Latest News

14ാം വയസിൽ ബലാത്സംഗം ചെയ്യപ്പെട്ടു; മകന്റെ സമ്മർദത്തെ തുടർന്ന് 27 വർഷങ്ങൾക്ക് ശേഷം കേസ് രജിസ്റ്റർ ചെയ്തു

ദത്തു നൽകിയ തന്റെ മകൻ പിതാവിനെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നതിനാലാണ് ഇപ്പോൾ കേസ് ഫയൽ ചെയ്തതെന്ന് അവർ പറഞ്ഞു. വിവാഹത്തിന് മുമ്പ് തനിക്ക് ഒരു മകനുണ്ടെന്ന് അറിഞ്ഞതിന് ശേഷം ഭർത്താവ് തന്നിൽ നിന്ന് വേർപിരിഞ്ഞതായും അവർ പറഞ്ഞു

Up rape case, Up woman files case, rape case after 27 years, Lucknow news, UP news, Indian express news

ഷാജഹാൻപൂർ: ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ, 27 വർഷം മുൻപ് താൻ ബലാത്സംഗം ചെയ്യപ്പെട്ടതായി സ്ത്രീ നൽകിയ പരാതിയിൽ രണ്ടു പേർക്കെതിരെ പൊലീസ് കേസെടുത്തു. ഇരുവരും സഹോദരന്മാരാണ്. 14ാം വയസിൽ ബലാത്സംഗം ചെയ്യപ്പെട്ട ഇവർ തുടർന്ന് ഒരു ആൺകുട്ടിക്ക് ജന്മം നൽകിയിരുന്നു. 40 വയസ് കഴിഞ്ഞ ലഖ്‌നൗവിൽ താമസിക്കുന്ന സ്ത്രീയാണ് കോടതി നിർദ്ദേശപ്രകാരം കേസ് ഫയൽ ചെയ്തത്.

മകന്റെ പിതാവ് ആരാണെന്ന് നിർണ്ണയിക്കാൻ രണ്ട് പ്രതികളുടെയും ഡിഎൻഎ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ഈ സ്ത്രീ കോടതിയിൽ ഹർജി സമർപ്പിച്ചത്. സമൂഹം എന്തുപറയുമെന്ന് ഭയന്ന് താൻ നേരത്തെ പോലീസിനെ സമീപിച്ചിരുന്നില്ലെന്നും എന്നാൽ ദത്തു നൽകിയ തന്റെ മകൻ പിതാവിനെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നതിനാലാണ് ഇപ്പോൾ അങ്ങനെ ചെയ്യുന്നതെന്നും അവർ പറഞ്ഞു. വിവാഹത്തിന് മുമ്പ് തനിക്ക് ഒരു മകനുണ്ടെന്ന് അറിഞ്ഞതിന് ശേഷം ഭർത്താവ് തന്നിൽ നിന്ന് വേർപിരിഞ്ഞതായും അവർ പറഞ്ഞു.

“ബിസിനസ്സ് നടത്തുന്ന രണ്ട് സഹോദരന്മാർക്കെതിരെ ഞങ്ങൾ കൂട്ടബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഞങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് തയ്യാറെടുക്കുകയാണ്,” സിറ്റി സർക്കിൾ ഓഫീസർ പ്രവീൺ കുമാർ യാദവ് പറഞ്ഞു. നാക്കി ഹസൻ, ഗുഡ്ഡു എന്നിവർക്കെതിരെയാണ് കേസ്.

“27 വർഷം മുമ്പ് നടന്ന സംഭവത്തിൽ, എങ്ങനെ തെളിവുകൾ ശേഖരിക്കാമെന്ന് ഞങ്ങൾക്ക് കണ്ടെത്തേണ്ടതുണ്ട്,” യുവതി പരാതിയിൽ നിർദ്ദിഷ്ട തീയതിയും മാസവും പരാമർശിച്ചിട്ടില്ലെന്നും പ്രവീൺ കുമാർ യാദവ് കൂട്ടിച്ചേർത്തു. 1994-95 കാലഘട്ടത്തിലാണ് സംഭവം നടന്നതെന്നാണ് പൊലീസ് കരുതുന്നത്.

ഷാജഹാൻപൂരിലെ സദർ ബസാർ പ്രദേശത്തുള്ള സഹോദരിയോടൊപ്പം താമസിക്കാൻ വന്നപ്പോഴാണ് യുവതി ആക്രമിക്കപ്പെട്ടതെന്ന് സദർ ബസാർ പോലീസ് സ്റ്റേഷൻ സ്റ്റേഷൻ ഹൗസ് ഓഫീസർ അശോക് പാൽ സിംഗ് പറഞ്ഞു. അടുത്തവീട്ടിൽ ജോലി അന്വേഷിക്കാൻ പോയപ്പോഴാണ് അവിടെ താമസിക്കുന്ന ഇരുപത് വയസുകാരായ രണ്ട് സഹോദരന്മാർ ആദ്യം തന്നെ ആക്രമിച്ചതെന്ന് സ്ത്രീ പറയുന്നു. പിന്നീട് സഹോദരിയും അവരുടെ ഭർത്താവും ജോലിസ്ഥലത്തായിരുന്ന സമയത്ത് വീട്ടിലെത്തിയ ഇവർ വീണ്ടും തന്നെ ആക്രമിക്കുകയും സംഭവം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി സ്ത്രീ പറയുന്നു.

എന്താണ് സംഭവിച്ചതെന്ന് താൻ ആരോടും പറഞ്ഞിട്ടില്ലെന്നും സംഭവം നടന്ന് കുറച്ച് ദിവസങ്ങൾക്ക് ശേഷം പെൺകുട്ടിയും സഹോദരിയും ലഖ്‌നൗവിലേക്ക് താമസം മാറിയെന്നും സിംഗ് പറഞ്ഞു. അവിടെ വെച്ചാണ് താൻ ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞത്. സഹോദരിയെ പ്രതികൾ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പൊലീസിൽ പരാതിപ്പെടേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

എന്നാൽ 14 വയസുമാത്രം പ്രായമുള്ള​ പെൺകുട്ടിക്ക് ഗർഭച്ഛിദ്രം നടത്താൻ ഡോക്ടർമാർ വിസമ്മതിച്ചു. അവർ ഒരു ആൺകുട്ടിയെ പ്രസവിച്ചു, തന്റെ ഗ്രാമത്തിലെ ദമ്പതികൾക്ക് മകനെ ദത്ത് നൽകി.

പിന്നീട് വിവാഹിതയായ ഇവർക്ക് ഒരു മകൻ കൂടി ജനിച്ചു.

“ഏതാനും മാസങ്ങൾക്ക് മുമ്പ്, മുതിർന്നതിന് ശേഷം തന്റെ ആദ്യ മകൻ കാണാനായി എത്തിയെന്ന് അവർ പറയുന്ന. ദത്തെടുക്കുന്ന കുടുംബം തന്നെക്കുറിച്ച് മകനോട് പറഞ്ഞതായി അവർ സംശയിക്കുന്നു. മകൻ തന്റെ പിതാവിനെക്കുറിച്ച് അറിയണമെന്ന് സമ്മർദ്ദം ചെലുത്തിയെന്നും അതിനാൽ ഡിഎൻഎ പരിശോധനയ്ക്കും ലൈംഗികാതിക്രമക്കേസിൽ നടപടിയെടുക്കാനും കോടതിയിൽ പോകാൻ തീരുമാനിച്ചതായും അവർ പറഞ്ഞു.”

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Raped at 14 woman files case 27 years later as son seeks answers

Next Story
അവരെന്റെ പാരീസ് ബംഗ്ലാവിന്റെ താക്കോൽ തിരയുകയായിരുന്നു; പരിഹസിച്ച് താപ്സി പന്നുtaapsee, താപ്സി പന്നു, taapsee pannu, thappad, തപ്പഡ്, kabeer singh, കബീർ സിങ്, thappad release date, thappad domestic violence, bollywood movies domestic violence, taapsee pannu movies, taapsee pannu thappad, anubhav sinha, താപ്സി പാന്നു, Indian express malayalam, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com