scorecardresearch

രാഷ്ട്രപതിഭവനിലെ മുഗള്‍ ഗാര്‍ഡന്‍സ് ഇനി അമൃത് ഉദ്യാന്‍

അമൃത് ഉദ്യാനം ജനുവരി 31 ന് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും

അമൃത് ഉദ്യാനം ജനുവരി 31 ന് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും

author-image
WebDesk
New Update
Amrit-Udyan

ന്യൂഡല്‍ഹി: സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷികത്തോടനുബന്ധിച്ചുള്ള 'ആസാദി കാ അമൃത് മഹോത്സവ്'വുമായി ബന്ധപ്പെട്ട് രാഷ്ട്രപതി ഭവനിലെ മുഗള്‍ ഉദ്യാനത്തിന് 'അമൃത് ഉദ്യാന്‍' എന്ന പേര് നല്‍കും. 'ആസാദി കാ അമൃത് മഹോത്സവ്' എന്ന പേരില്‍ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം ആഘോഷിക്കുന്ന വേളയില്‍ രാഷ്ട്രപതി ഭവനിലെ ഉദ്യാനങ്ങള്‍ക്ക് 'അമൃത് ഉദ്യാന്‍' എന്ന പൊതുനാമം രാഷ്ട്രപതി നല്‍കിയതായി ഡപ്യൂട്ടി പ്രസ് നവിക ഗുപ്തയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

Advertisment

15 ഏക്കറില്‍ പരന്നുകിടക്കുന്ന ഈ ഉദ്യാനം ജമ്മു കശ്മീരിലെ മുഗള്‍ ഉദ്യാനങ്ങള്‍, താജ്മഹലിന് ചുറ്റുമുള്ള പൂന്തോട്ടങ്ങള്‍, ഇന്ത്യയുടെയും പേര്‍ഷ്യയുടെയും മിനിയേച്ചര്‍ പെയിന്റിംഗുകള്‍ എന്നിവയില്‍ പ്രചോതനം ഉള്‍ക്കൊണ്ട് നിര്‍മ്മിച്ചതാണെന്ന് രാഷ്ട്രപതി ഭവന്റെ ഔദ്യോഗിക വെബ്സൈറ്റ് പറയുന്നു

അമൃത് ഉദ്യാനം ജനുവരി 31 ന് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. ഇത്തവണ ഉദ്യാനങ്ങള്‍ ജനുവരി 31 മുതല്‍ (ഹെര്‍ബല്‍ ഗാര്‍ഡന്‍, ബോണ്‍സായ് ഗാര്‍ഡന്‍, സെന്‍ട്രല്‍ ലോണ്‍, ലോംഗ് ഗാര്‍ഡന്‍, സര്‍ക്കുലര്‍ ഗാര്‍ഡന്‍) മാര്‍ച്ച് 26 വരെ ഏകദേശം രണ്ട് മാസത്തേക്ക് പെതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. .

ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ നടക്കുന്ന വാര്‍ഷിക ഉത്സവമായ ഉദ്യാന്‍ ഉത്സവ സമയത്ത് മാത്രമാണ് അമൃത് ഉദ്യാനം ഇതുവരെ പൊതുജനങ്ങള്‍ക്കായി തുറന്നിരുന്നത്. എന്നാല്‍ രാഷ്ട്രപതി ഭവനിലെ മൂന്നാമത്തെ സര്‍ക്യൂട്ട് ആയ മുഗള്‍ ഗാര്‍ഡന്‍സ് ഇനി മുതല്‍ ആഗസ്ത് മുതല്‍ മാര്‍ച്ച് വരെ പൊതുജനങ്ങള്‍ക്കായി തുറക്കും.' രാഷ്ട്രപതി ഭവന്റെ വെബ്‌സൈറ്റ് പറയുന്നു.

Advertisment

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: