scorecardresearch

Latest News

പ്രവാചക വിരുദ്ധ പരാമർശം: നൂപുർ ശർമയ്ക്ക് ഡൽഹി പൊലീസിന്റെ സുരക്ഷ; മുംബൈ പൊലീസിന്റെ നോട്ടീസ്

പ്രവാചകനെതിരായ പരാമർശത്തിന്റെ വീഡിയോ വൈറലായതോടെ മുംബൈ പൊലീസും ഹൈദരാബാദ് പൊലീസും നൂപൂർ ശർമ്മയ്‌ക്കെതിരെ കേസെടുത്തിരുന്നു

Nupur Sharma, BJP

ന്യൂഡൽഹി: പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ വിവാദ പരാമർശം നടത്തിയെന്ന പരാതിയിൽ നൂപുർ ശർമയ്ക്ക് മുംബൈ പൊലീസിന്റെ നോട്ടീസ്. ഈ മാസം 22ന് ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മുംബൈ മുംബ്ര പൊലീസാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

പ്രവാചകനെതിരായ പരാമർശത്തിന്റെ വീഡിയോ വൈറലായതോടെ മുംബൈ പൊലീസും ഹൈദരാബാദ് പൊലീസും നൂപൂർ ശർമ്മയ്‌ക്കെതിരെ കേസെടുത്തിരുന്നു. സമുദായങ്ങൾക്കിടയിൽ വിദ്വേഷം വളർത്തിയതിനും മതവികാരം വ്രണപ്പെടുത്തിയതിനുമാണ് കേസെടുത്തത്. വിവാദ പരാമർശങ്ങളുടെ പേരിൽ ശർമ്മയെയും മറ്റൊരു വക്താവ് നവീൻ കുമാർ ജിൻഡാലിനെയും ഞായറാഴ്ച ബിജെപി പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.

അതേസമയം, നൂപുർ ശർമ്മയ്ക്കും കുടുംബത്തിനും ഡൽഹി പൊലീസ് സുരക്ഷയൊരുക്കി. തനിക്ക് വധഭീഷണിയും ബലാത്സംഗ ഭീഷണിയും ഉണ്ടെന്ന് കാട്ടി നൂപുർ ശർമ്മ നൽകിയ പരാതിയിൽ പൊലീസ് ഇന്നലെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സുരക്ഷ ഒരുക്കിയത്.

കഴിഞ്ഞ മാസം ഒരു ടെലിവിഷൻ ചർച്ചയ്ക്കിടെ നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ തന്നെയും കുടുംബത്തെയും പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് നൂപുർ ശർമ്മ കഴിഞ്ഞ ആഴ്ച പലതവണ ബന്ധപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു. ഇതേ തുടർന്നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. അന്വേഷണത്തിൽ സഹായം അഭ്യർത്ഥിച്ച് ഡൽഹി പൊലീസ് ട്വിറ്ററിനും കത്തയച്ചിട്ടുണ്ട്.

തനിക്ക് വധഭീഷണിയുണ്ടെന്നും തനിക്കെതിരെ വിദ്വേഷം വർധിച്ചുവെന്നും ആരോപിച്ച് മെയ് 27 ന് നൂപൂർ ശർമ്മ ഡൽഹി പൊലീസിന്റെ സൈബർ സെൽ യൂണിറ്റിന് പരാതി നൽകിയിരുന്നു. ഐപിസി സെക്ഷൻ 506 ( ഭീഷണിപ്പെടുത്തൽ), 507 (അജ്ഞാത ആശയവിനിമയത്തിലൂടെയുള്ള ക്രിമിനൽ ഭീഷണിപ്പെടുത്തൽ), 509 (സ്ത്രീയെ അപമാനിക്കൽ) എന്നിവ പ്രകാരം അടുത്ത ദിവസം തന്നെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

അന്വേഷണത്തിനിടെ, ഒരു കൂട്ടം ആളുകൾ സോഷ്യൽ മീഡിയയിലൂടെ ശത്രുത / വിദ്വേഷം വളർത്തുന്നുവെന്ന് ആരോപിച്ച് നൂപുർ ശർമ്മ മറ്റൊരു പരാതി നൽകി. പ്രസ്തുത പരാതി പരിശോധിച്ച ശേഷം, ഐപിസി സെക്ഷൻ 153 എ (വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തുന്നത്) വകുപ്പും കേസിൽ ഉൾപ്പെടുത്തി. “ഞങ്ങൾ ട്വിറ്ററിലേക്ക് നോട്ടീസ് അയച്ചിട്ടുണ്ട്, അവരുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ്,” ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

Also Read: വിശ്വാസവോട്ടെടുപ്പ് അതിജീവിച്ച് ബോറിസ് ജോൺസൺ; ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തുടരും

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Rape death threats delhi police provide security to former nupur sharma

Best of Express