വാ​ഷിങ്ട​ൺ: ചരിത്രത്തിലാദ്യമായി അമേരിക്കൻ ജനപ്രതിനിധി സഭയിലേക്ക്​ മുസ്​ലിം വനിതകൾ തെരഞ്ഞെടുക്കപ്പെട്ടു. ഫലസ്​തീൻ വംശജയായ റാഷിദ തായിബും ​സോമാലിയൻ വംശജയായ ഇഹ്ലാൻ ഒമറുമാണ്​ ജനപ്രതിധിനിധി സഭയിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ട്​ ചരിത്രം കുറിച്ചത്​. മിനിസോട്ടയിൽ നിന്നായിരുന്നു ഒമറി​​​ന്റെ വിജയം. ജനപ്രതിനിധി സഭയിലെ ആദ്യ മുസ്​ലിം അംഗമായ കെയിത്ത്​ എല്ലിസണ്​ പകരക്കാരിയായാണ്​ ഒമർ എത്തുന്നത്​.

മി​ഷി​ഗ​ണി​ൽ​നി​ന്ന് യു​എ​സ് കോ​ൺ​ഗ്ര​സി​ലേ​ക്ക് ജ​യി​ച്ചാണ് റാഷിദ ത്ലൈബ് ചരിത്രം സൃഷ്ടിച്ചത്. ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച ​റാ​ഷി​ദ ത്‌ലൈബ് (42) ആ​ണ് യു​എ​സ് കോ​ൺ​ഗ്ര​സി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ആ​ദ്യ മു​സ്‌​ലിം വ​നി​ത​യെ​ന്ന നേട്ടം സ്വന്തമാക്കിയതും. ഇ​വ​ർ സെ​ന​റ്റി​ലെ​ത്തു​ന്ന ആ​ദ്യ പ​ല​സ്തീ​നി​യ​ൻ–അ​മേ​രി​ക്ക​ൻ വം​ശ​ജ​യു​മാ​ണ്.

ഏപ്രിലില്‍ തന്നെ റാ​ഷി​ദ എ​തി​രി​ല്ലാ​തെ​ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടിരുന്നു. ഇ​വ​ർ​ക്കെ​തി​രെ റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി​ക​ളോ മ​റ്റു പാ​ർ​ട്ടി​ക​ളു​ടെ സ്ഥാ​നാ​ർ​ഥി​ക​ളോ മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​യി​രു​ന്നി​ല്ല. ഇതോടെ ഇന്ന് നടന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ റാഷിദ എതിരില്ലാതെ വിജയിച്ചു. ലൈംഗികാരോപണങ്ങളെ തുടര്‍ന്ന് 1965 മുതല്‍ തൽസ്ഥാനത്ത് ഉണ്ടായിരുന്ന ജോണ്‍ കോണ്‍യേഴ്സ് രാജി വച്ചിരുന്നു.

ഡോണള്‍ഡ് ട്രംപ് പ്രസിഡന്റായതിന് ശേഷം അമേരിക്കന്‍ മുസ്‌ലിങ്ങള്‍ക്ക് എതിരായ അക്രമം വര്‍ധിച്ചതും തന്നെ മത്സരിക്കാന്‍ പ്രേരിപ്പിച്ചതായി റാഷിദ പ്രതികരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook