ന് പരാമര്‍ശിച്ചത്. വിഷയം സഭയില്‍ ഉന്നയിച്ച മന്ത്രി സ്മൃതി ഇറാനി ചൗധരി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് ബഹളമായ രംഗങ്ങള്‍ക്കാണു സഭ സാക്ഷ്യം വഹിച്ചത്. കോണ്‍ഗ്രസ് ആദിവാസി വിരുദ്ധവും സ്ത്രീ വിരുദ്ധവുമാണെന്ന് ആരോപിച്ച ബി ജെ പി എംപിമാര്‍ ചൗധരി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടത്. രാവിലെ 11നു ചേര്‍ന്ന സഭ ബഹളത്തെത്തുടര്‍ന്ന് മിനിറ്റുകള്‍ക്കകം നിര്‍ത്തിവയ്ക്കുകയായിരുന്നു.

ഇതിനുപിന്നാലെ സോണിയ ഗാന്ധി പുറത്തേക്കു നടന്നു. ഇതേസമയം സോണി മാപ്പ് പറയണമെന്നു ബി ജെ പിയുടെ വനിതാ എം പിമാര്‍ വിളിച്ചുപറഞ്ഞു. ഇതുകേട്ട് സോണിയ, മുതിര്‍ന്ന ബി ജെ പി എംപിയും ലോക്‌സഭ പ്രിസൈഡിങ് ഓഫീസര്‍മാരില്‍ ഒരാളുമായ രമാദേവിയോട് സംസാരിക്കാന്‍ ഗാന്ധി നീങ്ങി. എന്തുകൊണ്ടാണു തന്റെ പേര് വിവാദത്തിലേക്കു വലിച്ചിഴയ്ക്കുന്നതെന്നു ചോദിച്ച സോണിയ ചൗധരിയുടെ പരാമര്‍ശം നാക്കു പിഴയാണെന്നും അദ്ദേഹം മാപ്പ് പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞു. എന്നാല്‍ സോണിയ ഭരണപക്ഷ ഭാഗത്തേക്കു വരുന്നതു കണ്ട് സ്മൃതി ഇറാനി ഇടപെടുകയായിരുന്നുവെന്നു കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

Advertisment

സോണിയ ഗാന്ധി അടുത്തെത്തിയപ്പോള്‍, സ്മൃതിക്കു ചുറ്റും നിന്നിരുന്ന ബി ജെ പി വനിതാ എംപിമാര്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. സ്മൃതിയോട് സോണിയ എന്തോ പറയുന്നതായി കണ്ടു. തുടര്‍ന്ന് 'നിങ്ങള്‍ക്ക് എന്നോട് ഇങ്ങനെ സംസാരിക്കാന്‍ എങ്ങനെ കഴിയുന്നു, അവര്‍ (സോണിയ ഗാന്ധി) ഞങ്ങളെ ഭയപ്പെടുത്തുകയാണോ' എന്ന് സ്മൃതി ചോദിച്ചതായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.

നിഷികാന്ത് ദുബെ ഉള്‍പ്പെടെയുള്ള ചില ബി ജെ പി എംപിമാര്‍ മുന്‍നിരയിലേക്കു വരുകയും ഗൗരവ് ഗൊഗോയിയും വിഷ്ണു പ്രകാശും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് എം പിമാര്‍ സോണിയയെ സംരക്ഷിക്കാന്‍ നീങ്ങുകയും ചെയ്തതോടെ അന്തരീക്ഷം സംഘര്‍ഷഭരിതമാകുയും തര്‍ക്കം ഉടലെടുക്കുകയും ചെയ്തു. പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ളാദ് ജോഷി ഇടപെട്ടാണു സംഘര്‍ഷം ഒഴിവാക്കിയത്.

Bjp Sonia Gandhi Congress Smriti Irani Loksabha

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: