ജയ്പൂര്‍: കൂട്ടബലാത്സംഗത്തിനിരയാക്കിയവരില്‍ നിന്ന് രക്ഷപെടാനായി യുവതി മൂന്നാം നിലയുടെ മുകളില്‍ നിന്ന് താഴേക്ക് ചാടി. ജയ്പൂരിലെ മുഹാനയിലാണ് സംഭവം. പരിക്കേറ്റ യുവതി ജയ്പൂരിയ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇരുപത്തിമൂന്നുകാരിയായ നേപ്പാളി യുവതിയെ രണ്ട് പേര്‍ ചേര്‍ന്ന് അപ്പാര്‍ട്ട്‌മെന്റിനുള്ളില്‍ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. അവരില്‍ നിന്നും രക്ഷപ്പെടാനായി യുവതി കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടുകയായിരുന്നു. വെള്ളിയാഴ്ച അര്‍ധരാത്രിയിലാണ് ഇരുവരും ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്.

ഇരയുടെ പരാതിയില്‍ രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തതായി ജയ്പൂര്‍ സൗത്ത് എസിപി കെ.കെ. അശ്വതി പറഞ്ഞു. ലോകേഷ് സൈനി (19), കമല്‍ സൈനി (24) എന്നിവരാണ് പിടിയിലായത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook