scorecardresearch

ബെംഗളൂരുവില്‍ മലയാളി യുവതിയെ ബലാത്സംഗം ചെയ്ത ടാക്സി ഡ്രൈവര്‍ ക്രിമിനല്‍ കേസിലെ പ്രതി

ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തിയെ ടാക്സി ഡ്രൈവറായി നിയമിച്ചതില്‍ റാപിഡൊയ്ക്ക് നോട്ടീസ് നല്‍കാനൊരുങ്ങുകയാണ് പൊലീസ്

ബെംഗളൂരുവില്‍ മലയാളി യുവതിയെ ബലാത്സംഗം ചെയ്ത ടാക്സി ഡ്രൈവര്‍ ക്രിമിനല്‍ കേസിലെ പ്രതി
പ്രതീകാത്മക ചിത്രം

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിയില്‍ മലയാളിയായ ഇരുപത്തി മൂന്നുകാരിയായ റാപി‍ഡോ ബൈക്ക് ടാക്സി ഡ്രൈവറുടെ നേതൃത്വത്തില്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ കൂടുതല്‍ നടപടിയുമായി പൊലീസ്. റാപിഡോയ്ക്ക് ഇത് സംബന്ധിച്ച് നോട്ടിസ് നല്‍കും. ഡ്രൈവറെ ഈ വര്‍ഷം ആദ്യം മറ്റൊരു ക്രിമിനല്‍ കേസില്‍ അറസ്റ്റ് ചെയ്തതിരുന്നു.

ബിഹാർ സ്വദേശിയായ ഷിഹാബുദീന്‍ എന്ന പ്രതി ബെംഗളൂരുവിൽ സ്ഥിരതാമസക്കാരനാണെന്നാണ് ലഭിക്കുന്ന വിവരം. ഇയാളുടെ ക്രിമിനൽ റെക്കോർഡ് റാപിഡോയുടെ വേരിഫിക്കേഷന്‍ പ്രക്രിയയെ സംശയത്തിന്റെ നിഴലിലാക്കുന്നതാണെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രതി 2019 മുതലാണ് റാപിഡോയ്ക്കൊപ്പം പ്രവര്‍ത്തിക്കുന്നത്. ഒരു തര്‍ക്കവുമായി ബന്ധപ്പെട്ട വഴക്കിനെത്തുടര്‍ന്ന് കഴിഞ്ഞ ജനുവരിയിലാണ് ഇയാള്‍ അറസ്റ്റിലായത്. ഒരു മാസത്തിനു ശേഷം ജാമ്യത്തിലിറങ്ങുകയായിരുന്നു.

“ഇത്തരം കമ്പനികൾക്ക് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻ‌ ഒ‌ സി) ലഭിക്കേണ്ടത് നിർബന്ധമാണ്. ഇക്കാര്യത്തിൽ ഞങ്ങൾ റാപ്പിഡോയ്ക്ക് നോട്ടിസ് നൽകുന്നുണ്ട്,” ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഈ കേസിലെ എൻ‌ ഒ‌ സി നടപടിക്രമങ്ങൾ മറ്റൊരു ഏജൻസിക്ക് നല്‍കിയിട്ടുണ്ടോയെന്നും പ്രതി സമർപ്പിച്ച രേഖകൾ പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുരക്ഷാ വശങ്ങളെക്കുറിച്ച് ക്യാബ് അഗ്രഗേറ്റർമാർക്കും മറ്റ് സേവന ദാതാക്കൾക്കുമായി ക്രൈംബ്രാഞ്ച് അടുത്തിടെ ഒരു വർക്ക് ഷോപ്പ് നടത്തിയിരുന്നതായി ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ സി എച്ച് പ്രതാപ് റെഡ്ഡി ദി ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.

ഷിഹാബുദീനെ പുറത്താക്കിയതായി റാപിഡോ വക്താവ് ദി ഇന്ത്യന്‍ എക്സപ്രസിനോട് വ്യക്തമാക്കി. സംഭവത്തെ അപലപിക്കുന്നാതായും റാപിഡോ വക്താവ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

പൊലീസ് റിപ്പോര്‍ട്ട് പ്രകാരം നവംബര്‍ 25-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫ്രീലാന്‍സ് ഡിസൈനറായ യുവതി സുഹൃത്തിന്റെ അടുത്തുനിന്ന് മടങ്ങുന്നതിനായി ബൈക്ക് ടാക്സി വിളിക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്ന യുവതിയെ ഷിഹുബുദീന്‍ വീട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.

അടുത്ത ദിവസം, പ്രതികളിലൊരാൾ യുവതിയുടെ സുഹൃത്തിനെ വിളിച്ച് യാത്രിക്കിടെ യുവതി ബോധരഹിതയായിരുന്നെന്നും ശേഷം അഭയം നൽകിയതായും പറഞ്ഞതായി പൊലീസ് കൂട്ടിച്ചേർത്തു. പ്രതി പറഞ്ഞത് വിശ്വസിച്ച് യുവതിയെ സുഹൃത്ത്ത ന്റെ വീട്ടിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.

പിന്നീട് യുവതിക്ക് ശരീര വേദന അനുഭവപ്പെട്ടു. ശരീരത്തില്‍ ചതവുകള്‍ കണ്ടെത്തുകയും ചെയ്തു. ക്ലിനിക്കിലെ ഡോക്ടറാണ് ബലാത്സംഗം നടന്ന കാര്യം സ്ഥിരീകരിച്ചത്. പരാതി നല്‍കാന്‍ യുവതി മടിച്ചെങ്കിലും ഡോക്ടര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Rapido rider who raped kerala woman in bengaluru has arrest history