ലഖ്‌നൗ: പിതാവിന്റെ സഹോദരനാല്‍ ബലാത്സംഗം ചെയ്യപ്പെട്ട മൂന്ന് വയസ്സുകാരി മരണത്തോട് മല്ലടിക്കുന്നു. പെണ്‍കുട്ടിയെ വെള്ളിയാഴ്ച്ച ലഖ്നൗവിലെ കിങ് ജോര്‍ജ്ജ് മെഡിക്കല്‍ സര്‍വ്വകലാശാലയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില അതീവഗുരുതരമാണ്. അടിയന്തിര ശസ്തക്രിയയ്ക്ക് വിധേയയാക്കി.

ലഖ്നൗവിലെ താക്കൂര്‍ഗഞ്ചിലാണ് സംഭവം നടന്നത്. കുട്ടിയുടെ പിതാവിന്റെ 20വയസുകാരനായ സഹോദരനാണ് ബലാത്സംഗം ചെയ്തത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഹോളി ആഘോഷിക്കാനായി ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയതായിരുന്നു.

മിഠായിയും പലഹാരങ്ങളും നല്‍കാമെന്നു പറഞ്ഞ് കുട്ടിയെ ഇയാള്‍ ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് താക്കൂര്‍ഗഞ്ച് പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ രമേഷ് ചന്ദ്ര യാദവ് പറഞ്ഞു. വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷമാണ് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കുട്ടിയെ കാണാതാകുന്നത്. പിന്നീട് പണി നടന്നുകൊണ്ടിരുന്ന ആളൊഴിഞ്ഞ കെട്ടിടത്തില്‍ നിന്നും കുട്ടിയെ കണ്ടെത്തുകയായിരുന്നു.

പെണ്‍കുട്ടിയുടെ അച്ഛന്റെ സഹോദരന്‍ കെട്ടിടത്തില്‍ നിന്ന് ഇറങ്ങി വരുന്നത് പരിസരവാസികള്‍ കണ്ടിരുന്നു. സംശയം തോന്നിയ ഇവര്‍ ഇയാളെ പിടിച്ച് മര്‍ദ്ദിച്ചിതിനു ശേഷമാണ് പോലീസില്‍ ഏല്‍പ്പിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook