ന്യൂ​ഡ​ൽ​ഹി: മ​ധ്യ​വ​യ​സ്ക​യെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഡൽഹിയിൽ സ്വയംപ്രഖ്യാപിത ആൾദൈവത്തിനെതിരെ പൊലീസ് കേസെടുത്തു. മ​ഹ​ന്ത് സു​ന്ദ​ർ ദാ​സ് എ​ന്ന ആ​ൾ​ദൈ​വ​ത്തി​നെ​തി​രേ​യാ​ണ് ഡ​ൽ​ഹി സ​ബ്സി മാ​ണ്ഡി പോ​ലീ​സ് കേ​സെ​ടു​ത്തത്. ഇയാൾക്ക് 70 വയസ് പ്രായമുണ്ട്. കോ​ട​തി​ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേ​സ് എടുത്തത്.

മൂന്ന് വർഷം മുൻപാണ് സംഭവം നടന്നതെന്ന് പരാതിയിൽ ആരോപിക്കുന്നു. കുടുംബത്തോടൊപ്പം ആൾദൈവത്തിന്റെ ആശ്രമം സന്ദർശിച്ചപ്പോഴാണ് സംഭവം നടന്നത്. ഇക്കാര്യം പുറത്തുപറഞ്ഞാൽ അപായപ്പെടുത്തുമെന്ന് ആൾദൈവം ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ ആരോപിക്കുന്നു.

കഴിഞ്ഞ മെയ് മാസത്തിലാണ് ഭർത്താവിനോട് ഇക്കാര്യം പറഞ്ഞത്. ഭർത്താവിന്റെ ആവശ്യപ്രകാരമാണ് പൊലീസിനെ സമീപിച്ചത്. പക്ഷെ പരാതിയിൽ കേസെടുക്കാൻ പൊലീസ് വിസമ്മതിച്ചതായും പരാതിക്കാരി പറയുന്നു. ​തു​ട​ർ​ന്ന് ഇ​വ​ർ കോ​ട​തി​യെ സ​മീ​പി​ച്ചു. കേ​സെ​ടു​ക്കാ​ൻ പോ​ലീ​സി​നോ​ടു കോ​ട​തി നി​ർ​ദേ​ശി​ച്ചു. ഇ​തേ​ തു​ട​ർ​ന്നു പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ