അഹ്മദാബാദ്: ഐപിഎൽ മത്സരത്തിൽ ഇഷ്ടപ്പെട്ട ടീം പരാജയപ്പെട്ടതിനെ തുടർന്ന് ആ ടീമിലെ ക്രിക്കറ്റ് താരത്തിന്റെ അഞ്ചുവയസ്സുള്ള മകൾക്കെതിരെ ഇൻസ്റ്റഗ്രാമിലൂടെ ബലാത്സംഗ ഭീഷണി നടത്തിയ കേസിൽ ഗുജറാത്ത് സ്വദേശിയായ 16 വയസ്സുകാരനെ പൊലീസ് പിടികൂടി. കച്ചിലെ മുന്ദ്രയിൽ നിന്നുള്ള 16 വയസുകാരനെയാണ് പിടികൂടിയത്. കേസ് അന്വേഷിക്കുന്ന റാഞ്ചി പോലീസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും പോലീസ് അറിയിച്ചു.

മൂന്ന് ദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം ശ്രദ്ധയിൽപെട്ടത്. മത്സരത്തിൽ ടീം പരാജയപ്പെട്ടതിന് പിറകേ ധോണിയുടെ മകൾക്കെതിരേ ബലാത്സംഗ ഭീഷണി ഉയർന്നതായി ഏതാനും സോഷ്യൽ മീഡിയ ഉപഭോക്താക്കളാണ് കണ്ടെത്തിയത്.

Read More: പഞ്ചായത്ത് പ്രസിഡന്റായ ദലിത് സ്ത്രീയെ നിലത്തിരുത്തി ഭരണസമിതി യോഗം

തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതായി അറസ്റ്റിലായ 16കാരൻ സമ്മതിച്ചതായി കച്ച് ഭുജ് പോലീസ് പറഞ്ഞു.

“റാഞ്ചി പോലീസ് ഈ കേസ് അന്വേഷിക്കുന്നു. ഇൻസ്റ്റാഗ്രാമിൽ ചില അഭിപ്രായങ്ങൾ പ്രകടിപ്പിച്ച ഒരു പ്രതിയെ കച്ചിലെ മുന്ദ്രയിൽ കണ്ടെത്തിയതായി അവർ ഞായറാഴ്ച ഞങ്ങളെ അറിയിച്ചു. പ്രായപൂർത്തിയാവാത്ത ആ ആളെ ഞങ്ങൾ ഇന്ന് കണ്ടെത്തി. സി‌എസ്‌കെ കെ‌കെ‌ആറിനോട് ഒരു മത്സരം തോറ്റതിന്‌ ശേഷം ആ അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ‌ പോസ്റ്റുചെയ്‌തതായി അറസ്റ്റിലായയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്,” കച്ച് ഭുജ് പോലീസ് സൂപ്രണ്ട് സൗരഭ് സിങ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

Read More: മഞ്ഞുകാലത്ത് കോവിഡ് വ്യാപനം വർധിക്കാൻ സാധ്യതയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ് വർധൻ

പന്ത്രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന ആൺകുട്ടിയാണ് അറസ്റ്റിലായതെന്നും സിങ് പറഞ്ഞു. “അവന് പ്രായപൂർത്തിയാകാത്തതിനാൽ കുറ്റാരോപണമില്ലാതെ അറസ്റ്റ് ചെയ്യാനോ തടങ്കലിൽ വയ്ക്കാനോ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കഴിയില്ല. അതിനാൽ റാഞ്ചി പോലീസ് കച്ചിൽ എത്തുമെന്ന് ഞങ്ങൾ കാത്തിരിക്കുകയാണ്, അതിനുശേഷം ഞങ്ങൾ അയാളെ അവർക്ക് കൈമാറും,” സിങ് പറഞ്ഞു

Read More: Gujarat: Minor picked up for rape threats to Dhoni’s daughter on social media

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook