ബുവനേശ്വര്‍: ഒഡിഷയിലെ സുന്ദര്‍ഗഡ് വനത്തില്‍ 26 വര്‍ഷത്തിന് ശേഷം കരിമ്പുലിയെ കണ്ടെത്തി. ഹേമഗിരി പ്രദേശത്തെ ഗര്ജ്ജന്പഹദ് വനമേഖലയിലാണ് പുലിയെ കണ്ടെത്തിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രദേശത്ത് കരിമ്പുലിയെ കണ്ടെത്തിയതായി ദൃക്സാക്ഷികള്‍ പറഞ്ഞിരുന്നെങ്കിലും അന്ന് ഇത് സാധൂകരിക്കുന്ന തെളുവികളുണ്ടായിരുന്നില്ല. എന്നാല്‍ ഇത് ആദ്യമായാണ് സംസ്ഥാനത്ത് കരിമ്പുലി ക്യാമറക്കണ്ണുകളില്‍ കുടുങ്ങുന്നത്.
വനത്തില്‍ സ്ഥാപിച്ചിരുന്ന ക്യാമറയില്‍ ഒരാഴ്ച്ച മുമ്പാണ് കരിമ്പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്. രാജ്യത്ത് കരിമ്പുലിയെ കണ്ടെത്തുന്ന ഒമ്പതാമത്തെ സംസ്ഥാനമാണ് ഒഡീഷ. കേരളം, കര്‍ണാടക, ചത്തീസ്ഗഡ്, മഹാരാഷ്ട്ര, ഗോവ, തമിഴ്നാട്, അസം, അരുണാചല്‍പ്രദേശ് എന്നിവിടങ്ങളില്‍ നേരത്തേ കരിമ്പുലിയെ കണ്ടെത്തിയിട്ടുണ്ട്.
കരിമ്പുലിയെ പ്രദേശത്ത് കണ്ടിട്ടുണ്ടെന്ന് വനത്തില്‍ താമസിക്കുന്നവര്‍ പറഞ്ഞതിനെ തുടര്‍ന്ന് 2015ലാണ് സുന്ദര്‍ഗഡില്‍ വനത്തില്‍ ക്യാമറകള്‍ സ്ഥാപിച്ചത്.നേരത്തേ കരിമ്പുലി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെങ്കിലും ഇത് ഈ ജീവി തന്നെയാണോ എന്ന് ഇപ്പോഴാണ് വനംവകുപ്പ് സ്ഥിരീകരിക്കുന്നത്..
ഇന്‍ഫ്രാറെഡ് സെന്‍സറിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ക്യാമറയില്‍ ബംഗാള്‍ കടുവകളുടെ ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. വെളളക്കടുവകളും പ്രദേശത്ത് ഏറെയുണ്ട്.